നീരേറ്റുപുറം എം ടി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(46316 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
നീരേറ്റുപുറം എം ടി എൽ പി എസ്
എ൯െറ വിദ്യാലയം
എം. റ്റി. എൽ. പി. എസ്. നീരേറ്റുപുറം
വിലാസം
നീരേറ്റുപുറം

നീരേറ്റുപുറം
,
നീരേറ്റുപുറം പി.ഒ.
,
689571
സ്ഥാപിതം1885
വിവരങ്ങൾ
ഇമെയിൽmtlpsneerattupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്46316 (സമേതം)
യുഡൈസ് കോഡ്32110900307
വിക്കിഡാറ്റQ87479642
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണി മാത്യു
പി.ടി.എ. പ്രസിഡണ്ട്എം. ജി. കൊച്ചുമോ൯
എം.പി.ടി.എ. പ്രസിഡണ്ട്ലത ഓമനക്കുട്ട൯
അവസാനം തിരുത്തിയത്
11-12-2023MT-KITE-NASEEB


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1885 ൽ സ്ഥാപിച്ച ഈ വിദ്യാലയം അനേക തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകുന്നു

ചരിത്രം

1885-ൽ സ്‌കൂൾ സ്ഥാപിതമായി.തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയുടെ സൺഡേസ്കൂൾ നടത്തിപ്പിനായി പണിതതാണിത്. ഇതിനു മുൻകൈ എടുത്തവർ ശ്രീ.വയലപ്പള്ളിൽ കുരുവിള വർക്കി, ശ്രീ മണലിപ്പറമ്പിൽ അവിരാ കുരുവിള, ശ്രീ ചെറുകോട്ടു തൊമ്മി അവിരാ എന്നിവരായിരുന്നു . തുടക്കത്തിൽ 3-ആം ക്‌ളാസ് വരെയാണുണ്ടായിരുന്നത്. 1942-ൽ 4ആം ക്‌ളാസും 1947-ൽ 5ആം ക്‌ളാസും തുടങ്ങി. സർക്കാരിണ്റ്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഫലമായി മുതൽ 5-ആം ക്‌ളാസ് UP-യിലേക്ക് മാറ്റിയതിനാൽ അന്ന് മുതൽ 4-ആം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളു.ഇന്ന് പ്രീപ്രൈമറി ക്‌ളാസ്സുകൾ കൂടെ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

35 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.4 മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ശുചിത്വ ക്ലബ്.
  • കോവിഡുമായി ബന്ധപ്പെട്ട് സ്കൂൾ അടച്ചിരുന്ന സമയത്ത് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ശുചിത്വ സംബന്ധമായ ബോധവൽക്കരണ ക്ലാസ് ഓൺലൈനായി നടത്തിയിരുന്നു. കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ' മാസ്ക്ക് ധരിക്കൽ, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കൽ ഇവയ്ക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ശുചിത്വ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. അധ്യാപകരും ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. കുമാരി. ആവണി .ആർ. ക്ലബിൻ്റെ സെക്രട്ടറിയായി  പ്രവർത്തിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിദ്യാരംഗം ക്ലബ് സെക്രട്ടറിയായി  കുമാരി.അനീഷ രാജേഷ് പ്രവർത്തിക്കുന്നു. കോ വിഡ് കാലത്ത് ഓൺലൈനായി ക്ലബ് മീറ്റിംഗുകൾ നടത്തിയിരുന്നു. സ്കൂൾ തുറന്നതിനു ശേഷം ഓഫ് ലൈനായി മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനു സരിച്ച് നടത്തുന്നു.  കുട്ടിക്കവിതകൾ, കഥകൾ , അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരിപ്പിക്കുന്നു.
  • വായനക്ലബ്.
  • കുട്ടികളുടെയും രക്ഷകർത്താക്കളുടെയും വായന മനോഭാവത്തെ പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന രീതിയിൽ ക്ലബ് പ്രവർത്തിക്കുന്നു. ലൈബ്രറി പുസ്തകങ്ങൾ കൂടാതെ വായന കളരി പരിപാടിയിലൂടെ എല്ലാവർക്കും ദിനപ്പത്രം വായിക്കുവാനും അവസരം ഒരുക്കിയിട്ടുണ്ട്. അഭിനവ്  .എം.എസ്.ചുമതല നിർവ്വഹിക്കുന്നു. തലവടി വൈ.എം.സി.എ. ആണ് വായന കളരിക്ക് നേതൃത്വം കൊടുക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമം പേര് എന്നു മുതൽ എന്നു വരെ ചിത്രം
1 സി .എ.തോമസ് 1095(me) 1952(ee)
2 ഓ പി ഫിലിപ്പ് 1952 1954
3 പി .കെ.ഉമ്മൻ 1954 1958
4 എം.പി.ഉമ്മൻ 1958 1965
5 പി.ജെ.എബ്രഹാം 1965 1970
6 സാറാമ്മ ചെറിയാൻ 1970 1973
7 കുര്യൻ മാത്യു 1973 1990
8 സാറാമ്മ വർഗീസ് 1990 2016
9 മേഴ്‌സി ജോൺ 2016 2017
10 എസ് .ലിസിയാമ്മ 2017 2018
11 എലിസബത്ത് വർഗീസ് .കെ 2018 2019
12 ആനി ഫിലിപ്പ് 2019 2022
13 സോണി മാത്യു 2022 തുടരുന്നു

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫെസ്സർ മാത്യൂസ് വർക്കി
  2. ഡോ.രാജേഷ് പി സി
  3. അമ്പിളി ഐസക് (എം. എ. ഇക്കണോമിക്സ് രണ്ടാം റാങ്ക് - എം. ജി. യൂണിവേഴ്സിറ്റി )


വഴികാട്ടി

നീരേറ്റുപുറം ഷാപ്പു പടി എന്ന സ്ഥലത്തു നിന്ന് ഒരു കിലോ മീറ്റർ വടക്കുഭാഗത്തേക്കു വന്നാൽ കളത്തിക്കടവ് പാലമെത്തും.അവിടെ നിന്ന അമ്പത് മീറ്റർ വലത്തോട്ട് ചെന്നാൽ സ്കൂളിലെത്താം.

Loading map...