അക്ഷരവൃക്ഷം/ഒരു തുറന്ന കത്ത്/ഒരു തുറന്ന കത്ത്/ഒരു തുറന്ന കത്ത്/ഒരു തുറന്ന കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു തുറന്ന കത്ത്

ഞാൻ കൊറോണ.രാജകീയ മുദ്രയുള്ള വൈറസ്.ഘോരവനങ്ങളിൽ ആരാരുമറിയാതെ, ആർക്കും ശല്യമാകാതെ,കഴിഞ്ഞിരുന്ന കാലം.പുറം ലോകത്തേയ്ക്ക് എന്നെ കൊണ്ടുവന്നത് ഭൂമി കാൽക്കീഴിലാക്കിയ മനുഷ്യൻ. കണ്ണിൽകാണുന്നതെന്തുമേതും ഒരു മടിയുമില്ലാതെ ആഹരിക്കുന്നവൻ. പണത്തിനു പിറകേ നെട്ടോട്ടമോടുന്നവൻ.ഈ മനുഷ്യരുടെ പേപിടിച്ച ജീവിതത്തിന് ഒരു കടിഞ്ഞാൺ ഇടാനായെങ്കിൽ. ഒരു ജീവിയേയും ദ്രോഹിക്കണമെന്ന് എനിക്കില്ല.എന്നെയും മനുഷ്യനെയും സൃഷ്ടിച്ച 'ഈശ്വരൻെറ വിലാപം' കണ്ടില്ലെന്ന് നടിക്കാനെനിക്കായില്ല. ഈശ്വരനെ സഹായിക്കാൻ ഞാൻ തീരുമാനിച്ചു. മനുഷ്യൻെറ അഹങ്കാരം ശമിപ്പിച്ച് പ്രകൃതിയെ വീണ്ടെടുക്കാൻ ഒരു ശ്രമം. അതിനാണ് ഞാനെത്തിയത്. ചൈനയിലെ വുഹാനിൽ നിന്നും ഒരാളിൽ പ്രവേശിച്ച ഞാൻ ഇന്ന് ഏകദേശം രണ്ടര ലക്ഷത്തിലധികം പേരെ കാലപുരിക്ക് അയച്ചുകഴിഞ്ഞു. വെറും സൂക്ഷ്മാണുവായ എന്നെ പ്രതിരോധിക്കാൻ അധികാരികൾ നട്ടം തിരിയുന്നു. ഈ കാലയളവിൽനന്മയുള്ള ഒരായിരം പേരെ കാണാൻ എനിക്കു സാധിച്ചു. എൻെറ വിളയാട്ടം തുടങ്ങിയപ്പോൾ മനുഷ്യർ വീട്ടിലിരിക്കാൻ തുടങ്ങി.കുടുംബബന്ധങ്ങളിൽ സ്നേഹത്തിൻെറ തിരിനാളം ഉയർന്നു തുടങ്ങി.ഭവനങ്ങൾ ദേവാലയങ്ങളായി.മനുഷ്യനെപ്പേടിച്ചും വിഷപ്പുക പേടിച്ചും പുറത്തിറങ്ങാതെയിരുന്ന ജീവജാലങ്ങൾ ഉണർന്നു തുടങ്ങി.അവയുടെ നാദതരംഗങ്ങൾ പ്രകൃതിയിൽഅലയടിച്ചു.ജലാശയങ്ങളിലും അന്തരീക്ഷത്തിലുമെല്ലാം മാലിന്യങ്ങൾ കുറഞ്ഞു.മനുഷ്യമനസ്സിലെ കളങ്കങ്ങൾ ഇല്ലാതെയായി.സ്വസഥമായിരുന്ന മനുഷ്യർ തങ്ങളിൽ അന്തർലീനമായിക്കിടന്ന കഴിവുകളെ പൊടിതട്ടിയെടുത്തു. അവയുടെ ആവിഷ്ക്കാരങ്ങൾഒരു പുതുലോകത്തിന് തുടക്കമാകട്ടെ. വീടുകലിൽ കൃഷിയിടങ്ങളും പൂന്തോട്ടങ്ങളും പച്ചപിടിച്ചുതുടങ്ങി. ഇതുവരെ കണ്ടിട്ടില്ലാത്ത പറവകളും പൂമ്പാറ്റകളും മറ്റും പൂക്കളോട് കിന്നാരം പറയാൻ എത്തിത്തുടങ്ങി. മനുഷ്യൻെറ കടന്നുകയറ്റമില്ലാത്ത, നിശ്ശബ്ദത എങ്ങും അലയടിച്ച ദിനങ്ങൾ.പ്രകൃതി അതിൻെറ ആദ്യരൂപത്തിലേയ്ക്ക് തിരിച്ചുപോകുകയാണ്. മനുഷ്യൻ മനസ്സോടെ ഈശ്വരനിലേയ്ക്ക് തിരിഞ്ഞുതുടങ്ങി.പ്രഹസനങ്ങളില്ല,ഉള്ളെരിയുന്ന പ്രാർഥന മാത്രം. ഈശ്വരൻ സന്തോഷിച്ചു തുടങ്ങിയിരിക്കും എന്ന്എനിക്ക് തോന്നുന്നില്ല, കാരണം മനുഷ്യനെ അവൻ അത്രമാത്രം സ്നേഹിച്ചിരുന്നല്ലോ!.മനുഷ്യൻ വിജയിക്കുക തന്നെ ചെയ്യും.എങ്കിലും മനുഷ്യനിൽ ഒരു പുനർചിന്തനം മടത്താൻ ഞാൻ കാരണമായല്ലോ എന്നോർത്ത് സന്തോഷമുണ്ട്. ഈ ഭീതിയുടെ ദിനങ്ങൾ മനുഷ്യനുള്ളിടത്തോളം കാലം ഓർക്കും.വിവേകബുദ്ധിയോടെ ശേഷം കാലം ജീവിക്കുമായിരിക്കും.