വ്യക്തികളേവരും അറിയുക വ്യക്തമായ്
വ്യക്തിശുചിത്വം വേണമതേറ്റവും
വ്യക്തികൾ തമ്മിൽ അകലവും മുഖ്യമായ്
വൃത്തിയുളളൊരു ജനതയെ വാർത്തിടാം
വർജ്ജിക്ക സമൂഹ പ്രകടനങ്ങളൊക്കെയും
വന്ദിക്ക ആരോഗ്യ പ്രചരണങ്ങളേവയും
വീഥിയിലിറങ്ങി വീരസ്യം കാട്ടാതെ
വീട്ടിലിരിക്കാം വിജയം വരിക്കാം
വാൾപ്പയറ്റാനുള്ള നേരമല്ലിപ്പോൾ
വാദങ്ങളെല്ലാം വെറും വാക്കുകളാകവേ
വാർത്തകൾക്കപ്പുറമാണിന്ന് വാസ്തവം
വീഴ്ചകളിൽ നിന്നും പാഠങ്ങൾ പഠിക്ക നാം
വല്ലഭനെങ്കിലും സുന്ദരവദനനാണെങ്കിലും
വീർത്തുകവിഞ്ഞ കീശയതുണ്ടെങ്കിലും
വിഫലമാണെല്ലാം വൈറസ് വന്നെന്നാൽ
വീണുടഞ്ഞീടാൻ അണുനിമിഷമതോർക്കുക