എം.എം.എച്ച് .എസ്.ന്യൂ മാഹി/അക്ഷരവൃക്ഷം/ അപരിചിതൻ

Schoolwiki സംരംഭത്തിൽ നിന്ന്
അപരിചിതൻ

അതികഠിനമാണ് ഈ ദിനങ്ങൾ
അപരിചിതമായ ചിലരുടെ
കടന്നുവരവ‍ുകളോടെ
ലോകം സ്തംഭിച്ചു
ഈ നിശബ്ദതയിലാകയും
മുഴങ്ങുന്നത് പ്രാർത്ഥനകളാണ്
പ്രതീക്ഷകളാണ്......
എല്ലാം അതിജീവനത്തിന്റേത് മാത്രം
ഈ പൂട്ടുകളെല്ലാം അഴിയുമ്പോഴേക്കും
മനുഷ്യൻ ഗുരുദേവൻറെ
സാങ്കൽപ്പിക ലോകത്തേക്ക്
എത്തുമായിരിക്കും
ജാതിയും മതവും ഇല്ലാതെ
ദൈവം മനുഷ്യമനസ്സുകളിൽ
ക‍ുടിയേറിയിട്ട് ഉണ്ടാവും
അവസാന ശ്വാസത്തിനായി
പിടയുന്നവർക്ക് സ്വാന്തനമാക‍ുന്ന
മാലാഖമാർക്ക്
അങ്ങനെയുള്ളവർക്ക് എല്ലാം
സ്നേഹത്തിന്റെ സമ്മാനപ്പൊതികളുമായി
പ്രാർത്ഥനയോടെ മലയാളികൾ
കാത്തിരിക്കുകയാണ്
 

അർത്ഥന. കെ
9 D എം. എം. എച്ച്. എസ്. എസ് ന്യൂ മാഹി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത