ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./മറ്റ്ക്ലബ്ബുകൾ-17
Jump to navigation
Jump to search
എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പെയിന്റിംഗ് മത്സരത്തിൽ 7 A യിലെ ആദിത്യനാരായണൻ ഒന്നാം സ്ഥാനവും 7 B യിലെ അഭിജിത് B രണ്ടാം സ്ഥാനവും നേടി.ജലനിധി ക്ലബ് നടത്തിയ മത്സരത്തിൽ ഗോവിന്ദ് ജി ഒന്നാം സ്ഥാനത്തിന് അർഹരായി. ഡിജിറ്റൽ പൈന്റിങ്ങിൽ ആദിത്യനാരായണൻ ഒന്നാം സ്ഥാനവും വിമൽ മോഹൻ, ദേവിക ആർ നായർ എന്നിവർ രണ്ടാംസ്ഥാനവും നേടി.
നല്ല പാഠം ക്ലബ്ബ്
കുട്ടികളിൽ സാമൂഹ്യ സേവനം ലക്ഷ്യമിടുന്ന നല്ല പാഠം ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആതുരശുശ്രൂഷാരംഗത്തും പരിസ്ഥിതി സംരക്ഷ ണരംഗത്തും കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്ലബിന്റെ നല്ല പ്രവർത്തനത്തനങ്ങൾക്ക് 2018-19 അദ്ധ്യയന വർഷം കോട്ടയം ജില്ലയിൽ 4-ാം സ്ഥാനം ലഭിച്ചു.
വിവിധപാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇത് കൂടാതെ പരിസ്ഥിതി ക്ലബ്ബ് ,ഹെൽത്ത്ക്ലബ്ബ്, സൗഹൃദക്ലബ്ബ് എനർജി ക്ലബ്ബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കരിയർ ഗൈഡൻസ്, കൗൺസിലിങ്ങ് എന്നിവയുടെ ഒരു യൂണിറ്റ് ഹയർസെക്കണ്ടറിയിൽ ഭംഗിയായി നടന്നു വരുന്നു.