"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 256: വരി 256:
Image:phdnar.jpg|<center> സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.എ മുഹമ്മദ് റഫീഖ് ഡോക് ട്രേറ്റ് സ്വീകരിക്കുന്നു
Image:phdnar.jpg|<center> സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.എ മുഹമ്മദ് റഫീഖ് ഡോക് ട്രേറ്റ് സ്വീകരിക്കുന്നു
Image:salute.png|<center> ബഹു. രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം അദ്ദേഹത്തിന്റെ തലശ്ശേരി സന്ദര്‍ശനത്തിനിടെ സ്കൂള്‍ ബാന്റ് ട്രൂപ്പ് ക്യാപ്റ്റനില്‍ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു.
Image:salute.png|<center> ബഹു. രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം അദ്ദേഹത്തിന്റെ തലശ്ശേരി സന്ദര്‍ശനത്തിനിടെ സ്കൂള്‍ ബാന്റ് ട്രൂപ്പ് ക്യാപ്റ്റനില്‍ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു.
Image:onam140311.jpg|<center>  
Image:onam140311.jpg|<center> ഓണാഘോഷം
</gallery>
</gallery>



21:27, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
വിലാസം
പെരിങ്ങത്തൂര്‍
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-02-2017Namhss



14031logo.jpg

കണ്ണൂര്‍ ജില്ലയില്‍, പാനൂര്‍ മുനിസിപാലിറ്റിയില്‍ കനക മല യുടെ താഴ്​വാരത്ത് പെരിങ്ങത്തൂർ പുഴയുടെ ഓരം ചേര്‍ന്ന് പെരിങ്ങത്തൂര്‍ പട്ടണത്തില്‍ കടവത്തൂര്‍ റോഡില്‍ അതി മനോഹരമായ മൂന്നുനില കെട്ടിടത്തില്‍ എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ( തലശ്ശേരി വിദ്യഭ്യാസ ജില്ല, ചൊക്ലി ഉപജില്ല) പ്രശസ്ത വിദ്യാലയമാണ്. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാര്‍ഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.


ചരിത്രം

പെരിങ്ങത്തൂരില്‍ "മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറ"ത്തിന്റെ കീഴില്‍ വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജനാബ്: എന്‍.എ മമ്മു ഹാജി യുടെ നാമധേയത്തില്‍ 1995ല്‍ എന്‍.എ.എം ഹൈസ്ക്കൂള്‍ സ്ഥാപിതമായി. കേരള‍ത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. പഠന മികവിന്റെ അംഗീകാരമെന്നോണം 2000 ത്തില്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളും അനുവദിച്ചു കിട്ടി.

മാനേജ്​മെന്റ്

ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താല്‍ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികള്‍ക്ക് വേണ്ടി ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ല്‍ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം (എം.ഇ.സി.എഫ്) ബഹു:എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍ ചെയര്‍മാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റര്‍ കണ്‍വീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ല്‍ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: എന്‍.എ മമ്മു ഹാജി യുടെ നാമധേയത്തില്‍ എന്‍.എ.എം.മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ 12.06.1995-ന് പെരിങ്ങത്തൂര്‍ മനാറുല്‍ ഇസ്ലാം മദ്രസ്സയില്‍ ആരംഭിച്ചു. ആദ്യത്തെ മാനേജര്‍ ബഹു: കെ.കെ മുഹമ്മദ് സാഹിബ് ആയിരുന്നു. ഇപ്പോഴത്തെ മനേജര്‍ ബഹു: എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍ ആണ്.

സ്കൂളിന്റെ മാനേജര്‍ പദവി അലങ്കരിച്ചവര്‍

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഗാലറി യോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം, രണ്ട് ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളില്‍ VIII, IX, X ക്ലാസ്സുകള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ആറായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ പത്താം തരം ക്ലാസ് മുറികളും ലാപ്പ് ടോപ്പ്, ടി.വി എന്നിവയോട് കൂടിയ സ്മാർട്ട് റൂമുകളാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവ ഉണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍.


ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്
ഷീല പി.ടി
എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍/അധ്യാപകർ, അനധ്യാപകർ

എസ്.എസ്.എല്‍.സി വിജയശതമാനം

അധ്യയന വര്‍ഷം പരീക്ഷ എഴുതിയവര്‍ വിജയ ശതമാനം ടോപ്പ്സ്കോറേസ്
1997 - 1998 70 100% മുഹമ്മദ് ഐ.എന്‍.കെ
1998 - 1999 190 97% റസീന എ കെ
1999 - 2000 322 95% ഗസ്നഫര്‍ ഹുസ്സൈന്‍ സി പി
2000 - 2001 383 94% മാജിത അബ്ദുള്‍ സമദ്
2001 - 2002 424 92% തസ്രീഫ് ബി
2002 - 2003 494 97% മുഹമ്മദ് നവാസ് എന്‍ കെ
2003 - 2004 604 99% ഹഫ്സ മുഹമ്മദ് പി കെ
2004 - 2005 638 93% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2005 - 2006 682 96% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2006 - 2007 750 99% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2007 - 2008 773 99% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2008 - 2009 796 99.5% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2009 - 2010 846 99.9% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2010 - 2011 871 98.83% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2011 - 2012 658 98.5% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2012 - 2013 896 98.62% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2013 - 2014 932 99.72% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2014 - 2015 842 98.83% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2015 - 2016 826 100% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍

സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങള്‍

Harithavidyalayamlogo.jpgSeed logo.jpg

1) എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്തമാക്കിയതിന് 1997-98 വര്‍ഷത്തിലെ പി എം എഫ് പുരസ്ക്കാരം
2) എല്ലാ കുട്ടികളേയും സഞ്ചയികയില്‍ ഉള്‍പ്പെടുത്തിതിനുള്ള "ബജത്ത് സ്ക്കൂള്‍" പദവി.
3) അറബി ഒന്നാം ഭാഷയായി എസ് എസ് എല്‍ സി പരീക്ഷയെഴുതി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച സ്ക്കൂളിനുള്ള 1999-2000 അധ്യയന വര്‍‍ഷത്തെ ആലുവ മുഹിയുദ്ദീന്‍ സ്മാരക പുരസ്ക്കാരം.
4) ഉന്മീലനം പുരസ്ക്കാരം - പെരിങ്ങളം നിയോജക മണ്ഡലത്തിന്റെ 'ജനകീയം 2010' ന്റെ ഭാഗമായുള്ള മികച്ച ശുചിത്വത്തിനുള്ള അംഗീകാരം.
5) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (2009-10)
6) വിദ്യാഭ്യാസ വകുപ്പ്, ഐ.ടി അറ്റ് സ്ക്കൂള്‍ - ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ നാലാമതെത്തിയ സ്ക്കൂള്‍. ഹരിത വിദ്യാലയം ട്രോഫി, പ്രശസ്തി പത്രം,ക്യാഷ് പ്രൈസ് എന്നിവ ലഭിച്ചു. (2010-11)
7) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (കണ്ണൂര്‍ ജില്ലയില്‍ ഒന്നാമത്) (2010-11)

അവാര്‍ഡ് ജേതാക്കളായ അധ്യാപകര്‍

കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകള്‍

വാര്‍ത്തകളിലെ എന്‍.എ.എം‍

ഫോട്ടോ ഗാലറി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
Bharat scouts.png

സാമൂഹിക സേവനരംഗത്ത് വിദ്യാര്‍ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്‍‍മ്മോല്‍സുകതയും വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല്‍ ബേഡന്‍ പവ്വല്‍ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. കേരളത്തിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് എന്‍.എ.എമ്മിലേത്. കേരളത്തിലെ മികച്ച സ്കൗട്ട് മാസ്റ്റര്‍ക്കുള്ള 2008-09 അധ്യയനവര്‍ഷത്തെ അവാര്‍ഡ് ജേതാവായ ശ്രീ. കെ പി ശ്രീധരന്‍ മാസ്റ്ററാണ് ട്രൂപ്പിനെ പരിശീലിപ്പിക്കുന്നത്. കാശ്മീരില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ക്യാംബില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ സ്കൗട്ട്സ് യൂനറ്റിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ വര്‍‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്‍" എന്നിവ ലഭിക്കാറുണ്ട്.‍
സ്കൗട്ട് & ഗൈഡ്സ് ചിത്രങ്ങള്‍

  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി).
Spc.jpg

ജാഗരൂകവും, സമാധാനപരവും, വികസനോന്മുഖമായ ഒരു സമൂഹ സൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്തബോധം, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി കർമ്മസേനയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
എസ്.പി.സി ചിത്രങ്ങള്‍

  • ജൂനിയർ റെഡ് ക്രോസ് (ജെ.ആര്‍.സി)
Redcross.jpg

സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്.
ജെ.ആര്‍.സി ചിത്രങ്ങള്‍

  • ദേശീയ ഹരിത സേന (എൻ.ജി.സി)
Harithasena.jpg

പ്രകൃതിയോട് ഇണങ്ങി ജീവിച്ച് പാരസ്ഥിതിക പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്ന ഒരു പുതിയ തലമുറ നമ്മുടെ നിലനിൽപിന് തന്നെ ആവശ്യമാണ്. ഈ ദൗത്യം നിർവ്വഹിക്കുകയാണ് ദേശീയ ഹരിത സേന ചെയ്യുന്നത്. എൻ.ജി.സി യുടെ ഒരു മികച്ച യൂനിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി മാതൃഭൂമി ദിനപത്രത്തിന്റെ മികച്ച ഹരിതവിദ്യാലയത്തിനുള്ള " സീഡ് പുരസ്കാരം" നേടാൻ സ്കൂൾ എൻ.ജി.സി യൂനിറ്റിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവർഷവും വനയാത്ര, മലയോടൊപ്പം, മണ്ണും വിണ്ണും, മഴ നടത്തം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ദേശീയ ഹരിത സേന ചിത്രങ്ങള്‍

  • വര്‍ക്ക് എക്സ്പീരിയന്‍സ് യൂനിറ്റ്
We14031.jpg

വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. തയ്യൽ പരിശീലനം, സോപ്പ് നിർമ്മാണം, പോക്ക് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി വരുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
Kadakali.jpg

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ എൻ.എ.എം കൈവിട്ടിട്ടില്ല. ഞങ്ങൾ തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിദ്യാരംഗം ചിത്രങ്ങള്‍

  • സ്പോട്സ് ക്ലബ്
Sportsclub.jpg

സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളില്‍ മികച്ച വിജയമാണ് സ്കൂള്‍ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടര്‍ച്ചയായി അഞ്ച് തവണ ചൊക്ലി സബ് ജില്ല കായിക മേളയില്‍ വോളി ബോളില്‍ കിരീടം നിലനിര്‍ത്താന്‍ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളില്‍ മത്സരിച്ചു. അവധിക്കാലത്ത് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കി വരുന്നു.
കായിക മേള ചിത്രങ്ങള്‍

  • ടൂറിസം ക്ലബ്ബ്
Tourclub.jpg

പഠന യാത്രകള്‍ ഒഴിവാക്കി പൂര്‍ണ്ണമായ അറിവ് നേടുക അസാദ്ധ്യം. പ്രക്റ്തി അറിവിന്റെ വര്ണ്ണ പുസ്തകം നമുക്കായി തുറക്കുന്നു. അതു വായിക്കാന്‍...... ഇന്നലെയുടെ ബാക്കിപത്രങ്ങളായ ചരിത്രാവശിഷ്ടങ്ങള്‍, അതു കാണാന്‍... മഹാ പ്രതിഭകളുടെ വാക്കുകള്‍, അതു കേള്‍ക്കാന്‍..... നാടും നഗരവും കടന്ന്, അതിരുകള്‍ക്കപ്പുറം ഞങ്ങള്‍ പോയി.... അറിവിന്റെ, അനുഭവത്തിന്റെ പുതിയ കാഴ്ചകളിലേക്ക് ഞങ്ങള്‍ ഇനിയും പോവും. ഇന്ത്യയ്ക്ക് വെളിയില്‍ ഹിമാലയം കടന്ന് നേപ്പാള്‍ വരെ ഉള്ളില്‍ ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ,ബാഗ്ലൂര്‍, മൈസൂര്‍, മധുര, ഊട്ടി, കൊടൈക്കനാല്‍, പഴനി പിന്നെ ദൈവത്തിന്റെ സ്വന്തം നാട് മുഴുവനും. വിമാനം, തീവണ്ടി, ബസ്, ബോട്ട് .... ഓരോ യാത്രയും ഇവിടെ വേറിട്ട അനുഭവങ്ങളാവുന്നു.

  • സയന്‍സ് ക്ലബ്ബ്
Club.gif

കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു. മികച്ച സയന്‍സ് ക്ലബ്ബിനുള്ള കണ്ണൂര്‍ ജില്ലാ സയന്‍സ് ക്ലബ്ബ് അവാര്‍ഡ് പല തവണ നേടിയെടുക്കാൻ എൻ.എ.എം ന് കഴിഞ്ഞിട്ടുണ്ട്.

  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
Social0.jpg

വിദ്യാര്‍ത്ഥികളില്‍ സാമൂഹിക ബോധം വളര്‍ത്തുവാനും ചരിത്ര പഠന പ്രക്രിയയില്‍ അവരെ സജീവമാക്കാനും സ്കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് ആണ് സോഷ്യല്‍ സയന്‍സ് ക്ലബ്ബ്. ചൊക്ലി സബ് ജില്ല, കണ്ണൂര്‍ ജില്ല സാമൂഹ്യ ശാസ്ത്ര മേളകളില്‍ ചാമ്പ്യന്‍ഷിപ്പും. സംസ്ഥാന മേളകളില്‍ നിരവധി തവണ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ചിത്രങ്ങള്‍

  • വര്‍ണം ആട്സ് ക്ലബ്ബ്.
Pencil.jpg

ചിത്രകലയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന വർണം ആർട്സ് ക്ലബ് സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ചിത്ര പ്രദർശനം, പ്രശസ്ത ചിതകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ശില്ലശാല എന്നിവ സംഘടിപ്പിക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു.
വര്‍ണം ആട്സ് ക്ലബ് ചിത്രങ്ങള്‍

  • അനിമല്‍ ക്ലബ്ബ്.
Animal club.jpg

സഹജീവികളോട് കരുണയുണ്ടാവുക, അവയോരോന്നിന്റെയും പ്രത്യേകതകളും ആവാസ വ്യവസ്ഥയും മനസ്സിലാക്കുക, വളർത്തുമൃഗങ്ങളേയും, പക്ഷികളേയും പരിപാലിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനിമൽ ക്ലബ് പ്രവർത്തിക്കുന്നത്. സ്കൂൾ ആനിമൽ ക്ലബ് മുയൽ, ഗിനിപ്പന്നി, വിവിധയിനം കോഴികൾ, താറാവ്, അലങ്കാര മത്സ്യങ്ങൾ എന്നിവയെ വളർത്തുന്നുണ്ട്. മൃഗങ്ങളെയും പക്ഷികളേയും വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റിയും എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും വിദഗ്ദ മൃഗഡോക്ടർമാരുടെ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.
അനിമല്‍ ക്ലബ് ചിത്രങ്ങള്‍

  • ഫിലീം സൊസൈറ്റി
NAMfilmclub.jpg

കുട്ടികള്‍ മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകള്‍, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികള്‍ എന്നിവ കാണുക, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളില്‍ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു എല്ലാ വര്‍ഷവും സൊസൈറ്റി ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നു.

പി ടി എ

PTA1.jpg

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്.

സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

2016-2017 അധ്യയന വര്‍ഷത്തെ ജനറല്‍ പി.ടി.എ ഭാരവാഹികള്‍

പ്രസിഡന്റ്: ശ്രീ. ഹനീഫ ടി.കെ
സിക്രട്ടറി: എൻ.പത്മനാഭൻ മാസ്റ്റർ

ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (ALUMNI)

ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (ALUMNI) ഭാരവാഹികള്‍

പ്രസിഡന്റ്: അനസു
സിക്രട്ടറി: അഡ്വ.ജുമാന
ട്രഷറർ: കഫീൽ തമീം
Alumni Meet - ചിത്രങ്ങള്‍

സ്നേഹ ജ്യോതി

Sneha Jyoyhi.jpeg

മാരക രോഗങ്ങൾ പിടിപെടുമ്പോഴും അപകടങ്ങൾ ഉണ്ടാവുമ്പോഴും സാമ്പത്തിക പരാധീനത കാരണം വിദഗ്ധ ചികിത്സ ലഭിക്കാത്ത ആയിരങ്ങൾ നമുക്കിടയിലുണ്ട്. അവരിൽ ആവുന്നത്ര പേർക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയതാണ് "സ്നേഹ ജ്യോതി". ഒട്ടേറെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്നേഹ ജ്യോതിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഏറ്റവും അർഹരായവർക്ക് വേണ്ട സമയത്ത് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഞ്ച് ലക്ഷത്തിൽ കൂടുതൽ രൂപ സഹായധനമായി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു സമൂഹത്തിന്റെയും പ്രശംസ സ്നേഹ ജ്യോതിയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഇന്റന്‍സീവ് കോച്ചിംഗ് യൂനിറ്റ്

ICU.PNG

പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയില്‍ 'ഇന്റന്‍സീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരില്‍ സ്പെഷല്‍ കോച്ചിങ് യൂനിറ്റ് വിദഗ്ദരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. പഠനത്തിലും പഠ്യേതര പ്രവര്‍ത്തനങ്ങളിലും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ നേരത്തെ തന്നെ കണ്ടെത്തുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ശിക്ഷണവും നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഫുള്‍ ഡെ ക്യാമ്പ്, പഠനത്തില്‍ തീരെ പിന്നാക്കം നില്‍ക്കുന്ന ആണ്‍കുട്ടികള്‍ക്ക് നൈറ്റ് ക്ലാസ്, പെണ്‍കുട്ടികള്‍ക്ക് ഏര്‍ലി മോണിങ് ക്ലാസ് എന്നിവ നല്‍കി വരുന്നു.

ഇഗ്നൈറ്റ്

Ignite.jpg

മാനേജ്മെന്റിന്റെയും പി.ടി.എ യുടേയും സഹകരണത്തോടെ 2015 ല്‍ ആരംഭിച്ച ഒരു നൂതന സംരംഭമാണ് "ഇഗ്നൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി". വിവിധ മത്സര പരീക്ഷകളില്‍ മാറ്റുരയ്ക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക, വൈജ്ഞാനിക - ബൗദ്ധിക - വൈകാരിക മേഖലകളില്‍ അവരെ മികവുറ്റവരാക്കി മാറ്റുക, പാഠ്യേതര വ്യക്തിഗത ശേഷികള്‍ പരിപോഷിപ്പിക്കുന്നതിലൂടെ ഉചിതമായ ഒരു കരിയര്‍ കണ്ടെത്തുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നിവ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരുടേയും, പരിശീലകരുടേയും മേല്‍നോട്ടം ഉറപ്പു വരുത്തുന്ന ഈ പദ്ധതി മത്സരാധിഷ്ഠിത ലോകത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് സഹായകമാകും. എട്ടാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ ഘട്ടങ്ങളിലായുള്ള പരീക്ഷകളില്‍ മികവ് തെളിയിക്കുന്ന അന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇഗ്നൈറ്റില്‍ അവസരം ലഭിക്കുന്നത്.
ഇഗ്നൈറ്റ് ചിത്രങ്ങള്‍

സ്ക്കൂള്‍ സ്റ്റോര്‍

Co op store.png

വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങള്‍, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിര്‍ലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരില്‍ നിന്നും അവരെ മാറ്റി നിര്‍ത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നില്‍.

ഹരിത ഭവനം

House14031.jpg

തലചായ്കാനൊരിടം എല്ലാവരുടേയും സ്വപ്നമാണ്. അത് സ്വപ്നമായി മാത്രം അവശേഷിച്ചു പോയേക്കാവുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി തല ചായ്ക്കാനൊരിടം എന്ന മഹത്തായ ഉദ്ദേശത്തോടെ സ്കൂള്‍ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് " ഹരിത ഭവനം". വര്‍ഷത്തില്‍ ഒരു വീട് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്നായി നാട്ടുകാരുടേയും, രക്ഷിതാക്കളുടേയും, വിദ്യാര്‍ത്ഥികളുടേയും, അധ്യാപകരുടേയും അകമഴിഞ്ഞ സഹായമുണ്ട്. പണി പൂര്‍ത്തിയായ ആദ്യ വീടിന്റെ താക്കോല്‍ ദാനം ബഹു. കേരള കൃഷി, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. കെ.പി മോഹനന്‍ നിര്‍വഹിച്ചു. രണ്ടാമത്തെ വീടിന്റെ പണി തുടങ്ങിക്കഴിഞ്ഞു.
ഹരിത ഭവനം ചിത്രങ്ങള്‍

സ്കൂള്‍ ബസ്

Bus14031.jpg

വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂള്‍ ബസ് സര്‍വ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാന്‍ ഇതു വഴി സാധിക്കുന്നു. നിലവില്‍ ആറ് ബസ്സുകളാണുള്ളത്.

സ്ക്കൂള്‍ ഡയറി

Schooldiary.jpg

കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തില്‍‍ ബഹുവര്‍ണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് അന്‍പത് പേജ് ഉള്ള സ്ക്കൂള്‍ ഡയറി. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍,പേഴ്സണല്‍ ഡീറ്റൈല്‍സ്, ലീവ് റിക്കോര്‍ഡ്, ലേറ്റ് അറൈവല്‍ റിക്കോര്‍ഡ്, ഡിസിപ്ലിനറി റിമാര്‍ക്ക്സ്,ക്ലാസ് ടൈം ടേബിള്‍,എക്സാം ടൈം ടേബിള്‍, സ്ക്കോര്‍ ഷീറ്റുകള്‍,നിരന്തര മൂല്യനിര്‍ണ്ണയ രേഖ,ഫീസ് രജിസ്റ്റര്‍, ഡിറ്റൈല്‍സ് ഓഫ് ടീച്ചേര്‍സ് ,ക്ലാസ് ടീച്ചര്‍ റിമാര്‍ക്ക്സ്,സ്പെയ്സ് ഫോര്‍ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ ഫോര്‍ പാരെന്റ്സ് ആന്റ് ടീച്ചേര്‍സ്,സ്റ്റുഡന്‍സ് ബസ്സ് കണ്‍സെഷന്‍ പാസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ഡയറിയിലുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ ഡയറി മുഖചിത്രങ്ങ‍ള്‍

സ്കൂള്‍ പ്രാര്‍ത്ഥന, യൂനിഫോം, ക്ലാസ് ടൈമിംങ്, ഓഫീസ് പ്രവര്‍ത്തന സമയം

വഴികാട്ടി

Loading map...