കൊറോണ നാടുവാണീടും കാലം
മാനുഷനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹള വു മില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡ് ഉണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിനു പോലും ജാഡയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരും ചേർന്നു നിന്നാൽ
കള്ളൻ കൊറോണ വിജയം വരിക്കും