എം.എസ്.സി.എൽ.പി.എസ്. പാമംകോട്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം

1 പ്രവേശനോത്സവം
ഇന്ന് പ്രവേശനോത്സവത്തോടെ പുതിയ അധ്യായന വർഷം ആരംഭിച്ചു. വാർഡ് മെമ്പർ ശശികല സുഗതൻ, ലോക്കൽ മാനേജർ ആന്റണി പ്ലാപ്പറമ്പിൽ, പിടിഎ പ്രസിഡന്റ് പ്രസാദ് എസ് പി, രാഘവൻ നായർ സാർ എന്നിവർ അതിഥികൾ ആയിരുന്നു. വാർഡ് മെമ്പർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. Fr. സന്ദേശം നൽകി. മറ്റുള്ളവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക് കിരീടം (പൂവ് )നൽകി സ്വാഗതം ചെയ്തു. അക്ഷരം ജ്യോതി തെളിയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഡു വിതരണം ചെയ്തു. പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു.
പ്രവേശനോത്സവത്തിന് മുമ്പായി ക്ലാസ് മുറികൾ ടൈലിട്ട് നവീകരിച്ചു. ഇന്ന് ശ്രീജ ടീച്ചറിന് പകരമായി ഒരു സാർ ചാർജ് എടുത്തു. അഖിൽ പി വിൻസർ സാറിനെ പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉച്ചഭക്ഷണം നൽകി.