"സെൻറ്. ആൻറണീസ് എൽ. പി. എസ് കാവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 53: വരി 53:
==വഴികാട്ടി==
==വഴികാട്ടി==
തൃശൂർ നഗരത്തിൽ നിന്ന് ഏകദേശം 20കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ കിഴക്കേ ഭാഗത്തുള്ള ഒരു പ്രദേശമാണ് കാവല്ലൂർ. തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിയിൽ പന്ത്രണ്ടാം വാർഡിലാണ് കാവല്ലൂർ സെൻറ്‌ ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മാവിൻചുവട് സെന്ററിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ കിഴക്കു ഭാഗത്തായിയിട്ടാണ് സ്കൂളിൻറെ സ്ഥാനം. സ്കൂളിന് സമീപമായി വിശാലമായ കൃഷി സ്ഥലങ്ങളും കൃഷിസ്ഥലങ്ങളുടെ നടുവിലൂടെ കളകളാരവം മുഴക്കിക്കൊണ്ട് ഒരു തോടുമുണ്ട്. ചുറ്റും ഉയർന്ന് നിൽക്കുന്ന കുന്നുകളുടെ സൗന്ദര്യം. കുന്നിന്റെ മുകളിലായി സ്കൂളിന് സമീപം ഒരു ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കൂടാതെ ക്രിസ്ത്യൻ, മുസ്ലിം പള്ളികളും ഇവിടെയുണ്ട്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങൾ ഇങ്ങനെ തൊട്ടുതൊട്ടായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മതസൗഹഹാർദ്ദത്തിന് ഒരു ഉത്തമ ഉദാഹരണമാണ്.
തൃശൂർ നഗരത്തിൽ നിന്ന് ഏകദേശം 20കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ കിഴക്കേ ഭാഗത്തുള്ള ഒരു പ്രദേശമാണ് കാവല്ലൂർ. തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിയിൽ പന്ത്രണ്ടാം വാർഡിലാണ് കാവല്ലൂർ സെൻറ്‌ ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മാവിൻചുവട് സെന്ററിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ കിഴക്കു ഭാഗത്തായിയിട്ടാണ് സ്കൂളിൻറെ സ്ഥാനം. സ്കൂളിന് സമീപമായി വിശാലമായ കൃഷി സ്ഥലങ്ങളും കൃഷിസ്ഥലങ്ങളുടെ നടുവിലൂടെ കളകളാരവം മുഴക്കിക്കൊണ്ട് ഒരു തോടുമുണ്ട്. ചുറ്റും ഉയർന്ന് നിൽക്കുന്ന കുന്നുകളുടെ സൗന്ദര്യം. കുന്നിന്റെ മുകളിലായി സ്കൂളിന് സമീപം ഒരു ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കൂടാതെ ക്രിസ്ത്യൻ, മുസ്ലിം പള്ളികളും ഇവിടെയുണ്ട്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങൾ ഇങ്ങനെ തൊട്ടുതൊട്ടായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മതസൗഹഹാർദ്ദത്തിന് ഒരു ഉത്തമ ഉദാഹരണമാണ്.
https://www.google.co.in/maps/place/10%C2%B027'03.0%22N+76%C2%B018'11.0%22E/@10.450831,76.3008603,777m/data=!3m2!1e3!4b1!4m5!3m4!1s0x0:0x0!8m2!3d10.450831!4d76.303049?hl=en

18:42, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ്. ആൻറണീസ് എൽ. പി. എസ് കാവല്ലൂർ
വിലാസം
കാവല്ലൂർ
സ്ഥാപിതം2 - ഏപ്രിൽ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201722234





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

69 വർഷങ്ങൾക്കു മുൻപ് ഇത് ഒരു വില്ലജ് പുറമ്പോക്ക് സ്ഥലമായിരുന്നു. ജനജീവിതത്തിന് ഒട്ടുംതന്നെ യോജിക്കാത്തൊരു കാട്ടുപ്രദേശം. വളരെ കുറച്ച് വീടുകൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. ജനങ്ങളുടെ പരിശ്രമഫലമായി കാട് വെട്ടിതെളിച്ചെടുത്തു. കല്ലൂർ-തൃക്കൂർ ഗ്രാമ പ്രദേശത്ത് ഏറ്റവും പ്രശസ്തനായ ടി പി സീതാരാമസ്വാമിയുടെ നേതൃത്ത്വത്തിൽ ഓല കൊണ്ട് ഒരു താത്കാലിക ഷെഡ് കെട്ടിയുണ്ടാക്കി പഴയകാല വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം ഒരു ആശാനെ നിയമിച്ചുകൊണ്ട് ആദ്യാക്ഷരങ്ങൾക്ക് തുടക്കമിട്ടു. ഇവിടെ സാമ്പത്തികമായി മുന്നിൽ നിന്നിരുന്ന പി അന്തോണി സ്കൂളിന് വേണ്ടി ശ്രമം തുടങ്ങി. അങ്ങിനെ ടി പി സീതാരാമൻറെ സഹായത്തോടെ കെട്ടിട നിർമാണവും സ്കൂളിന് അംഗീകാരം കിട്ടുന്നതിനുമുള്ള നടപടികളും ഉണ്ടാക്കി. രണ്ടു വർഷം ഗവണ്മെന്റ് അംഗീകാരമില്ലാതെ സ്കൂൾ പ്രവർത്തിച്ചു. പിന്നീട് നിയമപ്രകാരമുള്ള അംഗീകാരം ലഭിച്ച് 1948 ഇൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. പി എ അന്തോണിയായിരുന്നു ആദ്യ മാനേജർ. ടി കെ പൊറിഞ്ചു മാസ്റ്റർ പ്രധാന അധ്യാപകനായും ശേഖരൻ മാസ്റ്റർ സഹായിയുമായിട്ടായിരുന്നു തുടങ്ങിയത്. ക്ലാസുകൾ ഓലകൊണ്ട് കെട്ടിയുണ്ടാക്കിയവയായിരുന്നു. രണ്ടു വർഷത്തിനുള്ളിൽ മുളയും മരവും ഓടും ഉപയോഗിച്ച് കെട്ടിടം പണിയുകയുണ്ടായി. 1950 ആയപ്പോൾ സ്കൂൾ നാലാം ക്ലാസ് വരെയായി. 1954 ഇൽ 6 ഡിവിഷനും 6 അധ്യാപകരും ഇരുന്നൂറ്റമ്പതോളം വിദ്യാർത്ഥികളുമായി സ്കൂളിൻറെ വളർച്ച ആരംഭിച്ചു. തുടർന്ന് 12 ഡിവിഷനുകളിലായി അറന്നൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് 7 വയസ്സിലായിരുന്നു മിക്കവാറും കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തിരുന്നത്. അവരിൽ മിക്കവരും നിലത്തെഴുത്തു പഠിച്ച് വരുന്നവരുമായിരുന്നു. അധ്യാപകർ മലയാളം, ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം, ഇംഗ്ലീഷ് എന്നി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. കൂടാതെ അറബി ഭാഷാപഠനവും ഇവിടെ നിലനിന്നിരുന്നു. സദാചാര മൂല്യങ്ങൾ ഉൾകൊണ്ടുള്ള ക്ലാസ്സുകളും ഇവിടെ സംഘടിപ്പിച്ചിരുന്നു. വിദ്യാലയം വന്നതോടുകൂടി സാമൂഹികമായൊരു പരിഷ്കരണം പ്രദേശത്തിനുണ്ടായി. സ്കൂളിൻറെ വരവിൽ ഗ്രാമത്തിൻറെ പേരിനു തന്നെ ഒരു ഉയർച്ചയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

70 സെൻറ്‌ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആകെ 9 ക്ലാസ് മുറികളുണ്ട്. ഓഫീസ് മുറി, കമ്പ്യൂട്ടർ മുറി എന്നിവ കൂടാതെ പാചകപ്പുരയും ഉണ്ട്. സ്കൂളിന് ചുറ്റുമതിലും രണ്ടു കവാടങ്ങളും ഉണ്ട്. പാചകത്തിനും സ്കൂളിലെ മറ്റ് ആവശ്യങ്ങൾക്കും വേണ്ട ജലം ലഭിക്കുന്നതിന് അനുയോജ്യമായ കിണർ, പഞ്ചായത്ത് നൽകിയ ജലവിതരണ പദ്ധതി എന്നിവ നിലവിലുണ്ട്. വിസ്തൃതമായ കളിസ്ഥലവും, ശൗചാലയങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ പ്രവർത്തനം സജീവമായി നടക്കുന്നുണ്ട്. കലാ- കായിക പ്രവർത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കുന്നു. പഠന യാത്രകൾ നടത്തുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി ഓരോ വർഷവും ഓരോ കൃഷിരീതി നടത്തുന്നു. മൂല്യബോധ മികവിനായി അഗതിമന്ദിര സന്ദർശനവും, സംഭാവനയും നൽകുന്നു. പ്രധാന ദിനാചരണങ്ങളും, സ്കൂൾ വാർഷികാഘോഷവും, ബോധവത്കരണ ക്ലാസ്സുകളും എല്ലാ വർഷവും നടത്തുന്നു.

മുന്‍ സാരഥികള്‍

ടി കെ പൊറിഞ്ചു, ചന്ദ്രിക അമ്മ എം, ലോനപ്പൻ എം ടി, ജോസ് എം എ, രാധ എം, പൗലോസ് വി പി, അന്നംക്കുട്ടി പി എ, പൗളി വർഗീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

ആൽമാർതഥയും കാര്യശേഷിയുമുള്ള അധ്യാപകർ, സഹകരണമുള്ള പി ടി എ, ശിശു സൗഹൃദ വിദ്യാലയം എ ഇ ഒ/ ബി ആർ സി, ഡയറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പിന്തുണ, ഭൗതിക സാഹചര്യങ്ങൾ, കളിസ്ഥലം, കുറവുകുട്ടികൾ കൂടുതൽ ശ്രദ്ധ, മലിനീകരണ വിമുക്തമായ അന്തരീക്ഷം

വഴികാട്ടി

തൃശൂർ നഗരത്തിൽ നിന്ന് ഏകദേശം 20കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ കിഴക്കേ ഭാഗത്തുള്ള ഒരു പ്രദേശമാണ് കാവല്ലൂർ. തൃക്കൂർ ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിയിൽ പന്ത്രണ്ടാം വാർഡിലാണ് കാവല്ലൂർ സെൻറ്‌ ആന്റണിസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മാവിൻചുവട് സെന്ററിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ കിഴക്കു ഭാഗത്തായിയിട്ടാണ് സ്കൂളിൻറെ സ്ഥാനം. സ്കൂളിന് സമീപമായി വിശാലമായ കൃഷി സ്ഥലങ്ങളും കൃഷിസ്ഥലങ്ങളുടെ നടുവിലൂടെ കളകളാരവം മുഴക്കിക്കൊണ്ട് ഒരു തോടുമുണ്ട്. ചുറ്റും ഉയർന്ന് നിൽക്കുന്ന കുന്നുകളുടെ സൗന്ദര്യം. കുന്നിന്റെ മുകളിലായി സ്കൂളിന് സമീപം ഒരു ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കൂടാതെ ക്രിസ്ത്യൻ, മുസ്ലിം പള്ളികളും ഇവിടെയുണ്ട്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങൾ ഇങ്ങനെ തൊട്ടുതൊട്ടായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മതസൗഹഹാർദ്ദത്തിന് ഒരു ഉത്തമ ഉദാഹരണമാണ്. https://www.google.co.in/maps/place/10%C2%B027'03.0%22N+76%C2%B018'11.0%22E/@10.450831,76.3008603,777m/data=!3m2!1e3!4b1!4m5!3m4!1s0x0:0x0!8m2!3d10.450831!4d76.303049?hl=en