പരിസര ശുചീകരണം
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം.മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരകതുല്യമായി ഇരിക്കും. ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും.
എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഉത്തരം ഇതാണ് രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാനമായ പങ്കു വഹിക്കുന്നത് പരിസര ശുചീകരണം ആണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക അതാണ് ആവശ്യം.
ഒരു വ്യക്തി വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം വീടിനുള്ളിലെ ശുചിത്വം, എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവേ മെച്ചമാണെന്ന് പറയാറുണ്ട്. എന്നാൽ, പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേട് ആക്കുന്നതിൽ നമ്മൾ മുൻപന്തിയിലാണ്. ഇക്കാര്യത്തെക്കുറിച്ച് വിദേശികൾക്കുള്ള മുഖ്യമായ ആരോപണം നമ്മുടെ ശുചീകരണത്തിൽ ശ്രദ്ധിക്കുന്നവരാണ് എന്നാണ്. ഇതിൽ വാസ്തവം ഉണ്ടുതാനും. മാർബിൾ ഇട്ട തറയും മണൽ വിരിച്ച മുറ്റവും ഉള്ള വീട് വൃത്തിയായി സൂക്ഷിക്കും. എന്നാൽ ആ വീടിന്റെ ഗേറ്റിനു മുൻപിൽ എന്തെല്ലാം അഴുക്കുകൾ ഉണ്ടായാലും അവ നീക്കം ചെയ്യാൻ ഉത്സാഹിക്കാറില്ല. മാത്രമല്ല വീട്ടിലെ പാഴ്വസ്തുക്കൾ ചിലതൊക്കെ വലിച്ചെറിയുന്നതും പൊതു വഴിയിലേക്കാണ്. ചപ്പുചവറുകൾ ഇടാനുള്ള പാത്രം പലയിടത്തും ഇല്ല. ഉള്ളിടത്ത് ഉപയോഗിക്കുകയും ഇല്ല. ചുറ്റും ചപ്പുചവറുകൾ കിടക്കുകയും ചെയ്യും.
"ദൈവത്തിന്റെ സ്വന്തം നാട്" എന്നാണ് കേരളത്തെപ്പറ്റിയുള്ള ടൂറിസ്റ്റ് വിശേഷണം. പക്ഷേ, ചെകുത്താൻന്റെ വീട് പോലെയാണ് നമ്മുടെ പൊതു സ്ഥാപനങ്ങളും പൊതു വഴികളും വൃത്തികേടായി കിടക്കുന്നത്. നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല. പരിസരം വൃത്തികേടാക്കിയാൽ ശിക്ഷയും ഇല്ല. അതേ സമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച വരുത്തിയാൽ പോലും വലിയ ശിക്ഷകൾ ലഭിക്കും.
ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പംതന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരനെയും ചുമതലയായി കരുതണം. നിയമങ്ങൾ അനുസരിക്കാൻ വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമുള്ള ആശുപത്രികളുടെ ശോചനീയ അവസ്ഥ നാം എല്ലാം കാണാറുള്ളതാണ്. ഇതിന് കാരണക്കാർ നമ്മൾ തന്നെയാണല്ലോ.
ഈ ഒരു ആശയം മനുഷ്യനോടുള്ള ഒരു ചോദ്യം ആണ് ഇന്നത്തെ തലമുറ പ്രകൃതിയും പരിസരവും വൃത്തികേടാക്കുന്ന ഒരു സമൂഹമാണ്. വൃത്തിയെ പറ്റി പറയുമ്പോൾ കുട്ടികളാണെങ്കിലും, മുതിർന്നവർ ആണെങ്കിലും അലംഭാവം കാണിക്കുന്ന ഒന്നാണ് മനുഷ്യൻ പ്രകൃതിക്ക് നേരെ നീട്ടുന്ന ഒന്നുണ്ട്. പരിസരത്തെ തോൽപ്പിക്കുന്ന പ്ലാസ്റ്റിക്. രോഗാണുക്കൾ കൂടുതലായി പടർന്നു കൊണ്ടിരിക്കുന്നു. രോഗാണുക്കൾ വളരുന്നത് പ്ലാസ്റ്റിക് മൂലമാണ്. എന്നാൽ ഇന്നത്തെ തലമുറ അതെല്ലാം അറിഞ്ഞിട്ടും അത് അറിയുകയില്ല എന്ന രീതിയിൽ ഭാവിക്കുന്നു.
ആദ്യം ശുചിത്വബോധം ഉണ്ടാവുക, തുടർന്ന് ശുചീകരണം നടത്തുക. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്. വീട്ടിലും വിദ്യാലയത്തിലും നാം ഇത് ശീലമാക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്തുവാനും കഴിയും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്- ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഒഴിവായാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യശീലങ്ങൾ. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക -നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് പറ്റിയ വഴി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - ലേഖനം
|