തീരദേശ എൽ പി എസ് നീർക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(35326 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
തീരദേശ എൽ പി എസ് നീർക്കുന്നം
Tdlpnrkm.jpg
വിലാസം
നീർക്കുന്നം

നീർക്കുന്നം
,
വണ്ടാനം പി.ഒ.
,
688005
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0477 2282553
ഇമെയിൽrajukarunakaran6@gmail.com
കോഡുകൾ
സ്കൂൾ കോഡ്35326 (സമേതം)
യുഡൈസ് കോഡ്32110200103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ വടക്ക്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ80
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു കെ
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ എം
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
31-01-202235326-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് തീരദേശ എൽ.പി.എസ്.നീർക്കുന്നം.ഇത് എയ്‌ഡഡ് സ്കൂളാണ്.

ചരിത്രം

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ദേശീയപാത66നു പടിഞ്ഞാറ് നീർക്കുന്നം എന്ന സ്ഥലത്ത് ശ്രീ ഘണ്ടാകർണ ക്ഷേത്രത്തിനടുത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് തീരദേശ എൽ.പി.സ്കൂൾ.ആലപ്പുഴ മെഡിക്കൽ കോളേജിന് അല്പം തെക്ക് ഭാഗത്ത് ദേശീയപാത66ന് പടിഞ്ഞാറേ അരികിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഗവൺമെന്റ് സർവന്റ്സ് സഹകരണ ബാങ്കിനു സമീപത്തുനിന്നു പടിഞ്ഞാറോട്ടുള്ള റോഡിൽ ഒരു നാഴിക യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരാം.അഖിലകേരള ധീവരസഭയുടെ 52ാം നമ്പർ ശാഖാ കരയോഗം ഭരണ സമിതിക്ക് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയാണിത്.1958ലാണ് ഈ വിദ്യാലയം തുടങ്ങിയത്.ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ആദ്യ പ്രഥമാധ്യാപിക.ശ്രീ.വെളുത്ത ചെറുക്കനായിരുന്നു ആദ്യ സ്കൂൾ മാനേജർ.ഒന്നു മുതൽ നാല് വരെ ക്ലാസുകളായാണ് പ്രവർത്തിച്ചു തുടങ്ങിയത്.ഇപ്പോൾ പ്രീ-പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.215കുട്ടികൾ ഇവിടെ പഠിക്കുന്നു.

Sch 6.jpg
Sch 5.jpg

ഭൗതികസൗകര്യങ്ങൾ

school prayer

മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.അതു കൊണ്ട് തന്നെ വിശാലമായ കളിസ്ഥലം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.ആവശ്യത്തിനുള്ള ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുമുണ്ട്.കമ്പ്യൂട്ടർ പരിശീലനത്തിനായി പ്രത്യേകം മുറി അനുവദിച്ചിട്ടുണ്ട്.

school prayer

പാഠ്യേതര പ്രവർത്തനങ്ങൾ

Sch 1.jpg
Sch 2.jpg
  • സ്കൗട്ട് & ഗൈഡ്സ്
  • onam festival
    സയൻ‌സ് ക്ലബ്ബ്
  • കുട്ടികളിലെ ശാസ്തബോധമുണ്ര‍ത്തുവാനും അങ്ങനെ ശാസ്ത്രീയ ചിന്ത വളർത്തുന്നതിനും ഭാവിയിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിന് സഹായിക്കുന്നതുമാണ് ഇവിടത്തെ ശാസ്തര ക്ലബ്ബി പ്രവർത്തനങ്ങൾ.
  • ഉല്ലാസഗണിതം ഗണിതമൂല
  • കുട്ടികളുടെ ഗണിത ക്രിയകൾ എളുപ്പമാക്കുന്നതിന് വേണ്ടിയും ഗണിത വിഷയത്തോടുള്ള വിരക്തി മാറ്റുന്നതിന് വേണ്ടിയും ഉള്ള പ്രവർത്തനങ്ങൾ ആണ്.
  • മലയാളത്തിളക്കം
  • അക്ഷരസഞ്ചി
  • മലയാള അക്ഷരങ്ങളുടെ പഠനത്തിനും  മലയാളം എഴുത്തും വായനയും എളുപ്പമാക്കുന്നതിന് വേണ്ടിയും അനായാസം ഉപയോഗിക്കാവുന്ന പ്രവർത്തനങ്ങൾ ആണ്  ഇവ.
  • ഹലോ ഇംഗ്ലീഷ്
  • ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനു വേണ്ടിയും പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയും കൈകാര്യം ചെയ്യുന്ന പ്രവർത്തനമാണിത്

വിദ്യാരംഗം കലാസാഹിത്യ വേദി ഇവിടെ പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും അവയുടെ പ്രകാശനത്തിനുള്ള വേദിയും നൽകുന്നു.

കുട്ടികളുടെ ഗണിതശാസ്ത്ര പ്രതിഭ വളർത്തുന്നതിന് സഹായകമായാണ് ഗണിതശാസ്തരക്ലബ്ബ് പ്രവർത്തിക്കുന്നത്.

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും അവ സംരക്ഷിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കിക്കുകയും ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ
  2. ശ്രീ.സംഘർഷണൻ
  3. ശ്രീ.അനിരുദ്ധൻ
  4. ശ്രീമതി മാധവിക്കുട്ടിയമ്മ
  5. ശ്രീ.കെ.ഗോപി
  6. ശ്രീമതി ലീല
  7. ശ്രീമതി മോഹനകുമാരി
  8. ശ്രീമതി പ്രഭാവതി
  9. ശ്രീമതി ജീവ. M

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 
school
  1. പ്രണവ് പ്രശാന്ത്( ഇൻകം ടാക്സ് ഓഫീസർ)
  2. രമ്യ ( ഗൈനക്കോളജിസ്റ്റ്)
  3. കോബ്രാ രാജേഷ്( സിനിമ നടൻ)
  4. ശ്രീലക്ഷ്മി( ദേശീയ പോൾവാട്ട് താരം)
  5. അനുജ ( എഞ്ചിനീയർ)

വഴികാട്ടി

  • അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നീർക്കുന്നം തേവരുനട  സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറോട്ടുള്ള റോഡിൽ ഏകദേശം 1 km സഞ്ചാരിച്ചാൽ തീരദേശ സ്കൂളിൽ എത്തിച്ചേരാം..



Loading map...

അവലംബം