ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/തിരികെ വരാം നമുക്കൊന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ വരാം നമുക്കൊന്നായി

തോൽക്കാതിരിപ്പാൻ
ഒരു മന്ത്രം മാത്രം
മനസ്സുകൊണ്ടൊന്നായി
ശരീരം കൊണ്ടകന്നു നിൽക്കാം
ഒന്നായ് പങ്കിടാം മനസ്സുകൾ
ഒന്നായ് ചെയ്തിടാം
അതിജീവന മാർഗ്ഗം
അവനവന് സ്വന്തം തൻഗേഹം മാത്രം
സുരക്ഷിതരായിടാം അതിൻ മറവിൽ
സോപ്പിനാൽ ശുചിയാക്കിടാം കൈകൾ നിരന്തരം
നിത്യം മറച്ചിടാം മുഖം മാസ്കിനാൽ
ശങ്കവേണ്ട നിൻ ഹൃത്തിൽ
അകലുകയില്ല നാം ഇതിനാൽ
അടുക്കുകയാണ് ഹൃദയത്താൽ
ലോകമാം തറവാട്ടിലെ മക്കൾ നാം
ഒന്നായ് പൊരുതുന്നു..................
ഒരൊറ്റ പ്രതിരോധ മാർഗ്ഗത്തിലൂടെ..........
 

റൈറ്റ്സീനിയ എസ്സ് ഡൊമിനിക്
IV A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത