ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/തിരികെയെത്തുമോ നഷ്ടമായതെല്ലാം ?

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെയെത്തുമോ നഷ്ടമായതെല്ലാം ?

ജാതിയില്ല മതമില്ലെനിക്കിന്ന്
ജീവിതത്തിൻ ചൂരൽ പഴുപ്പിൽ
വർഗീയവീചികൾ നീളുമീ മണ്ണിൽ
മതിലുകൾക്കായി രക്തവർണ്ണചായം..
 
           നാമൊന്ന് , എന്നുരുവിടും താളുകൾ
           ബൈബിളും ഗീതയും ഖുറാനും വസിക്കുവാൻ
           നാലു ചുവരുകൾ നാനായിടങ്ങളിൽ
           ഒടുവിലൊരു "നീനു" വിൻ ജീവിതം സാക്ഷി .

ഇഷ്ട്ടമായിരുന്നെന്നും ജീവിതം
നഷ്ടമാകുന്ന മാത്രയെത്തുംവരെ
ഒടുവിലേകാന്ത രാത്രി തൻ മറവിൽ
ഏക നിശ്വാസത്താൽ ഒടുങ്ങി ജീവിതം.

          പോരാടി വിജയം വരിച്ചു, എങ്കിലും
          തിരികെയെത്തുമോ  ? തിരി തെളിക്കുമോ ?
          വർഗീയതയിൽ പൊളിഞ്ഞൊരാ ഏട്
          അതോ ദൂരെ വാനിൽ ഒരു ചെറു നക്ഷത്രമോ ?
 

 

കീർത്തന എം
10 E ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത