ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹയർസെക്കന്ററി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പദ്മിനിയമ്മ സ്മാരക എൻഡോവ്മെന്റ്

2024 - 2025 വർഷത്തെ പദ്മിനിയമ്മ സ്മാരക എൻഡോവ്മെന്റ് ദ്യുതി പാർവണ ഡി എൽ ന് മാനേജർ എം പദ്മജൻ മാസ്റ്റർ സമ്മാനിക്കുന്നു. 20000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് നൽകുന്നത് രാമർ നമ്പ്യാർ മെമ്മോറിയാൽ എഡ്യൂക്കേഷണൽ ട്രസ്റ്റാണ്. കഴിഞ്ഞ പ്ലസ് ടു പൊതുപരീക്ഷയിൽ സ്കൂളിലെ ഏറ്റവുമുയർന്ന സ്കോർ നേടിയാണ് ദ്യുതി പാർവണ പുരസ്കാരത്തിന് അർഹയായത്.

ജെൻസി ഫെസ്റ്റ്

വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം കലാമേള ഒക്ടോബർ 13 തിങ്കളാഴ്ച ജെൻസി ഫെസ്റ്റ് എന്ന പേരിൽ നടത്തി. പ്രശസ്ത യുവ ഗായകനായ കൗശിക് എസ് വിനോദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യാതിഥിയായി ഗായികയും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ വിസ്മയ കെ എസ് മുഖ്യ അതിഥിയായി.

മെന്റൽ ഹെൽത്ത് എവെയർനെസ്സ് ക്ലാസ്

വിദ്യാലയത്തിൽ 21/10/2025 ന് മെന്റൽ ഹെൽത്ത് എവെയർനെസ്സ് ക്ലാസ് ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സൗഹൃദ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടിയിൽ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റും ആയ മിസ്റ്റർ ഷാജു കെ സി പങ്കെടുത്തു

ഇൻക്ലൂസീവ് കായികമേള 2025

തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഇൻക്ലൂസീവ് കായികമേള 2025 ബാഡ്മിൻറൺ മത്സരത്തിൽ വിദ്യാലയത്തിലെ ശബരിനാഥ് എം ബ്രൗൺസ് മെഡൽ നേടി. വിദ്യാലയത്തിലെ ഒന്നാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ് ശബരിനാഥ്.

എൻഎസ്എസ് ദ്വ്യദിന സഹവാസ ക്യാമ്പ്

ആർ എൻ എം ഹയർസെക്കൻഡറി വിദ്യാലയത്തിലെ എൻഎസ്എസ് യൂണിറ്റിന്റെ ദ്വദിന സഹവാസ ക്യാമ്പ് "ഇക്കിഗായി" എന്ന പേരിൽ 2025 ഞാൻ നവംബർ 8, 9 തീയതികളിൽ ആയി നടന്നു. ഈയൊരു ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് വേണ്ടി വൈദ്യുത അപകടങ്ങൾ തരണം ചെയ്യുന്നതിനെക്കുറിച്ചും വേസ്റ്റ് ഫ്രീ ക്യാമ്പസ് എന്നതിനെക്കുറിച്ചും സ്പെഷ്യൽ ഓറിയന്റേഷനും നൽകി.

ഫിലിം ഫെസ്റ്റ്

വിദ്യാലയത്തിലെ എൻഎസ്എസ് യൂണിറ്റ് 3, 12 നവംബർ 2025 എന്നീ തീയതികളിൽ ചലച്ചിത്ര പ്രദർശനം വിദ്യാലയത്തിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത മലയാളം സിനിമകളാണ് ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ചത്. ഫിലിം ഫെസ്റ്റ്