മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Mithrakary West GLPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്
വിലാസം
മിത്രക്കരി

മിത്രക്കരി
,
മിത്രക്കരി പി.ഒ.
സ്ഥാപിതം1915
കോഡുകൾ
സ്കൂൾ കോഡ്46307 (സമേതം)
യുഡൈസ് കോഡ്32110900602
വിക്കിഡാറ്റQ87479614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിമി തോമസ്
പി.ടി.എ. പ്രസിഡണ്ട്പാർവ്വതി രാമചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്കവിതാകുമാരി
അവസാനം തിരുത്തിയത്
10-01-2024Govtlpsmithrakkary


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ  ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ പഞ്ചായത്തു പരിധിയിൽപെട്ട വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .മിത്രക്കരി വെസ്റ്റ് .പുരോഗതിയിൽ വളരെ പിന്നോക്കം നിന്ന ഗ്രാമത്തിലെ വിദ്യാഭ്യാസ മേഖല ഈ വിദ്യാലയത്തിന്റെ വരവോടെ പുഷ്ടിപ്പെട്ടു.

ചരിത്രം

1915-ൽ സ്ഥാപിതമായ ഗവണ്മെന്റ് എൽ പി .എസ്  മിത്രക്കരി സ്കൂൾ കലയങ്കരി   സ്കൂൾ എന്നപേരിലും അറിയപ്പെടുന്നു .ജന്മി കുടിയാൻ സമ്പ്രദായവും പാട്ടക്കൃഷിയും അരങ്ങുവാണിരുന്ന അക്കാലത്തു വിദ്യാഭ്യാസമെന്നത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു .ഈ കാലഘട്ടത്തിൽ ഗവണ്മെന്റ് .എൽ.പി സ്കൂൾ മിത്രക്കരി വെസ്റ്റിന്റെ വരവോടെ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടായി . ഊരുക്കരി മാന്തുരുത്തിൽ കുടുംബാംഗങ്ങൾ സന്മനസോടെ നൽകിയ  50 സെൻറ് പുരയിടത്തിൽ കലയങ്കരി  എന്നറിയപ്പെടുന്ന സ്ഥലത്തു സ്ഥാപിച്ച ഓലകെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നത് .ഒരു മഴക്കാലത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ ഓലമേഞ്ഞ സ്കൂൾ കെട്ടിടം നിലം പൊത്തി .സ്കൂളിലെ പല വിലപ്പെട്ട രേഖകളും ഇതേതുടർന്ന് നഷ്ടപ്പെടുകയും ചെയ്തു .പിന്നീട് പണികഴിപ്പിച്ച കെട്ടിടങ്ങളാണ് ഇപ്പോൾ നിലവിൽ ഉള്ളവ . കുട്ടനാട്ടിലെ വെള്ളപ്പൊക്ക സമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി സ്കൂൾ പ്രവർത്തിക്കുന്നു .തുടക്കത്തിൽ ഉണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് പിന്നീട് ഇല്ലാതായി. അങ്ങനെ സ്കൂളിൽ നാലാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളായി .

ഭൗതികസൗകര്യങ്ങൾ

അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്

മനോഹരമായ പൂന്തോട്ടമുണ്ട് .

സ്മാർട്ട് ക്ലാസ്സ്‌റൂമുണ്ട് .

സ്കൂളിൽ ഒരു R.O.പ്ലാന്റ് ഉണ്ട്

നല്ലൊരു കിണറുണ്ട്

ലൈബ്രറി ഉണ്ട്

നല്ലൊരു  കമ്പ്യൂട്ടർ ലാബ് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രധാന അദ്ധ്യാപകർ

  • സേവ്യർ ഫിലോമിന -' (2002- 31/3/2003)
  • ത്രേസ്യയാമ്മ തോമസ് - (13/5/2003- 21/5/2008)
  • N.സുധാദേവി- (21/5/2008 - 7/7/2010)
  • V.തങ്കച്ചൻ - (7/7/2010- 11/6/2014)
  • K.ജമീല ( 18/6/2014 -3/5/2018)
  • ഗീതാകുമാരി .M. K. (27/6/2018- 6/6/2019)
  • ബിന്ദു ദേവസ്യ (26/6/2019 -15/6/2020)
  • സിമി തോമസ് (17/6/2020.......(CONTINUE....)

നേട്ടങ്ങൾ

  • ഗണിത വിജയം -(ഗണിത മികവിന്റെ വിദ്യാലയം)
  • സബ് ജില്ലാ തലത്തിൽ 'വർക്ക് എക്സ്പീരിയൻസ്' നു മുന്നിൽ നിൽക്കുന്ന സ്കൂൾ
  • LSS scholarship മിക്കവർഷങ്ങളിലും കിട്ടാറുണ്ട്
  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
  • ക‍ൃഷ്ണകുമാരി രാജശേഖരൻ(മുൻ മുൻസിപ്പൽ ചെയ‍ർമാൻ)
  • ശ്രീ.വേണുഗോപാലൻ ആചാരി (ഡപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസ്)
  • പ്രമോദ് ചന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ (വെളിയനാട് )
  • M.K.ജോസഫ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് (മുട്ടാർ )
    മുൻഹെഡ്‌മാസ്റ്റർമാർ-
  • 1. കെ .പാപ്പൻ (1964-1977)                                                
  • 2..ഫിലിപ്പ്‌
  • 3.ശാന്തമ്മ

വഴികാട്ടി

ആലപ്പുഴ ചങ്ങനാശേരി റോഡിൽ മാമ്പുഴക്കരി ജംഗ്ഷനിൽ നിന്നും എടത്വ റൂട്ടിൽ 1 km നെല്ലാനിക്കൽ ജംഗ്ഷനിൽ നിന്നും 25m മുന്നോട്ടു വന്ന് വലതു വശത്തേക്ക് വരുന്ന ചെറിയ റോഡിൽ മുന്നോട്ടു വന്നാൽ സ്കൂളിൽ എത്താം . {{#multimaps: 9.412275, 76.470768|zoom=18}}