അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്/2024-25
ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.

സ്കൂൾതല പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ ഷാജി ജോസഫ് നേതൃത്വം നൽകുന്നു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ .അസംപ്ഷൻ ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് എൻസിസിയുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ ഷാജി സി സി വിദ്യാർഥികൾക്ക് സന്ദേശം നൽകി.
"സീഡ്ബോൾ ത്രോ" ആവേശമായി.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങ വനമേഖലയിൽ "വിത്തുരുളയെറിയൽ" പ്രവർത്തനം സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂൾ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ എൻസിസി അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ മുത്തങ്ങയിൽ പോയി വനപാലകരുടെ സാന്നിധ്യത്തിൽ വനത്തിലേക്ക് വിവിധയിനം വിത്ത് ഉരുളകൾ എറിഞ്ഞു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി.
പരിസ്ഥിതി ദിനം 2024.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ ഷാജി സി സി വിദ്യാർഥികൾക്ക് സന്ദേശം നൽകി.
സീഡ്ബോൾ ത്രോ"- ചിത്രങ്ങൾ....





