അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


ലോകത്ത് ഇപ്പോൾ വന്നിട്ടുള്ള അപകടകാരിയായ വൈറസ് ആണ് കൊറോണ. കൊറോണ വൈറസ് പടർത്തുന്ന രോഗമാണ് കോവിഡ് 19. ഈ രോഗം ലോകത്തെല്ലായിടത്തും വ്യാപിച്ചു. ധാരാളം പേർ ഈ രോഗം മൂലം മരണമടഞ്ഞു. ചൈനയിലാണ് ആദ്യം വന്നത്. പിന്നെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. അമേരിക്കയിലാണ് കൂടുതൽ ആൾക്കാർ മരിച്ചത്. നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് പടർന്നിട്ടുണ്ട്. അതുകൊണ്ട് ആരും പുറത്തിറങ്ങുന്നില്ല. ഈ രോഗത്തിന് മരുന്നില്ലായെന്നതും വലിയ പ്രശ്നമായി നിലനിൽക്കുന്നു.

കൊറോണാ വൈറസിനെ എല്ലാവരും ഒന്നിച്ച് നേരിടണം.ശുചിത്വം പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ജാഗ്രത പുലർത്തണം. എല്ലാവരും ഒന്നിച്ചു നിന്നാൽ മാത്രമേ ഈ രോഗത്തെ ഇല്ലാതാക്കാൻ കഴിയൂ. സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് നമുക്ക് ഒറ്റകെട്ടായി പ്രവർത്തിക്കാം.

ഹൈമ എസ്. പിള്ള
1A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം