നന്നുവക്കാട് എം. എസ്. സി. എൽ. പി സ്‌കൂൾ പ്രവേശനോത്സവം 2026

വേനലവധിക്ക് ശേഷം സ്കൂൾ മുറ്റങ്ങൾ വീണ്ടും സജീവമായതോടെ,  നന്നുവക്കാട് എം. എസ്. സി. എൽ. പിസ്കൂളിൽ 2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വർണ്ണാഭമായ ചടങ്ങുകളോടെയാണ് നവാഗതരായ വിദ്യാർത്ഥികളെ സ്കൂൾ അധികൃതരും മുതിർന്ന കുട്ടികളും ചേർന്ന് വരവേറ്റത്.

ഉദ്ഘാടനവും അധ്യക്ഷതയും

രാവിലെ കൃത്യം 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിച്ചു. റവ. ഫാ. സിജോ ജെയിംസ് ചടങ്ങ് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഉജ്ജ്വലമായ ഭാവിക്ക് അക്കാദമിക മികവിനൊപ്പം തന്നെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ആവശ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ഏബൽ മാത്യു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി മഞ്ജു വർഗീസ് ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിക്കുകയും പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.


മുൻ നഗരസഭ വൈസ് ചെയർമാനും പൂർവ വിദ്യാർത്ഥിയും ആയ ശ്രീ പി കെ ജേക്കബ്, റിട്ടേഡ് ഹെഡ്മാസ്റ്റർ ശ്രീ. സി. ഡി സാംകുട്ടി എന്നിവർ

കുട്ടികൾക്ക് ആശംസകൾ നേരുകയയും ചെയ്തു വിദ്യാർത്ഥികൾക്ക് പുതിയ അധ്യയനവർഷത്തേക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.

സൈബർ സുരക്ഷാ പ്രതിജ്ഞ

ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷ മുൻനിർത്തി ചടങ്ങിൽ പ്രത്യേക സൈബർ സുരക്ഷാ പ്രതിജ്ഞ നടന്നു. അധ്യാപകൻ ശ്രീ. അജോഷ് വിദ്യാർത്ഥികൾക്കായി  സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float