എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾ വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
: അതിജീവനത്തിന്റെ നാൾ വഴികൾ

ചരിത്രാതിത കാലം മുതൽ ആധുനിക കാലം വരെയുള്ള ഏറ്റവും മോശം 20 പകർച്ചവ്യാധികളും ഇവിടെയുണ്ട് . എന്നാൽ അതിശയിപ്പിക്കുന്നത് ഓരോ നൂറ്റാണ്ടിലേയും ഇരുപതാം വർഷത്തിലെ നാശങ്ങൾ ആണ്. 20 എന്ന ഗണത്തിൽ പെട്ട ആദ്യത്തെ മഹാമാരിയുടെ വരവറിയിക്കുന്നത് *1720* ലാണ് *ബ്യൂബോണിക് പ്ളേഗ്* എന്നറിയപ്പെട്ട പ്ളേഗുകളുടെ അവസാനത്തെ ഔട്ട് ബ്രേക്ക് ആയിരുന്നു മാർ സെയിലെ മഹാവ്യാധി എലികളും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന് മൂന്ന് ഭൂഖണ്ഡങ്ങളെ നശിപ്പിച്ചു.

അന്ന് ഫ്രാൻസിലെ ഈ പട്ടണത്തിൽ ആദ്യം ഒരു ലക്ഷം പേരും അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ സമീപ പ്രദേശങ്ങളിൽ ഒരു ലക്ഷം പേരും മരണമടഞ്ഞു .അതു കഴിഞ്ഞ് അടുത്ത നൂറ് കൊല്ലം മഹാമാരിയുടെ കാര്യമായ ഘോഷയാത്രയും ഉണ്ടായില്ല. അടുത്ത മഹാമാരിയുടെ തുടക്കം *1817* ൽ ആയിരുന്നു. *ഏഷ്യറ്റിക്ക് കോളറ* ആയിരുന്നു .ആ മാരകമായ പകർച്ചാവ്യാധി കഴിഞ്ഞ് നൂറ് വർഷം പിന്നിടുമ്പോൾ ഇതാ വീണ്ടും മറ്റൊരു ഗുരുതരമായ പകർച്ചവ്യാധിയായ *കോവിഡിന്* മുന്നിൽ പകർച്ചു നിൽക്കുകയാണ് ലോകം.

മരണസംഖ്യ ഇതുവരെ പഴയ മഹാമാരിയുടെ ഏഴ് അയലത്തേക്ക് വന്നിട്ടില്ല . എങ്കിലും ഇതിന്റെ ലോകവ്യാപന സ്വഭാവം നിമിത്തം ഏതു നിമിഷവും നിയന്ത്രണം വിട്ടുയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.       

  • ഏത് കലങ്ങിയ വെള്ളവും കുറച്ചു സമയത്തെ കാത്തിരിപ്പിനു ശേഷം തെളിയും.. അതുപോലെ തന്നെ ഏതു പ്രതിസന്ധിയും ഒരിക്കൽ മാറും... ഒരു കയറ്റമുണ്ടെങ്കിൽ, ഒരു ഇറക്കവുമുണ്ട് . നാം പ്രതീക്ഷയോടെ ജീവിക്കുക...* 
                          *ഞാൻ വീട്ടിലാണ്* ...........എനിക്കു വേണ്ടി.........എന്റെ നാടിനു വേണ്ടി...........*Stay Home*..... *Stay Safe....*
റഷ . എ
5 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം