അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വ പാലനവും പ്രകൃതി സംരക്ഷണവും
ശുചിത്വ പാലനവും പ്രകൃതി സംരക്ഷണവും
ശുചിത്വം എന്ന വാക്കിന്റെ ഒന്നാം പടി നമ്മുടെ മനസ്സിനെ ശുചീകരിക്കലാണ്. ശുചിത്വം ഉളള മനസ്സിലേ നല്ല പ്രവർത്തികൾ ചെയ്യാൻ കഴിയുകയുളളു. രണ്ടാമതായി വ്യക്തി ശുചിത്വം പാലിക്കുക. അതായത് വൃത്തി. അത് നമ്മൾ എല്ലാവരും ശീലിക്കേണ്ട ഒന്നാണ്. ശുചിത്വം എന്ന് പറഞ്ഞാൽ വീട്ടിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം.വീട് എന്നും തൂത്തുവാരുക, മുറ്റം തൂത്തിടുക, പാത്രങ്ങൾ കഴുകി ഒക്കെ വക്കുക, തുണികൾ അലക്കുക. ഇനി വീടിനു പുറത്തുളളവ ശുചിത്വം നോക്കാം. ചിലരൊക്കെ റോഡിന്റെ അരികിൽ വേസ്റ്റ് ഇടുന്നുണ്ട്. അത് മൂലം റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവും. ശ്വസിക്കാൻ ബുദ്ധി മുട്ട് ഉണ്ടാവും. അന്തരീക്ഷ മലിനീകരണം ഉണ്ടാകും. നമ്മുടെ വീടിന്റെ പരിസരത്ത് ചിരട്ടയോ അതുപോലുളള പാത്രങ്ങളിലോ വെളളം കെട്ടികിടക്കുന്നത് കണ്ടാൽ മറിച്ച് കളയുക. പിന്നെ പറമ്പുകൾ ഒക്കെ ഉണ്ടെങ്കിൽ കാടൊക്കെ പിടിക്കും. ഇടക്കിടെ അത് തെളിച്ച് ഇടണം. നിങ്ങൾക്ക് ഒരു കൃഷി ഉണ്ടെന്നുപറഞ്ഞാലും ഇടക്കിടെ അതിലും കാട് പിടിക്കും. അതുംതെളിച്ചിടുന്നത് നല്ലതാണ്. പിന്നെ വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ ശുചിത്വം നമ്മൾ തന്നെയാണ് നോക്കുന്നത്. അതിന്റെ കൂട് വൃത്തിയാക്കണം. ആ വീടിന്റെ സമീപത്ത് മാടുകൾ കയറിയാൽ തെളിച്ച് ഇടണം. നമ്മുക്ക് വീടിന്റെ അടുത്ത് തോടുകൾ ഉണ്ടെങ്കിൽ ഒരിക്കലും അതിൽ വേസ്റ്റ് ഇടാൻ പാടില്ല. വീട്ടിലെ വേസ്റ്റ് നമുക്ക് ഒരു കുഴിയുണ്ടാക്കി അതിൽ ഇടാം .പ്ലാസ്റ്റിക്ക് ഉൽപ്പന്നമാണെങ്കിൽ റീസൈക്കിളിങ്ങിനു നൽകാം. മനുഷ്യൻ ശുചിത്വം പാലിക്കുമ്പോൾ അത് പ്രകൃതിയുടെ സംരക്ഷണം കൂടെയായി തീരുന്നു.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം