കെ. എം. എൽ. പി. എസ്. കടലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(K. M. L. P. S. Kadalassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ. എം. എൽ. പി. എസ്. കടലാശ്ശേരി
പ്രമാണം:22213.jpeg
വിലാസം
കടലാശ്ശേരി

വല്ലച്ചിറ പി.ഒ.
,
680562
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽkmlpskadalassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22213 (സമേതം)
യുഡൈസ് കോഡ്32070401702
വിക്കിഡാറ്റQ64090617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത.കെ
പി.ടി.എ. പ്രസിഡണ്ട്പ്രിയ മിത്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ രതീഷ്
അവസാനം തിരുത്തിയത്
06-03-202422213


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ താലൂക്കിൽ , ഊരകത്തു നിന്നും 2 km കിഴക്കുമാറി പഴയകാലത്ത് കടലായിൽ ചേരി എന്നും ഇപ്പോൾ കടലാശ്ശേരി എന്നും അറിയപ്പെടുന്ന സ്ഥലത്ത് ഒരു കുന്നിന്പ്രധേസത്ത് ആയി കടലാശ്ശേരി മലയാളം സ്കൂൾ എന്നറിയപ്പെടുന്ന KMLP സ്കൂൾ സ്ഥിതി ചെയ്യുന്നു. പുഴകളാലും , വയലുകൾ ആളും ചുറ്റപെട്ട ഇ പ്രദേശം മഴക്കാലത് പുഴനിറഞ്ഞോഴുകിയും, വയലുകളിൽ വെള്ളം നിറഞ്ഞും ഉള്ള പഴയ കാലഘട്ടത്തിൽ ചുറ്റുമുള്ള അയൽപ്രദേശങ്ങളിൽ നിന്നും ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. തന്മൂല൦ ഈ പ്രദേശത്തെ പിന്ച്ചുകുട്ടികൾക്ക് മറ്റു സ്കളുകളിൽ പോയി വിദ്യാഭ്യാസം നടത്തുന്നതിന് ബുദ്ധിമുട്ടായിരുന്നു. ഇതിനു പരിഹാരമായാണ് ഈ സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ പ്രദേശത്തെ പ്രമുഘാ വ്യക്തികളായ കൊറ്റിക്കൾ കൊച്ചുകുട്ടൻ , വേരയിൽ രാമൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ശ്രമിച്ചു. പട്ടം താണുപിള്ളയുടെ ഗവണ്മെന്റ് ഈ സ്കൂളിനു അനുവാദം നൽകുകയും ചെയ്തു.തുടർന്ന് കുറുപ്പത്ത് വീട്ടുകാരുടെ കയ്യിൽ നിന്നും ഏകദേശം 80 cent സ്ഥലം സ്കൂളിനായി തീരു വാങ്ങി. പതിനൊന്നു ദിവസo കൊണ്ട് ഓടു മേഞ്ഞ കെട്ടിടം നിർമിച്ച് 1954 ജൂൺ 7 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

സ്കൂളിന്റെ പ്രഥമ മാനേജർ കൊറ്റികൽ കൊച്ചുകുട്ടനും പ്രഥമ അധ്യാപകൻ പുളിക്കൽ ശങ്കരൻ മാസ്ടരുംപ്രഥമ വിദ്യാർഥി kk അയ്യപ്പകുട്ടിയും ആയിരുന്നു. തുടക്കത്തിൽ ഒന്നാം ക്ലാസ്സ്‌ 2 ഡിവിഷനും പിന്നീടുള്ള വർഷങ്ങളിൽ 2 ഡിവിഷനുകളിലായി 2,3,4,4 1/2 എന്നീ ക്ലാസ്സുകൾക്കും ഗവെർമെന്റിൽ നിന്നും അനുമതി കിട്ടി. പിന്നീട സർക്കാർ ഉത്തരവ് മൂലo 4 1/2 ക്ലാസ്സ്‌ നിർത്തലാക്കി. ഇപ്പോൾ നാലാം ക്ലാസ്സ്‌ വരെ അധ്യയനം നടത്തുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ ശങ്കരൻ മാസ്റ്റർ  കൂടാതെ സഹദേവൻ, കൊച്ചമ്മിണി സരോജിനി , സൌദാമിനി , ഭാർഗവി , ജാനകി, മേനക , പങ്കജാക്ഷൻ തുടങ്ങിയ അധ്യാപകരുടെ  സ്തുത്യർഹമായ സേവനത്തിലൂടെ ഈ സ്കൂൾ പ്രശസ്തിയിലെക്കുയർന്നു.

  കടലാശ്ശേരി , മുളങ്ങ് , ചാത്തകുടം, ഞെരുവിശ്ശേരി എന്നി പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയം ഈ സ്കൂളായിരുന്നു. ഡോക്ടർമാരായ മൂർക്കത് നന്ദകുമാർ മൂർക്കത് സുമതി പോലിയേടത്തുപറാമ്പിൽ മുരളി, കോളേജ് അധ്യാപികയായ പ്രൊഫ്‌. ശ്രീരേഖ. വിനീജ, പ്രശസത സിനിമ നിർമാതാവ് M V വിജയൻ , BSNL ഓഫീസിരായിരുന്ന നാരായണൻ M, scientist നിമ്മി etcഎന്നിവരെല്ലാം ഈ സ്കൂളിൽ പഠിച്ച പ്രമുഖ വ്യക്തികളാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.430227,76.235939 |zoom=18}}