അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ജാഗ്രതയല്ലാതെന്തൊരു മാർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയല്ലാതെന്തൊരു മാർഗ്ഗം

കൊറോണ കലിതുള്ളി വരുന്നുണ്ടേ
കലിയായി വരുന്നുണ്ടേ.
ഓടണ്ട, ചാടണ്ട, കളിക്കണ്ട,
കയറിക്കോ കയറിക്കോ
വീടിനുള്ളിൽ.
ലോക് ഡൗണാണേ ലോക് ഡൗണാണേ
പൂട്ടിയല്ലോ വീടുകളും പൂട്ടിയല്ലോ രാജ്യവും.
തുമ്മലും ചീറ്റലും ചുമയുമൊക്കെ
കോവിഡിൻ്റെ ലക്ഷണമാണേ,
ഇവയൊക്കെ കോവിഡിന്റെ ലക്ഷണമാണേ.
തൊട്ടാൽ പിടികൂടുമേ,
ഇവനെ തൊട്ടാൽ പിടി കൂടുമേ.
മുഖംമൂടി വയ്ക്കണേ,
മുഖം മൂടി തുമ്മണേ,
കൈകൾ സോപ്പിട്ട് കഴുകണേ.
ഹസ്തദാനം പാടില്ലാ,
ആഘോഷങ്ങൾ പാടില്ലാ.
ജാഗ്രത വേണേ ജാഗ്രത.

സ്കൂളില്ല പരീക്ഷയില്ല
എന്തൊരു ദൗർഭാഗ്യം.
നമ്മുക്കെന്തൊരു ദൗർഭാഗ്യം.
ഇൻഡോർ ഗെയിമുകളുണ്ടെന്നാലും
ചാടി നടക്കും സുഖമുണ്ടോ? കഷ്ടം തന്നെ നമ്മുടെ കാര്യം
കഷ്ടം കഷ്ടം ഗതികേട്.
മരുന്നില്ലാത്തൊരു രോഗം വന്നാൽ
ജാഗ്രതയല്ലാതെന്തൊരു മാർഗ്ഗം!

മഹേശ്വർ എസ്. പിള്ള
4 B അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത