പശ്ചിമഘട്ട മലനിരകളിലെ നിരവധി ഐതിഹ്യങ്ങൾ ഉറങ്ങുന്ന ബാണാസുരൻ മലകളുടെ കൊച്ചു മനോഹരഭൂമികയാണ് തൊണ്ടർനാട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് അവസാനശ്വാസം വരെ പോരാടി വീരമൃത്യു വരിച്ച പഴശ്ശിരാജാവിന്റെ മായാത്ത പാദമുദ്രകകളാൽ അനുഗ്രഹീതമായ മണ്ണ് കോട്ടയം രാജാവിന്റെ ഭരണത്തിൻകീഴിൽ വയനാട്ടിലുള്ള 10 നാടുകളിൽ ഒന്നായ തൊണ്ട്ർ നമ്പ്യാർ ഭരണം നിർവഹിച്ചിരുന്ന തൊണ്ടർനാട്. കൊടുമല കുങ്കിയുടെയും കേരളവർമ്മ പഴശ്ശിരാജാവിന്റെയും ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഐതിഹ്യങ്ങൾ ഏറെയുള്ള പ്രദേശം. കുങ്കിയുടേത്  എന്ന് കരുതുന്ന കോട്ടയുടെതോ കളരിയുടെതോ അവശിഷ്ടങ്ങൾ, കഥകളുറങ്ങുന്ന കുങ്കി ചിറിയും പരിസരപ്രദേശങ്ങളും ബ്രിട്ടീഷ് ഭരണത്തിന് ഓർമപ്പെടുത്തലുമായി ടൂറിസ്റ്റ് ബംഗ്ലാവും പോലീസ് സ്റ്റേഷനും എല്ലാം പതിറ്റാണ്ടുകൾ മുന്നേ ശക്തമായ ഒരു സാമൂഹിക ജീവിത ശൈലി ഒരു കൊച്ചു പ്രദേശങ്ങൾ പ്രദേശമായിരുന്നു നടന്ന അനുമാനിക്കാം.

പ്രധാന പൊതു സ്ഥാപനങ്ങൾ