എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ ഒരു കൊറോണിയൻ വീരഗാഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണിയൻ വീരഗാഥ


“അലവിയെ കട്പത്തിൽ ഒരു ചായങ്ങട്ട്ട്ക്ക് “ അലവിക്കെടെ കട യിലെ മരബെഞ്ചിൽ ഇരുന്നു കൊണ്ട് ബീരാനിക്ക വിളിച്ചു പറഞ്ഞു .
“ സുകോ, ഇജ്ജ് ആ പേപ്പർ ഇങ്ങട്ട്ട്താ” അടുത്തിരിക്കുന്ന സുകുമാരേട്ടൻ മുമ്പിലിരിക്കുന്ന പത്രം എടുത്തു ബീരാനിക്കക്ക് നേരെ നീട്ടി.
“കേരളത്തിലും covid മരണം” ബീരാനിക്ക ആദ്യ പേജിലെ തലക്കെട്ട് വായിച്ചു.
“ഇന്റെ റബ്ബേ ഈ ബലാല് ചൈനീന്ന് കേരളത്തിലും എത്തിയ” ബീരാനിക്ക തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.
“അല്ല ബീരാനിക്കാ നിങ്ങൾ വാർത്ത ഒന്നും കേൾക്കുന്നില്ലേ ?ഇപ്പോ ടിവിയിലും പത്രത്തിലും ഒക്കെ ഇതുതന്നെയല്ലേ” സുകുമാരേട്ടൻ പറഞ്ഞു.
“ ആ ഞമ്മള് അറിയിണ്ട് ". അതേ സമയം പുറത്ത് ആരോ വന്നു. കാറീന്ന് ഇറങ്ങിയപ്പോഴല്ലെ മനസ്സിലയെ. അതു നമ്മുടെ ശങ്കരൻ അല്ലെ ?
“ശങ്കരാ, ഇജെപ്പഴാ കാറൊക്കെ മാങ്ങിയെ? “
“ മോന്റെയാ, ബീരാനിക്ക. ഓന് ഇപ്പോ വിദേശത്തൊക്കെ അല്ലേജോലി”
“ഓൻ ഇപ്പോ എവിടെയാ? “
“ഓൻ ചൈനയിൽ ആയിരുന്നു ഇപ്പൊ നാട്ടിലുണ്ട്”
“ഇന്നാ അലവിയെ അന്റെ ചായന്റെ പൈസ” അപ്പോൾ ശങ്കരേട്ടന്റെ കീശയിൽ നിന്നും വീണ 500 രൂപ നോട്ടിലേക്കുള്ള ബീരാൻ ഇക്കയുടെ നോട്ടം കണ്ട് ശങ്കരൻ അതെടുത്തു നീട്ടി.
“ ഇതിനെയൊന്നും ആവശ്യമില്ലായിരുന്നു .എങ്കിലും നീ സ്നേഹത്തോടെ തന്നതല്ലേ. അതു വേണ്ടെന്നു പറയാൻ പാടില്ലല്ലോ. അതുകൊണ്ട് ഞാൻ ഇതു സന്തോഷത്തോടെ സ്വീകരിക്കാം"
ഡ്രീം.... ഡ്രീം....
“ ശങ്കരാ ദേ ഫോൺ റിങ്ങ് ചെയ്യുന്നു” പൈസ കിട്ടിയതോ എന്തോ ബീരാനിക്ക സ്നേഹത്തോടെ പറഞ്ഞു.
“ആ മോനെ എന്താ “
………….

അതേയോ .
…………..
ശരി ന്നാല്.
………….
“ ആരാ ശങ്കരാ മോനാണോ”
“അതേ ബീരാൻ ഇക്കാ”
“എന്നിട്ട് എന്തേ പറഞ്ഞു ?"
“രണ്ടീസം മുന്നേ ഓന് ചെറുതായിട്ടൊന്ന് പനിച്ചീര് ന്നു. അപ്പൊ ഡോക്ടർ എടുത്തു ഓനെ ഐസിയുവിൽ ഇട്ടു”
“എന്നിട്ടോ?
“ എന്നിട്ടെന്താ, ഓന് കൊ റോണ ഉണ്ട് ലോ”
“എന്റെ ശങ്കരേട്ടാ അതിന്റെ പേര് ഐസിയു എന്നല്ല isolation എന്നാണ് “
“ഇമ്മേ ഞമ്മക്കും ബരോ കൊറോണ “
“ഇങ്ങക്ക് ഇപ്പൊ എത്ര വയസ്സായി?
“കഴിഞ്ഞകൊല്ലം 69”
“ആ 60 വയസ്സു കഴിഞ്ഞവരാ മരിക്ക”
"മനുഷ്യനെ ബേജാറാക്കാതെ മുണ്ടാ തിരിക്ക് കുരിപ്പേ “
“ഉപ്പാ, ഇങ്ങള് എന്താ എഴുതുന്നെ “
“ഞാൻ ഒരു കഥ എഴുതായി രുന്നു മോളെ “
“കഥയോ എന്തിനെക്കുറിച്ചാ ഉപ്പ? “
“എന്റെ ഉപ്പയെക്കുറിചാ മോളെ “
“എനിക്കും പറഞ്ഞു തരോ”
“അതിനെന്താ “
10 വർഷം മുമ്പ് അതായത് 2020 കാലഘട്ടത്തിൽ ഒരു പകർച്ചവ്യാധി രൂപപ്പെട്ടു. അതിനു കൊറോണ വൈറസ് എന്ന് പേരിട്ടു. ആ രോഗം വന്നു ഒട്ടേറെ പേർക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ നഷ്ടപ്പെട്ടു. എനിക്ക് എന്റെ ഉപ്പയേയും.
“അതെങ്ങനെയാ ഉപ്പുപ്പാക്ക് രോഗം വന്നേ?
“ഉപ്പാക്ക് ഒരു ചായക്കട ഉണ്ടായിരുന്നു അവിടെ എത്തിയ ശങ്കരേട്ടനിൽ നിന്നും ഉപ്പാക്കും സുകുമാരേട്ടനും വന്നു.
“ഇപ്പൊ എന്താ അതില്ലാതെ?
കുറച്ചു വർഷത്തിനുള്ളിൽ അതിനുള്ള മരുന്ന് കണ്ടു പിടിച്ചു. ലോകത്തിൽ നിന്ന് അതിനെ തുടച്ചു നീക്കി.
“അല്ല ഉപ്പയും മോളും കൂടെ അവിടെഎന്താ പറഞ്ഞിരിക്കുന്നെ?
“ഉമ്മ, ഉപ്പ എനിക്ക് ഉപ്പുപ്പാ ന്റെ കഥ പറഞ്ഞു തരികയായിരുന്നു “
“എന്ത്‌ കഥ?
ഒരു കൊറോണിയൻ വീരഗാഥ

ഫാത്തിമ ശഹ്‌മ കെ. എം
4 D എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ