എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അക്ഷരങ്ങൾക്കൊപ്പം ഒരു കോവിഡ് കാലം

അറിവിനായിരം കളികൾ കളിച്ചും

ആയുരാരോഗ്യം പരസ്പരം നേർന്നും

ഇടയ്ക്കിടക്ക് ഫോണിൽ വിളിച്ചും

ഈണത്തിൽ പാടിയും ആടിയും

ഉച്ചയുറക്കം പതിവാക്കിയും

ഊഞ്ഞാൽ കെട്ടിയാടി കളിച്ചും

ഋഷികൾ പറയുന്നത് കേട്ടും

എല്ലാവരെയും അറിഞ്ഞും സ്നേഹിച്ചും

ഏകോദര സോദരെ പോലെ

ഐശ്വര്യത്തോടെ വീടിനുള്ളിൽ

ഒരുമയെന്തെന്നറിഞ്ഞും ഞാൻ

ഓർക്കുമ്പോൾ അസുഖവും വ്യാധികളും

ഔഷധവും എവിടെ പോയൊളിച്ചുവോ?

അംഗമായി മാറിടാം അതിജീവനത്തിനായി...

ജാസിം . ജെ . എസ്
9 G എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത