ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്

ആർട്സ് ക്ലബ് ഇമ്മാനുവൽസിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.എല്ലാവർഷവും വിവിധ മത്സരയിനങ്ങളിലായി ഏതാണ്ട് ഇരുനൂറോളം കുട്ടികൾ പങ്കെടുക്കാറുണ്ട്. അഭിമാനാർഹമായ വിജയമാണ് എമ്മാനുവൽസിനെതേടിയെത്തിട്ടുളളത്. ഉപജില്ലകലോത്സവത്തിൽഏതാണ്ട് എട്ട് വർഷമായി സെക്കൻറ് ഒവറോൾ ഉം 2016-17 ,2017-18 വർഷങ്ങളിൽ ഫസ്റ്റ് ഒവറോളും സ്കുളിന് കരസ്ഥമാക്കാൻ സാധിച്ചുവെന്നത് ഏറ്റവും വലിയ നേട്ടമായി ഞങ്ങൾ കരുതുന്നു. ചിത്രരചന, ലളിതഗാനം, മാപ്പിളപ്പാട്ട്,തായമ്പക, ഭരതനാട്ടൃം, മിമിക്രി, നാടോടിനൃത്തം, നാടകം, ഗ്രൂപ്പ്ഡാൻസ്, ഇംഗ്ലിഷ് പ്രസംഗം, ഉപന്യാസം, സ്കിറ്റ്, കവിതരചന, പദ്യചൊല്ലൽ ( മലയാളം,ഹിന്ദി, ഇംഗ്ലിഷ്, തമി‍ഴ്, ഉറുദു, അറബി തുടങ്ങിയ ഭാഷകളിൽ ) സ്ഥിരമായി പങ്കെടുത്ത് ഒന്നാം സ്ഥാനത്തോടെ എ ഗ്രയ്ഡ് കരസ്ഥമാക്കാറുണ്ട്. അതിനെതുടർന്ന് ജില്ലാ സംസ്ഥാനതല മത്സരങ്ങളിലുംവിജയിച്ച് ഗ്രേയ്സ് മാർക്കിന് അർഹത നേടിയിട്ടുണ്ട്. അങ്ങനെ കുട്ടികളിൽകലാഭിരുചി വളർത്തുവാൻ ഈ വിദ്യാലയം വർഷങ്ങളായി അക്ഷീണംപ്രയത്നിച്ചുവരികയാണ്