സമൂഹം.എച്ച്.എസ്.എൻ .പറവൂർ

22:18, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വടക്കൻ പറവൂരിലേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പറവൂർ ബ്രാഹ്മണസമൂഹം ആരംഭിച്ച വിദ്യാലയമാണിത്.

സമൂഹം.എച്ച്.എസ്.എൻ .പറവൂർ
പ്രമാണം:Samooham.jpg
വിലാസം
നോർത്ത് പറവൂർ

റിപ്പബ്ളിക് റോഡ്,
നോർത്ത് പറവൂർ
,
683513
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04842443588
ഇമെയിൽsamoohamhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി എൻ പി വസന്തലക്ഷ്മി
അവസാനം തിരുത്തിയത്
07-09-2018Samoohamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്. വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല. ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്. കഴിഞ്ഞ അറുപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.

ചരിത്രം

1953 -ൽ പറവൂർ ബ്രാഹ്മണ സമൂഹം ആരംഭിച്ച സ്ഥാപനമാണ് സമൂഹം ഹൈസ്‌കൂൾ. 58 കൂട്ടികളും 5 അദ്ധ്യാപകുരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽ ഇന്ന് 350 വിദ്യാർത്ഥികളും 21 അധ്യാപകുരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. യശ: ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു 1960 വരെ പ്രഥമാധ്യാപകൻ. ഇപ്പോൾ ശ്രീമതി എൻ പി വസന്തലക്ഷ്മി ആണ് പ്രഥമാധ്യാപിക. 1962 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. കേരള സർക്കാർ 1986 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച 5 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തതിൽ ഈ വിദ്യാലയവും ഒന്നായിരുന്നു. അതോടനുബന്ധിച്ച് കമ്പ്യൂട്ടർ പഠനം ആ വർഷങ്ങളിൽ തന്നെ തുടങ്ങുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു. 1997- ൽ എസ്.എസ്.എൽ.സി. പരീക്ഷക്ക് 16 ഉം, 1999 ൽ 10,12, എന്നീ റാങ്കുകളും ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കി. മാനേജുമെന്റിന്റേയും P.T.A യൂടേയും പ്രവർത്തനം സ്‌കൂളിന്റെ അഭ്യുദയത്തിന് പ്രോത്സാഹനം നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

പ്രത്യേകം സജ്ജീകരിച്ച ഭാഷാ പരീക്ഷണ ശാല

പറവൂരിലെ ഏറ്റവും വിശാലമായ മൈതാനം

വിദ്യാഭ്യാസത്തിനു പറ്റിയ ഏറ്റവും മികച്ച അന്തരീക്ഷം

നേട്ടങ്ങൾ

2018, 2017, 2016, 2015, 2014 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം. 2009 എസ് എസ് എൽ സി പരീക്ഷയിൽ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിജയശതമാനം സംസ്ഥാന തലത്തിൽ നടന്ന ഐ ടി ഹൈസ്ക്കൂൾവിഭാഗം മൾട്ടീമീഡിയ പ്രസെന്റെഷനിൽ തുടർച്ചയായ നാലു വർഷം വിജയവും എ ഗ്രേഡും. 2015-16, 2016-17 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട്, മോഹിനിയാട്ടം ഇനങ്ങളിൽ വിജയി. 2016-17 സംസ്ഥാന തലത്തിൽ നടന്ന ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ രണ്ടാം സ്ഥാനം. 1985 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകൻ ശ്രീ മോഹന ഷേണായ് സാറിന്റെ പേരിൽ നവീകരിച്ച സയൻസ് ലാബ് സ്കൂളിന് സമർപ്പിച്ചു. " ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.

മറ്റ് പ്രവർത്തനങ്ങൾ

വായനാ വാരാചരണം

 
25070_വായന2018

ഈ വർഷത്തെ വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും തമ്മിൽ വിദ്യാലയത്തിൽ വച്ച് സംവാദം നടന്നു. ഇതിൽ വായനയുടെ മഹത്വത്തെക്കുറിച്ച് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിദ്യാർത്ഥകൾക്ക് അറിവുകൾ പകർന്നു നൽകി. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയുമായ വിനോദ് കെടാമംഗലം, സ്കൂൾ മാനേജർ ശ്രീ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.


യാത്രാസൗകര്യം

പറവൂർ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി ചെറായിലേക്ക് പോകുന്ന വഴിയിൽ ഇടതുവശം ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഹരിത ജീവനം

വിശാലമായ മൈതാനമുള്ള ഈ വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട്, കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്ത് സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടി അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ ശേഖരിച്ചതിന് ശേഷം ബാക്കിയുള്ളവ വിപണനം ചെയ്ത് മറ്റ് ക്ലബ് പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തി വരുന്നു.

കനിവ്

അവശതയനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ട് ഈ വിദ്യാലയത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ് അംഗങ്ങൾ അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ പറവൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.

ഊർജ്ജ സംരക്ഷണം

ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.

കരനെൽകൃഷി

 
കരനെൽകൃഷി2018_25070

2018 ജൂലൈ 4 : ഈ വിദ്യാലയത്തിൽ കൃഷി ഭവന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും സഹായത്തോടെ ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ പറവൂർ നഗരസഭാ ഉപാധ്യക്ഷ ജെസ്സി രാജു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നെൽകൃഷിയെ നേരിട്ടറിയാൻ ഒരേക്കറോളം സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എൻ എസ് അനിൽകുമാർ, മാനേജർ കെ ആർ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം, പ്രധാനാദ്ധ്യാപിക എൻ പി വസന്തലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.


സ്വാതന്ത്ര്യ ദിനം : 2018

 
സ്വാതന്ത്ര്യദിനം 2018

2018 ആഗസ്റ്റ് 15 : രാവിലെ 7.30ന് സ്കൂൾ മാനേജർ കെ ആർ ചന്ദ്രൻ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും ഏകദേശം ഇരുനൂറോളം വിദ്യാർത്ഥികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് എൻ എസ് അനിൽകുമാർ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഈ വർഷത്തെ പേമാരിയും പ്രളയവും മൂലം ഘോഷയാത്രയോ മറ്റ് ആഘോഷ പരിപാടികളോ നടത്തേണ്ടതില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ കച്ചേരി മൈതാനത്തേക്ക് നടത്താനിരുന്ന ഘോഷയാത്ര നടത്തിയില്ല.

അധ്യാപകദിനം : 2018

 
അധ്യാപകദിനം 2018

2018 സെപ്റ്റംബർ 5 : സെപ്റ്റംബർ 5 ന് ദേശീയ അധ്യാപകദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ലീഡർ കുമാരി രാജശ്രീ സ്കൂൾ അസംബ്ലിയിൽ വച്ച് അധ്യാപകരുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ എല്ലാ അദ്ധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. ഭാവിയിൽ അധ്യാപകർ ആകണമെന്ന് ആഗ്രഹമുള്ള വിദ്യാർത്ഥികൾ എല്ലാ ക്ലാസ്സുകളിലും സമഗ്ര ഉപയോഗിച്ച് കുറച്ച് നേരം ക്ലാസ്സുകൾ കൈകാര്യം ചെയ്തു.


പ്രളയ ദുരിതാശ്വാസ ക്യാമ്പ് :

 
പ്രളയദുരിതാശ്വാസം 2018

2018 സെപ്റ്റംബർ 5 : കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് പറവൂർ നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി. ഇതിനിടയിലും നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തില്ല എന്നത് ആശ്വാസകരമാണ്. നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. 360 ഓളം കുടുംബങ്ങൾക്ക് താമസിക്കാനും അവർക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു. പറവൂരിലെ സമീപപ്രദേശങ്ങളിൽ മുന്നൂറോളം വീടുകളിൽ വസ്ത്രങ്ങൾ, പാത്രങ്ങൾ, പുതപ്പ് തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വീടുകളിലെത്തി നേരിട്ട് നൽകാനായി. പ്രളയ ദുരിതം നേരിട്ടനുഭവിച്ച ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ടതായ വസ്ത്രങ്ങൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, സഞ്ചി, പഠനോപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സന്മനസ്സുകളുടെ സഹായസഹകരണത്തോടെ നൽകി.


മാനേജ്മെന്റ്

വടക്കൻ പറവൂർ ബ്രാഹ്മണ സമൂഹം

മുൻ സാരഥികൾ

  • ശ്രീ. മുത്തുസ്വാമി അയ്യർ
  • ശ്രീ. കൃഷ്ണമൂർത്തി അയ്യർ
  • ശ്രീ. നാരായണ ശർമ്മ
  • ശ്രീമതി. ഭഗവതി അമ്മാൾ
  • ശ്രീമതി. രാധാമണി പി എസ്
  • ശ്രീമതി. എൻ ടി സീതാലക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വ്യക്തി മേഖല
ബാലചന്ദ്രൻ ചുള്ളിക്കാട് കവി, സിനിമാതാരം, തിരക്കഥാകൃത്ത്
കെടാമംഗലം വിനോദ് സിനിമാതാരം
മുരളി മോഹൻ സിനിമ, സീരിയൽ താരം
ഡോ മനു വർമ്മ ഹൃദ്രോഗ വിദഗ്ധൻ
പറവൂർ രാജഗോപാൽ കവി
ദുർഗ്ഗ വിശ്വനാഥ് പിന്നണി ഗായിക
ശബരീഷ് വർമ്മ സിനിമാതാരം
കൃഷ്ണൻ വി ഗായകൻ
ശരത് കെ സുഗുണൻ ഗായകൻ
അമൃതവർഷ കെ നർത്തകി


വഴികാട്ടി

{{#multimaps: 10.143429, 76.223139 |zoom=13}}


നവസാമൂഹികമാധ്യമങ്ങളിൽ

  • വിദ്യാലയത്തിന്റെ നവസാമൂഹികമാധ്യമം : http://samoohamhs.blogspot.in
  • ഇമെയിൽ വിലാസം : samoohamhs@gmail.com


ചിത്രങ്ങളിലൂടെ



"https://schoolwiki.in/index.php?title=സമൂഹം.എച്ച്.എസ്.എൻ_.പറവൂർ&oldid=528268" എന്ന താളിൽനിന്ന് ശേഖരിച്ചത്