ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വ്യാപനം എങ്ങിനെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വ്യാപനം എങ്ങിനെ തടയാം


സാർസ് വൈറസു മായി അടുത്ത ബന്ധമുള്ള ഒരു തരം വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ആണ് കൊറോണ രോഗം. ചൈനയിലെ വുഹാനിൽ ആണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു. രോഗം ബാധിച്ച വ്യക്തികൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു . കൂടാതെ സ്പർശനത്തിലൂടെയും പകരുന്നുണ്ട്. രോഗം പകർന്നാൽ രണ്ടു മുതൽ 14 ദിവസം കൊണ്ടാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. വ്യക്തി ശുചിത്വം പാലിക്കുക , രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക , ഹസ്തദാനം ഒഴിവാക്കുക ,കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചു കഴുകുക , ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് രോഗം പകരാതിരിക്കാൻ ആയി നാം ചെയ്യേണ്ട കാര്യങ്ങൾ.

മുഹമ്മഭ് ബിലാൽ കെ
2ാം തരം ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം