മാമ്പുഴക്കരി എഫ് പി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Mampuzhakary FPM LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാമ്പുഴക്കരി എഫ് പി എം എൽ പി എസ്
വിലാസം
മാമ്പുഴക്കരി

മാമ്പുഴക്കരി
,
രാമങ്കരി പി.ഒ.
,
689595
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ8547553243
ഇമെയിൽfpmlpschool21@gmail.com
കോഡുകൾ
സ്കൂൾ കോഡ്46413 (സമേതം)
യുഡൈസ് കോഡ്32111100504
വിക്കിഡാറ്റQ87479721
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHEEBA C CHERIAN
പി.ടി.എ. പ്രസിഡണ്ട്PRIYA MANOJ
എം.പി.ടി.എ. പ്രസിഡണ്ട്SREELEKSHMI S
അവസാനം തിരുത്തിയത്
13-12-2023Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ രാമങ്കരി ഗ്രാമപഞ്ചായത്ത്‌ വെളിയനാട് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ക്കുൾ ആണ് ഫാദർ ഫിലിപോസ് മെമ്മോറിയൽ എൽ പി സ്കൂൾ . കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഇതിന്റെ ഭരണ നിർവഹണം. 1960 ലാണ് ഈ സ്ക്കുൾ ആരംഭിച്ചത് .മാമ്പുഴക്കരിയിൽ ആണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത് .

ചരിത്രം

കേരം തിങ്ങി വളർന്നു നില്ക്കുന്ന കുട്ടനാടിൻറെ നെഞ്ച് പൊളിച്ച് പമ്പയാറും മണിമലയാറും അവയുടെ ശാഖോപശാഖകളും ഒഴുകിയൊഴുകി എക്കൽ അടിയിച്ച് വിളഭൂമിയാക്കി തീർത്ത കുട്ടനാട് .കരുമാടികുട്ടന്മാരും മറ്റ് അവർണരും ചോര നീരാക്കി കുത്തി ഉയർത്തിയ പാടശേഖരങ്ങളും കായൽ നിലങ്ങളും.കായൽ രാജാക്കന്മാരുടെ കളിയോടങ്ങളും സ്പീഡ് ലോഞ്ചുകളും സ്വപ്നത്തിൽ വിശ്രമിച്ചിരുന്ന ഒരു ദശാസന്ധി.കാടും പടലവും പിടിച്ച്‌ കുറ്റിക്കാടുകളും കൊച്ചു കൊച്ചു മരങ്ങളും നാടിനെ ചങ്ങാടങ്ങളും മാത്രം ഉണ്ടായിരുന്ന ഒരു കാലം. ആലപ്പുഴ ജില്ലയിലെ കുട്ടനാടിൻറെ ഹൃദയഭാഗത്‌ പമ്പയാറിൻറെ തലോടലേറ്റ് മാമ്പുഴകരിബ്ലോക്കിൽനിന്നും അര കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയുന്ന സ്കൂളാണ എഫ്.പി.എം എൽ പി സ്കൂൾ മാമ്പുഴകരി. 1960–ൽ ചെമ്പുംതറ ഫിലിപ്പോസച്ചൻ തൻറെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച ഈ വിദ്യാലയം അന്നു മുതൽ ഇന്നോളം ആരംഭിച്ച അവസ്ഥയിൽ തന്നെയായിരുന്നു.എന്നാൽ ജനകീയ കൂട്ടായ്മയുടെ ഫലമായി സ്കൂളിലെ സാഹചര്യം കുറെയേറെ മെച്ചപ്പെടുത്തുവാൻ സഹായകമായി. എന്നിരുന്നാലും ഇനി ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാൻ ഉണ്ട്. പുതിയ പ്രവർത്തന സാധ്യതകളും ആലോചിക്കണം. തുടക്കത്തിൽ സ്കൂളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.എട്ട് ഡിവിഷനുകളിലായി മുന്നോറോളം കുട്ടികൾ പഠിച്ചിരുന്ന കാലം .എട്ട് അധ്യാപകരും.സ്പെഷ്യൽ അധ്യാപകരും ഉണ്ടായിരുന്ന കാലം .ഉപജില്ല , ജില്ല കാലോൽസവത്തിൽ മികച്ച പ്രകടനങൾ കാഴ്ച്ച വച്ച കാലം .എന്നാൽ ഇന്നതിന് മാറ്റം വന്നു .സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വന്നു..ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികൾ ഇന്ന് പല മേഖലയിലും പ്രശസ്ഥരായിട്ടുണ്ട്.സാഹിത്യകാരന്മാകർ,ഡോക്ടർ, അധ്യാപകർ,നേഴ്സ്,..രാക്ഷ്ട്രീയ മേഖല ...എന്നിങ്ങനെ എല്ലാ വിധ മേഖലകളിലും ശ്രദ്ധ നേടിയിട്ട്ട്ടുണ്ട്.2016-2017 മികവ് ഉത്സവത്തിൽ ഉപജില്ല,ജില്ല,സംസ്ഥാനം,എന്നീ തലങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട് . 

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ പന്ത്രണ്ട് സെൻട് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലവും വിദ്യാലയത്തിനു സ്വന്തമായുണ്ട് മനോഹരമായ പാർക്ക്‌ ,മീൻ കുളം.ജൈവവൈവിധ്യ പച്ചക്കറി തോട്ടം.മെഡിസിനൽ തോട്ടം.മികച്ച ലൈബ്രറി,ശലഭോദ്യനം എന്നിവ ഈ സ്ക്കുളിന് സ്വന്തമായുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ


ഈ വർഷത്തെ തനത് പ്രവർത്തനം

WAKE (Wonderful Amazing programme In Knowing English) വണ്ടർഫുൾ അമേസിംഗ് പ്രോഗ്രാം ഇൻ നോയിങ് ഇംഗ്ലീഷ് എന്ന പേരിൽ മികച്ച ഭാഷാ പ്രാവീണ്യ൦ നേടുന്നതിനായി രസകരവും ആസ്വദകരവുമായ രീതിയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തപ്പെടുന്നു

സ്കൂൾ ലൈബ്രറി

വായനയുടെ ലോകത്തേക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു Library Hallവിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധ്പ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി.ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് നാം സ്‌കൂൾ ലൈബ്രറി വിഭാവനം ചെയ്യുന്നത്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുസ്തകനിരൂപണം തയ്യാറാക്കുക, ക്വിസ് പരിപാടികൾ എന്നിവ വായനാവാരമായി ആഘോഷിച്ചു നടത്തി വരുന്നു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്‌കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട് മലയാളക്കരയിൽ വായനയുടെ വസന്തം വിരിയിച്ച പി എൻ പണിക്കർ എന്ന മഹാപ്രതിഭയുടെ ചരമദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുന്നു. വായനയുടെ ആവശ്യകത സ്‌കൂൾ അസംബ്ലിയിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്‌തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു. കുട്ടികളുടെ ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ നൽകുന്നു. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി എൻ പണിക്കരെപ്പോലെയുള്ള മഹാപ്രതിഭകളുടെ മുദ്രാവാക്യം നെഞ്ചിലേറ്റിക്കൊണ്ട് സ്‌കൂൾ ലൈബ്രറി സാക്ഷരതാ പ്രവർത്തനത്തിന് വേദികളായി. നാടിന്റെ സാമൂഹിക സാംസ്കാരിക കേന്ദ്രമാകുവാൻ നമ്മുടെ ലൈബ്രറിയ്ക്ക് കഴിഞ്ഞിട്ടുണ്ട് . സ്ക്കൂളിൽ കുട്ടികൾക്കായി ലൈബ്രററി  മനോഹരമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.അതിൽ എണൂറോളം പുസ്തകങ്ങൾ ഉണ്ട്.കടംകഥ,ചരിത്രം.മലയാളം,ഗണിതം,സയൻസ്,അങ്ങനെ പലതരത്തിലുള്ള പുസ്തകങ്ങൾ ഉൾപെടുത്തിയിരിക്കുന്നു.

മാനേജ്മെൻറ്

ചങനാശ്ശേരി അതിരുപത കോർപോറേററ് മാനേജുമെന്റിന്റെ കിഴിലാണ് ഈ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം കോർപ്പറേറ്റ് മാനേജർ.ഫാ. മനോജ് കറുകയിലും .ലോക്കൽ മാനേജർ ഫാ.  എബി പുതുശ്ശേരിയുംആണ്.

മറ്റു പ്രവർത്തനങ്ങൾ

  • എല്ലാ മാസവും കുട്ടികൾക്ക് നിരന്തര മൂല്യനിർണയ പരീക്ഷ നടത്തുന്നു.
  • ഇംഗ്ലീഷ് ഭാഷ കുട്ടികൾക്ക് അനായാസമായി കൈകാര്യം ചെയ്യുന്നതിന് ഹലോ ഇംഗ്ലീഷ് പ്രവർത്തനം നടത്തുന്നു.
  • ഗണിതവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കാൻ ഉല്ലാസ ഗണിതം നടത്തുന്നു
  • ഇംഗ്ലീഷ് ഫെസ്റ്റ്
  • ബോധവത്കരണ ക്ലാസുകൾ
  • പഠന യാത്രകൾ
  • ദിനാചരണങ്ങൾ നടത്തുന്നു
  • ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു.
  • ക്വിസ് മത്സരങ്ങൾ നടത്തുന്നു
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തുന്നു
  • ഹിന്ദി പഠനം
  • എൽ .എസ് .എസ് പരിശീലനം
  • പ്രസംഗ പരിശിലനം
  • വീട് ഒരു വിദ്യാലയം.....ഓരോ വീടും ഓരോ വിദ്യാലയമായി മാറുക-കുട്ടികളുടെ കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി വീട് ഒരു വിദ്യാലയമായി പ്രവർത്തിക്കുന്നു

ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ തന്നെ ആഘോഷിക്കുന്നു

1 .സ്കൂൾ പ്രവേശനോൽസവം

പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ കുട്ടികളെ സ്വീകരിക്കാൻ വളരെ മനോഹരമായ രീതിയിൽ പ്രവേശനോത്സവം ആഘോഷിക്കുന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ കൊടുക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു .

2 .പരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ള്ളവാക്കുന്നു. കുട്ടികൾക്ക് അന്നേ ദിവസം മരങ്ങൾ നൽകുന്നു

3.വായനാദിനം

ജൂൺ പത്തൊൻപതാം തീയതി വായനാ ദിനം ആഘോഷിക്കുന്നു. ഒരാഴ്ച വായനാ വാരമായി ആഘോഷിക്കുന്നു

തുടർ പ്രവർത്തനങ്ങൾ

1.എല്ലാ കുട്ടികൾക്കും വായനയ്ക് ആയിട്ട് പുസ്തകം കൊടുക്കുന്നു

2 .അമ്മ വായന നടത്തുന്നു

3 .ക്വിസ് മത്സരം നടത്തുന്നു

4 .പ്രസംഗ മത്സരങ്ങൾ നടത്തുന്നു

5 .വായന കാർഡുകൾ നൽകുന്നു

6 .യുവ കവികളെ പരിചയപ്പെടുത്തുന്നു

കുട്ടികളുടെ ശാസ്ത്ര ബോധവും ശാസ്ത്ര വിദ്യാഭ്യാസവും വളർത്തുന്നതിന് സ്ക്കൂളുകളിൽ രൂപീകരിച്ച ക്ലബാണ് ഇത് . പരിസര നിരീക്ഷണങ്ങളും, തരംതിരിക്കലും, പ്രൊജക്റ്റ്‌ ,പക്ഷിനിരീക്ഷണം,തെരുവ്നാടകം എന്നിവ സംഘടിപ്പിക്കുന്നു.കുട്ടികളുടെസഹായത്തോടെ കൃഷി സ്കൂളിൽ ച്ചെയ്യുന്നു. അതിൻറെ ഭാഗമായി കുട്ടികൾക്ക് കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കാൻ സഹായകമാകുന്നു.

  • ഐ.ടി. ക്ലബ്ബ്.
  • വിവരസാങ്കേതികവിദ്യ അനുദിനം വളർന്നു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ വിവരസാങ്കേതികവിദ്യയു ടെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും  പഠനം രസകരമാക്കുന്നതിനുമായി I T ക്ലബ് നിലകൊള്ളുന്നു

വിധ്യരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കൂന്നതിനുവേണ്ടി ഓരോ മത്സരങ്ങളും നടത്തുന്നു.കടംകഥ,കഥ,പാട്ട്പ്രസംഗം,ഡാൻസ്,മോണോആക്ട്‌ നാടൻപാട്ട് എന്നിവ നടത്തുന്നു.കൂടാതെ കുട്ടികൾക്ക് അതിനുവേണ്ടപരിശീലനം നൽകി പോരുന്നു.പല സ്കൂളുകളിലും മത്സരത്തിൽനു കൊണ്ടുപോകുന്നു.വിജയം കൈവരിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനു നല്ലഒരു അവസരം ആണ്.കുട്ടികളുടെ സഭാകമ്പം മാറുന്നതിനുള്ള അവസരം കൂടിയാണ്.

  • മാത്‌സ്‌ ക്ലബ്ബ്
  • ഗണിത ക്ലബ് കുട്ടികളുടെ ഗണിതപരമായ ബുദ്ധി വികസിപ്പിക്കുന്നതിനും കഴിവുകൾ കണ്ടെത്തുന്നതിനും ഗണിത പഠനം എളുപ്പവും രസകരവും ആക്കുക  എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിക്കുന്നു

സാമൂഖ്യശാസ്ത്ര ക്വിസ് നടത്തുന്നു.പ്രസംഗം,ടാബ്ലോ,പ്രച്ചന്നവേഷം,റാലി,ദിനാചരണങ്ങലോഡ് അനുബന്ധിഛ് ക്വിസ്,പടനോപകരണനിർമ്മാണം,പ്ലകാർഡ്‌,പോസ്റ്റർ,എന്നിവ നടത്തുന്നു.

മറ്റുള്ള പ്രവർത്തങ്ങൾ

പിറന്നാൾ ആഘോഷങ്ങൾ കുട്ടികളുടെ പിറന്നാൾ വളരെ മനോഹരമായ രീതിയിൽ ആഘോഷിച്ചു പോരുന്നു.പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് അസ്സെംബ്ളിയിൽ വച്ച് ആശംസകൾ അർപ്പികുക്കയും പൂകൾ നൽകുകയും ചെയ്യുന്നു.അതോടപ്പം ക്ലാസ്സ്‌ ടീച്ചർ കുട്ടിക്ക് മധുരം നൽകുന്നു.കൂടാതെ മറ്റുള്ള കുട്ടികൾക്കും മധുരം നൽകുന്നു.പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ അവരുടെ സംഭാവനയായി കൊണ്ടുവരുന്ന പച്ചകറി ഉപയോഗിച്ച് കുട്ടികൾക്ക് സദ്യ ഒരുക്കുന്നു.ഏറ്റം പ്രദാനമായി കുട്ടികൾ പുസ്തകം ഗിഫ്റ്റ് ആയി കൊണ്ടുവരുന്നു.

അസ്സംബ്ലി-എല്ലാ ദിവസവും അസ്സെംബ്ലി നടത്തുന്നു.ആഴ്ചയിൽ രണ്ട് ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ ,ശ്ലോകം,ചിന്താവിഷയം ,പുസ്തകം പരിച്ചയപെടൽ, പ്രസംഗം, വാർത്ത ,exercise ,ക്വിസ്, ഓരോ ദിനത്തിൻറെയും പ്രാദാന്യം എന്നിവ നടത്തി പോരുന്നു.

ക്ലബുകൾ-കുട്ടികളെ മൂന്ന് ഗ്രൂപ്പ് ആയി തെരഞ്ഞെടുത്ത് അവരെ ഓരോ ചുമതലകൾ കൊടുക്കുന്നു.ആരോഗ്യക്ലബ്‌,ഗണിത ക്ലബ്‌,സയൻസ്ക്ലബ്‌ എന്നിവയാണ്.എല്ലാ വ്യാഴാഴ്ചയും ലീഡർമാർ കുട്ടികളെ പരിശോധിക്കുന്നു.അവർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചയും കുട്ടികൾ ആഴ്ച പിരിവ് നടത്തുകയും അത് ശേഖരിച് പാവപെട്ട കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു. ഓരോ വർഷവും അനാഥ മന്ദിരം സന്ദർശിച്ച് അവർക്ക് വേണ്ട തുണിത്തരങ്ങൾ നൽകുകയും.ആഹാര സാധനങ്ങൾ നൽകുകയും ചെയ്യുന്നു


. S. P. C

അധ്യാപകർ

ക്രമ ന. പേര് വർഷം മുതൽ വരെ ചിത്രം
1 ശ്രീ.എം.ജെ വർഗ്ഗീസ് 1989 1993
2 ശ്രീമതി.മേരികുട്ടി ഫ്രാൻസിസ് 1993 1994
3 ശ്രീമതി .സി.എൽസി റോസ് 1994 2000
4 ശ്രീമതി .എം.ജെ ത്രേസ്യാമ്മ 2000 2003
5 ശ്രീമതി ത്രേസ്യാമ്മ സി.പി 2003 2007
6 ശ്രീമതി ഗീത മാത്യു 2007 2016
7 ശ്രീമതി . സാലിമ്മ ജോസഫ് 2016 2020
F(HM)
8 ശ്രീമതി .ത്രേസ്യാമ്മ ആന്റണി 2020 2022
HM
9 ഷീബ.സി.ചെറിയാൻ 2022


നേട്ടങ്ങൾ

  1. കലോത്സവങ്ങളിൽ വിജയം
  2. ശാസ്ത്ര മേളയിലെ മികവ്
  3. കോർപ്പറേറ്റ് കായിക മേളയിൽ പുരസ്കാരം
  4. എൽഎസ്.എസ് പരീക്ഷയിൽ വിജയം
  5. 2016 ലെ മികവ്
  6. Twinning സ്ക്കുൾ
  7. കി‍ഡ്സ് പാർക്ക്
  8. വിജ്ഞാനോത്സവം ,ടാലന്റ് ഹണ്ട് എന്നിവയിൽ മികച്ച വിജയം

പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല ചിത്രം
1 ശ്രീ .കു‍ഞ്ഞുമോൻ മികച്ച കർഷകൻ
2 അപ്പച്ചൻ കരിവേലിതറ ഒരു നെല്ലും ഒരു മീനും ജേതാവ്
3 എൻ ഐ തോമസ് രാഷ്ട്രീയ പ്രവർത്തകൻ
4 വിപിൻ മണിയൻ യുവ എഴുത്തുകാരൻ
5 സൈനോ തോമസ് പൊതുപ്രവർത്തകൻ ,മുൻ പി.റ്റിഎ പ്രസിഡന്റ്
6 മനോജ് സേവ്യർ എം.കോം . എം ബി.എ , ബി.എഡ് (അസിസ്റ്റന്റ് പ്രൊഫസർ സെന്റ്. അലോഷ്യസ് കോളേജ് എടത്വ)
Manoj
7 ഡോ. സിജോ സെബാസ്റ്റ്യൻ പ്ലാസ്മ ഫിസിക്സ് (അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സ് സെന്റ്. ബർക്കു മാൻസ് കോളേജ് ചങ്ങനാശ്ശേരി)
Dr.Sijo
8 അങ്കിത അഭിലാഷ് അസിസ്റ്റന്റ് പ്രൊഫസർ ,കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കുടമാളൂർ
ANKITHA MOHAN
9 ടോണി സേവ്യർ ട്രെഡ്സ് മാൻ ഗവ.എൻജിനീയറിംഗ് കോളേജ് തൃശ്ശുർ
Tony
10 സേവ്യർ തോമസ് സീനിയർ ഫോട്ടോഗ്രാഫർ എൻ ഡി റ്റി വി ന്യൂഡൽഹി
സേവ്യർ തോമസ്
11 രാജ്കുമാർ കെ സീനിയർ ക്ലർക്ക് ,പി ഡബ്ലൂ ഡി
രാജ്കുമാർ
12 ബൈജു പ്രസാദ് ഹെൽത്ത് ഇൻസ്പെക്ടർ രാമങ്കരി
ഹെൽത്ത് ഇൻസ്പെക്ടർ
13 എ വി ബിജു മോൻ ക്ലർക്ക് ഇ എസ് ഐ
14 ജോബി റ്റി ബേബി കെ എസ് ഇ ബി രാമങ്കരി
15 രവികുമാർ കെ കെ എസ് ഇ ബി രാമങ്കരി

ടോണി സെബാസ്റ്റ്യൻ(ഗ.ജോലി) /home/kite/Desktop/annnn/corona/IMG-20200920-WA0010.jpg /home/kite/Desktop/annnn/corona/IMG-20200920-WA0011.jpg /home/kite/Desktop/annnn/corona/IMG-20200920-WA0012.jpg /home/kite/Desktop/annnn/corona/IMG-20200920-WA0013.jpg /home/kite/Desktop/annnn/corona/IMG-20200920-WA0014.jpg

ചിത്രങ്ങൾ

|

വഴികാട്ടി

ചങ്ങനാശ്ശേരി -ആലപ്പുഴ റോഡിൽ മാമ്പുഴക്കരി ആർ.ടി.ആഫീസ് ബ്ലോക്ക്‌ ജംഗ്ഷനിലിൽ നിന്ന് വടക്കുവശതേക്കുള്ള വഴിയിലൂടെ ചെന്ന് മൂന്നും കൂടിയ ജംഗ്ഷനിൽ ക്നാനായ കുരിശടിയിൽ ഇടതേക്ക് പോകുക.

{{#multimaps: 9.425593,76.473719| width=800px | zoom=16 }}