സഹായം Reading Problems? Click here


ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. സ്കൂൾ ആരംഭത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ച് കൺവീനറായി നീരജ കൃഷ്ണയേയും ജോയിന്റ് കൺവീനറായി അനുരാധിനേയും തിരെഞ്ഞെടുത്തു.

         എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് ക്ലബ്ബ് കൂടാറുണ്ട്.പ്രധാനദിവസങ്ങളിൽ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ നൽകുന്നു. ദിനാചരണകലണ്ടർ നിർമ്മാണം ക്ലബ്ബ് അടിസ്ഥാനത്തിൽ തയ്യാറാക്കി ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ജൂൺ 12ാം തീയതി ബാലവേല വിരുദ്ധദിനവുമായി ബന്ധപ്പെട്ട് കുട്ടികളെക്കൊണ്ട് പോസ്റ്റർ പ്രദർശനം നടത്തി.
           പുകയില വിരുദ്ധദിനത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുകയില വിരുദ്ധപ്രതിജ്ഞ എടുത്തു.ജൂലൈ മാസത്തിൽ ജനസംഖ്യാദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ ജനസംഖ്യ കുട്ടികളെ പരിചയപ്പെടുത്തി.ഓരോ മാസത്തെയും പത്രവാർത്തയെ അടിസ്ഥാനമാക്കി അവസാനത്തെ ആഴ്ചയിൽ ക്വിസ് പ്രോഗ്രാം നടത്തിവരുന്നു.