ജാതിയില്ല മതമില്ലെനിക്കിന്ന്
ജീവിതത്തിൻ ചൂരൽ പഴുപ്പിൽ
വർഗീയവീചികൾ നീളുമീ മണ്ണിൽ
മതിലുകൾക്കായി രക്തവർണ്ണചായം..
നാമൊന്ന് , എന്നുരുവിടും താളുകൾ
ബൈബിളും ഗീതയും ഖുറാനും വസിക്കുവാൻ
നാലു ചുവരുകൾ നാനായിടങ്ങളിൽ
ഒടുവിലൊരു "നീനു" വിൻ ജീവിതം സാക്ഷി .
ഇഷ്ട്ടമായിരുന്നെന്നും ജീവിതം
നഷ്ടമാകുന്ന മാത്രയെത്തുംവരെ
ഒടുവിലേകാന്ത രാത്രി തൻ മറവിൽ
ഏക നിശ്വാസത്താൽ ഒടുങ്ങി ജീവിതം.
പോരാടി വിജയം വരിച്ചു, എങ്കിലും
തിരികെയെത്തുമോ ? തിരി തെളിക്കുമോ ?
വർഗീയതയിൽ പൊളിഞ്ഞൊരാ ഏട്
അതോ ദൂരെ വാനിൽ ഒരു ചെറു നക്ഷത്രമോ ?