ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ/2022-2023 വർഷത്തെ ദിനാചരണങ്ങൾ/ബഷീർ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

വൈക്കം മുഹമ്മദ് ബഷീർ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

സ്കൂൾ അസംബ്ലയിൽ ബഷീറിന്റെ കഥാപാത്രങ്ങൾ അണിനിരന്നു തുടർന്ന് ഉച്ചക്ക് ബഷീറിന്റെ സംഭാവനകളും കഥാപാത്രങ്ങളും ഉൾകൊള്ളിച്ചു ഒരു ക്വിസ് മത്സരം നടത്തി.