ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ അകലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അകലങ്ങൾ

നിരകൾ തെറ്റാതെ പരക്കം പാഞ്ഞവർ
 ഇന്ന് തടവറയിലാണ് മിണ്ടാപ്രാണികളെ തടവറയിൽ ആക്കിയവൻ
 സ്വയം വിലങ്ങ് ഇട്ടിരിക്കുന്നു ആളൊഴിഞ്ഞ നിരത്തുകളിൽ ആടു മാടു പറവകൾ മാത്രം
 മനുഷ്യനെ തിരിച്ചറിയാത്ത
 മനുഷ്യത്വമില്ലാത്ത നിന്നെ ഇന്ന്
 ദൈവം മരണഭീതിയിൽ ആക്കി
 അകന്ന മനസ്സുകൾക്കിടയിൽ
 ഇടുങ്ങിയ ചിന്താഗതികൾ
 കുത്തിനിറച്ച് തലച്ചോറിനുള്ളിൽ
 നാളെയുടെ ആകാംഷ കളും നിരാശയം മാത്രം
 അടുത്തിരുന്നു അകന്ന ഹൃദയങ്ങളെ
 ദൈവം തടവറയിൽ ഇട്ടു
 ഈ അകലങ്ങൾ.......
 അകന്നിരുന്നു........
 അകത്തളങ്ങളിൽ ഇരുന്ന്
 അകലങ്ങളിൽ വിങ്ങിപ്പൊട്ടി.......
 അകം പിളർന്നാകുമോ....? മരണം...
 

എൽ വി മുഹമ്മദ് ഹിദാഷ്
3എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത