ജി എം യു പി എസ് പൂനൂർ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുകഥ--- സൽവ--

വാടക വീട്


മാനത്തെ പകലോന്റെ മുഖം മങ്ങുന്നതോടൊപ്പം അയാളുടെ മുഖവും മങ്ങി. അയാൾ നടത്തത്തിനു വേഗത കൂട്ടി' ഓഫീസിലെ കാര്യങ്ങളും വിട്ടു വാടകയും ചെലവുകളും എല്ലാം അയാളുടെ ഉത്തരവാദിത്തമായിരുന്നു. മൂന്നിനുമിടയിൽ തിങ്ങി ഞെരുങ്ങി അയാൾ ജീവിതം മുന്നോട്ട് നയിച്ചു ഇന്ന് ഒന്നാം തിയ്യതി രാഘവേട്ടൻ കണ്ടാൽ വാടക ചോദിക്കാതിരിക്കില്ല.

"ടോ.... പ്രവീണേ...

ആ ശബ്ദം കേട്ടപ്പോൾ തന്നെ അയാളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു. അയാൾ തിരിഞ്ഞു നോക്കി.അതെ - മുതലാളി തന്നെ... കഷണ്ടിതലയും വെള്ള ജുബ്ബയും ലുങ്കിയും കയ്യിൽ തിളങ്ങുന്ന വാച്ചും കണ്ടാൽ നാട്ടിലെ ഒരു പ്രമാണി തന്നെ...

വാടക...

നാളെ തരാമെന്നണ്ണ പറഞ്ഞ് മുന്നോട്ട് നടന്നപ്പോൾ വീട്ടിലേക്ക് വന്നോളoമെന്ന പറഞ്ഞു്. കൂടാതെ ലീവ് കിട്ടിയോ എന്നും സ്നേഹാന്വേഷണം നടത്തി.

എന്തോ ആലോചിച്ചെന്നപോലെ അയാൾ വീട്ടിലേക്ക് നടന്നു.. വരവും പ്രതീക്ഷിച്ചിരിക്കുന്ന ഭാര്യ അയാളെ കണ്ടപ്പോൾ കയ്യിലെ ബാഗ് വേഗം വാങ്ങി. ചൂടു ചായ കുടിക്കുമ്പോൾ അയാൾ പറഞ്ഞു.

" രണ്ടേവസം ലീവ് കിട്ടീ- ലീവ് കിട്ടീന്ന് കേട്ടതും ഭാര്യ ദീർഘശ്വാസമിട്ടു കൊണ്ട് തുടർന്നു.

"നല്ല ക്ഷീണോണ്ട് മുഖത്ത് കുറച്ച് വിശ്രമിക്കാല്ലോ... എന്നും ഓഫിസ്, വീട്, ജോലിക്കല്ലേ ജീവിതം'

രാഘവേട്ടൻ വാടകയ്ക്ക വരൂന്ന് ഇന്നും പറഞ്ഞൂട്ടോ അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ഒരു മൂളലിലൊതുക്കി അവൾ അകത്തേക്ക് പോയി. വിശ്രമത്തോടൊപ്പം ചിന്തകൾ കാർന്നുതിന്നാതിരിക്കാൻ ഒരു പുസ്തകവുമെടുത്ത് കിടപ്പുമുറി ലക്ഷമാക്കി നീങ്ങി.കുളിക്കാൻ ചൂടുവെള്ളം തയ്യാറായെന്നു പറഞ്ഞവൾ ചെന്നപ്പോൾ കണ്ടത്ത് നിലത്തു വീണ പുസ്തകവും ചലനമറ്റ രൂപവും...

ചലനമറ്റ രൂപം മാറോടു ചേർത്ത് കരയുന്നതിനിടെ അവൾ കണ്ടു..

പറഞ്ഞ സമയത്ത് മുറ്റത്ത് രാഘവേട്ടൻ.

കൂടെ കുറെ ആളുകളും...

ആൾക്കൂട്ടത്തിന്റെ പുലമ്പലിൽ കാര്യങ്ങൾ സ്ഥിരീകരിക്കുന്നു.

"അറ്റാക്കു തന്നെ...."

അതിലൊരുവൻ ഓടി വന്നു നോക്കാൻ ശ്രമിച്ചു...

തരിച്ചുനിൽക്കുന്ന രാഘവേട്ടനോടവൾ ഉറക്കെ വിളിച്ചു പറഞ്ഞു

"ചേട്ടൻ വെഷമിക്കണ്ട...... വാടക എന്റേലുണ്ട്"