എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി/അക്ഷരവൃക്ഷം/ലോകം മുഴുവൻ സുഖം പകരാനായി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം മുഴുവൻ സുഖം പകരാനായി

­പോരാടുവാൻ നേരമായിന്നു കൂട്ടരേ 
പ്രതിരോധ മാർഗ്ഗത്തിലൂടെ......
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി-
നലയടികളിൽ നിന്നു മുക്തി നേടാം 
ഒഴിവാക്കിടാം സ്നേഹസന്ദർശനം 
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപ്പക്കാലം നാം അകന്നിരുന്നാലും 
പരിഭവിക്കേണ്ട പിണങ്ങിടേണ്ട 
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക 
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല -ഒരു ജനതയെത്തന്നെയല്ലേ?...........
ആരോഗ്യരക്ഷയ്ക്കു നൽക്കും നിർദേശങ്ങൾപാലിച്ചിടാം മടിക്കാതെ 
ആശ്വസമേക്കുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം 
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ 
ശ്രദ്ധയോടീ നാളൂക്കൾ സമർപ്പിക്കാം 
ഈ ലോക നന്മയ്ക്കു വേണ്ടി............


അഞ്ജന പി കെ
10 A എം.എ.എച്ച്.എസ്.എസ്.നെടുമ്പാശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത