ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ എച് എം ആയ ലീന ഹരി ടീച്ചറിന്റെ നേതൃത്വത്തിൽ ആൺ നടക്കുന്നത് .പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വാർഡ് കൗൺസിലർ ആയ ജയപ്രസാദിന്റെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികൾക്കു വൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും നൽകി .സ്കൂളിൽ ആ ദിവസം തന്നെ പച്ചക്കറിത്തോട്ട നിർമ്മാണവും ഔഷധത്തോട്ടനിർമ്മാണവും തുടങ്ങി. പരിസ്ഥിതി ദിനത്തിൽ തന്നെ പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കാനുള്ള പ്രതിജ്ഞ എടുത്തു .കുട്ടികൾ എല്ലാവരും പ്ലാസ്റ്റിക് ബോട്ടിലുകളും ലഞ്ച് ബോക്സുകളും ഒഴിവാക്കി.അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഞങ്ങളുടെ സ്കൂളും പെട്ടുപോയി.മൂന്നു ആഴ്ചയോളം സ്കൂളിൽ വെള്ളക്കെട്ട് ആയിരുന്നു.നല്ലരീതിയിൽ നടന്നു വന്നിരുന്ന കൃഷി പൂർണ്ണമായും ഇ സമയത്തു നശിച്ചുപോയി .അത് വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ആൺ ഞങ്ങൾ ഇപ്പോൾ .