സുന്ദര നാമധാരി
കൊറോണ,കോവിഡ്!
പേരു പോലല്ല സ്വഭാവം
കണ്ടാൽ മതി, കൂടെ കൂടാൻ
സോപ്പു കണ്ടാൽ ഓടിയൊളിക്കും
അകലം നന്ന് അകറ്റി നിറുത്താൻ
കൂടെ കൂടി ശ്വാസം മുട്ടി
പിടയും മർത്യനെ കണ്ടു ചിരിക്കും !
കൈകൾ കഴുകാം, മാസ് കും കെട്ടാം
അകലം വയ്ക്കാം ജീവൻ പുലരാൻ
മരുന്ന് മർത്യന് കിട്ടും വരെയും
മനസ്സുകൾ ചേർത്ത് പൊരുതി ജയിക്കാം.