അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/വമ്പന്മാർ പിമ്പന്മാർ

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരവൃക്ഷം - കവിത

വമ്പന്മാർ പിമ്പന്മാർ

കാലക്രമത്തിൽ നാളിതുവരെയും കാണുന്ന കാഴ്ചകൾ എന്തിനെല്ലാം
ഭൂമിതൻ കാലങ്ങൾ നാശത്തിൻ കാരണമെ
ങ്ങനെയെന്നു നീ കാണുന്നില്ലേ ??
മർത്ത്യായെങ്ങനെയെന്ന് നീ കാണുന്നില്ലേ .........

മാരക രോഗങ്ങൾ കൊറോണയിങ്ങനെ
ഒന്നൊന്നായി വരുന്നതെന്തുകൊണ്ട്?
ഭൂമിതൻ നാശം മർത്യാ നിൻ കൺമുമ്പിലായി
നാശമിതാ നിൻ കൺമുമ്പിൽ ആയി......

ആദ്യം കൊറോണയിന്ത്യയിൽ വന്നതി-
വിടെയാണെൻ കൊച്ചു കേരളത്തിൽ
എന്തുകൊണ്ട് മർത്യാ നീ കാണുന്നില്ലേ
യിത് ശുചിത്വമില്ലായ്മ കൊണ്ടാണെന്നേ ,
ഇവിടം ശുചിത്വമില്ലായ്മ കൊണ്ടാണെന്നേ...

ദാവീദും ഗോലിയാത്തും പോലിതു വമ്പന്മാർ
പിമ്പന്മാർ എന്നിങ്ങനെയാടിടുന്നു
ശാസ്ത്രമില്ല മറുമരുന്നില്ല
മർത്ത്യായിതിനെ എതിർത്തു തോൽപ്പിച്ചിടാൻ
ഇതിനെ എതിർത്തു തോൽപ്പിച്ചിടാൻ

ജാഗ്രതയെൻ മനം ശുചിത്വമെൻചിഹ്നം
നാടിന്റെ ജീവനെ സംരക്ഷിക്കാൻ ഒറ്റയ്ക്കിരുന്നിടാം
ജാഗ്രതയോടെ നാം പ്രിയപ്പെട്ടവർക്കായെന്നും
നമ്മുടെ പ്രിയപ്പെട്ടവർക്കായി എന്നുമെന്നും.......

ഫെബിന കാതറിൻ
5 A അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത