G.V.H.S.S. CHERIAZHEEKAL/nanma

Schoolwiki സംരംഭത്തിൽ നിന്ന്

നന്മ ക്ലബ്

ഭാവി തലമുറയെ നന്മയിലൂടെ വഴി നടത്തുകയാണ് മാതൃഭൂമി വിദ്യ-വി.കെ.സി നന്മ പദ്ധതിയുടെ ലക്‌ഷ്യം.. കുട്ടികളെ തനിക്ക് ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണാനും കഷ്ടതയനുഭവിക്കുന്നവർക്കായി കനിവുകൾ ചൊരിയാനും പ്രാപ്തരാക്കേണ്ടതുണ്ട്. അത് 'നന്മ'യുടെ തുടർപ്രവർത്തനങ്ങളിലൂടെ സാധ്യമാക്കാനാവും.

നന്മ പദ്ധതിയിൽ ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ സജീവമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.നന്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു സ്‌കൂളിന് ഒട്ടനവധി പുരസ്‌കാരങ്ങൾ പോയ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.


നന്മ പുരസ്‌കാരം ഏറ്റു വാങ്ങുന്നു.

മികച്ച നടത്തിപ്പിലൂടെ 2015 -2016 ൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും 2014 -2015 ൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ കരസ്ഥമാക്കി.










ജി വി എച്ച് എസ്സ് എസ്സ് ചെറിയഴീക്കലിലെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ പെട്ട് ദുരിതം അനുഭവിക്കേണ്ടി വന്ന മുപ്പത് കുടുംബങ്ങൾക്ക് 6 / 12 / 2017 നു അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. അധ്യാപകരും, നന്മക്ലബ്‌ പ്രവർത്തകരുംആലപ്പാട് പഞ്ചായത്തിലെ തദ്ദേശ പ്രതിനിധികളും പങ്കെടുത്ത പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി .


കുട്ടനാടിനു ഒരു കൈത്താങ്ങ് നിനച്ചിരിക്കാതെ പെയ്തു തിമിർത്ത പേമാരിയിൽ സർവ്വവും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ കുട്ടനാടൻ ജനതക്ക് കൈത്താങ്ങായി ജി വി എച്ച് എസ്സ് എസ്സ് ചെറിയഴീക്കലിലെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടിവെള്ളവും, വസ്ത്രങ്ങളും പയറുവർഗ്ഗങ്ങൾ, ബിസ്ക്കറ്റ് , ലഘു ഭക്ഷണ സാധനങ്ങളും ഡെറ്റോൾ , സോപ്പ്, ലോഷൻ മുതലായവ സമാഹരിച്ചു സംഭാവന ചെയ്തു. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിലൂടെ കുട്ടികളിൽ നന്മയുടെ സന്ദേശം എത്തിക്കുവാൻ ഈ പ്രവർത്തനം സഹായകമായി .

"https://schoolwiki.in/index.php?title=G.V.H.S.S._CHERIAZHEEKAL/nanma&oldid=462316" എന്ന താളിൽനിന്ന് ശേഖരിച്ചത്