അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കൊറോണ വൈറസ് അറിയേണ്ടതെല്ലാം

കൊറോണ വൈറസ് അറിയേണ്ടതെല്ലാം


    മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ  വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം,  മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം,  കോവിഡ് 19 എന്നിവവരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇവ ബാധിക്കുന്നു. ജലദോഷം,  ന്യുമോണിയ ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.
    ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ്. കഴിഞ്ഞ 70 വർഷങ്ങൾക്കുമുമ്പ് തന്നെ  കൊറോണ വൈറസ് എലി, പട്ടി,  പൂച്ച,, ടർക്കി, കുതിര,  പന്നി,  കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടു വരുന്നുണ്ട്.  സൂനോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യുമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാക്കും. അതിലൂടെ മരണവും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയതരം കൊറോണ വൈറസ് ആണ്. സാധാരണ ജലദോഷപനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്,  ചുമ,  തൊണ്ടവേദന,  തലവേദന,  പനി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ,  അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ ബ്രോങ്കൈറ്റിസ് പോലെയുളള ശ്വാസകോശ രോഗങ്ങൾ പിടിപെടും.

വൈറസ് വ്യാപിക്കുന്നത്

    ശരീരശ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽനിന്ന് പുറത്തേക്ക് തെറിക്കുന്ന ശ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും  അടുത്തുള്ളവരിലേയ്ക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോഴോ  അയാൾക്ക് ഹസ്തദാനം കൊടുക്കുമ്പോഴോ  രോഗം പടരാം. വൈറസ് ബാധിച്ച ഒരാളുടെ വസ്തുക്കളിലും വൈറസ് സാന്നിധ്യം ഉണ്ടായിരിക്കും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിക്കുന്നതിലൂടെയും  കണ്ണിലൂടെയും മൂക്കിലൂടെയും   രോഗം ഉണ്ടാകാം.

പ്രതിരോധം

  • പരിസരം വൃത്തിയായി സൂക്ഷിക്കുക. അതോടൊപ്പം വ്യക്തി ശുചിത്വം പാലിക്കുക.
  • സാമൂഹ്യ അകലം പാലിക്കുക.
  • കൈകാലുകളും മുഖവും സോപ്പ് ഉപയോഗിച്ച് തന്നെ ഇടയ്ക്കിടെ വൃത്തിയാക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറയ്ക്കുക.
  • രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
  • യാത്രകൾ നടത്തുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക. നിയമപാലകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.
  • അനാവശ്യ യാത്രകൾ ഒഴിവാക്കുക.
ആൽഫി ആൻ മാത്യു
5A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം