ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(GWUPS VENGARA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ വെങ്ങര സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ: വെൽഫേർ യു.പി.സ്കൂൾ.
ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര
IMG-20210530-WA0070-01.jpg
വിലാസം
വെങ്ങര

കക്കാടപ്പുറം,പി ഒ വെങ്ങര
,
വെങ്ങര പി.ഒ.
,
670305
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0497 2870070
ഇമെയിൽvengarawelfareups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13552 (സമേതം)
യുഡൈസ് കോഡ്32021400503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമാടായി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ വി വി
പി.ടി.എ. പ്രസിഡണ്ട്സുകേഷ് അഴീക്കോടൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിജിമ
അവസാനം തിരുത്തിയത്
10-12-2023MT 1145


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

20220117-095323 .jpg

മാടായി ഗ്രാമപഞ്ചായത്തിൽ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന വെങ്ങര വെൽഫേർ യുപി സ്കൂൾ 1925 ലാണ് സ്ഥാപിതമായത്.മഹത്തായ പൈതൃകമുള്ള ഈ വിദ്യാലയം ശതാബ്ദിയിലേക്ക് പ്രവേശിക്കുകയാണ്.ജാതിമതവിദ്വേഷവും അയിത്തവും കൊടികുത്തി വാണിരുന്ന ഒരു കാലത്ത് സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന ഹരിജനങ്ങൾ കൂടുതലായി താമസിച്ചു വന്നിരുന്ന ഗ്രാമത്തിൽ അവർക്ക് അക്ഷരവെളിച്ചമേകി കൈ പിടിച്ചുയർത്താൻ അശ്രാന്ത പരിശ്രമം നടത്തിയ ഏതാനും സുമനസ്സുകൾ പടുത്തുയർത്തിയതാണീ വിദ്യാലയം.

കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

School Bus 2022-03-15 at 1.59.15 PM.jpg

വിശാലയമായ മൈതാനത്തോട് കൂടിയ നല്ല ഒരു കെട്ടിടമാണ് നമുക്കുള്ളത്.പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കാരണം വിദ്യാലയത്തിന് ഒരു നല്ല സ്റ്റേജ് ലഭിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുരകളും ടോയിലെറ്റുകളും ഉണ്ട്.ഗേൾസ് ഫ്രെണ്ട്ലി ടോയിലെറ്റ്,എടാപ്റ്റഡ് ടോയിലെറ്റ് എന്നിവയും വിദ്യാലയത്തിനുണ്ട്.കല്യാശ്ശേരി മണ്ഡലം എം.എൽ.എ. ശ്രീ.ടി.വി.രാജേഷിൻ്റെ പ്രാദേശിക വികസന പദ്ധതി വഴി  2019 മുതൽ സ്കൂൾ ബസ് സൗകര്യവും ഉണ്ട്.ഒന്നാം തരരത്തിലെ ഇംഗ്ലീഷ് പഠനത്തെ മെച്ചപ്പെടുത്തുന്നതിന് എം‌എൽ‌എ യുടെ വകയായി 32” എൽ‌ഇഡി് ടിവി ലഭിച്ചിട്ടുണ്ട്.നല്ല ഒരു കംപ്യുട്ടർ ലാബ് ഉണ്ട്.പഞ്ചായത്തിൽ നിന്നു ലഭിച്ച 42” എൽ‌ഇഡി ടിവി ലാബിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ നാൾവഴികളിലൂടെ
കലോത്സവ വിജയികൾ
ബഷീർ ദിനം

പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നില്ക്കു്ന്ന ഒരു വിദ്യാലയമാണ് ഗവ: വെൽഫേർ യു.പി.സ്കൂൾവെങ്ങര.എല്ലാ മേളകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഉപജില്ല കലാ കായിക മേളകളിൽ സ്കൂൾ ശ്രദ്ധേയമായ വിജയം എന്നും കൈവരിക്കാറുണ്ട്.ഉപജില്ല കായിക മേളയിൽ അത്ലറ്റിക്സിൽ മൂന്നുവർഷം തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തുന്ന കീർത്തന ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്.മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ: 1) പിന്നോക്കം നില്ക്കു ന്ന കുട്ടികള്ക്ക് പ്രത്യേക പരിശീലനം 2) സെമിനാറുകൾ 3) പൊതുവിജ്നാന ക്ലാസ്സുകൾ 4) പഠനോപകരണ നിര്മാണ പ്രവര്ത്ത്നങ്ങൾ 5) ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ശില്പശാല 6) ചിത്രകല നാടക ക്യാമ്പുകൾ 7) അഭിമുഖം 8) സ്കൂൾ തല ഫെസ്റ്റ് ദിനാചരണങ്ങൾ 9) വിദഗ്ദ്ധരുടെ ക്ലാസ്സുകൾ 10) പഠന യാത്രകൾ 11) കായിക പരിശീലനം 12) ക്ലബ്ബ് പ്രവര്ത്ത്നം 13) പ്രതിമാസ ക്വിസ്സുകൾ 14) ബാലസഭ-സാഹിത്യസമാജം 15) കൈയെഴുത്ത് മാസിക നിർമ്മാണം 16) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

17) തയ്ക്കൊണ്ടോ പരിശീലനം 18)വിശാലമായ സയൻസ് ലാബ്

Science Lab 2022-03-15 at 2.38.43 PM.jpg

19)സ്കൂൾ പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്മുൻസാരഥികൾ

ക്രമ നമ്ബ‍ർ പ്രധാനാധ്യാപകർ കാലഘട്ടം
1 എൻ നാരായണി 01-01-1979 to 31-03-1981
2 കെ വി ദാമോദരൻ 11-06-1981 to 31-05-1991
3 ഡി ഗോവിന്ദൻ 04-07-1991 to 30-04-1994
4 കെ സാവിത്രി 02-06-1994 to 31-05-1995
5 കെ പി ചഞ്ചലാക്ഷി 09-06-1995 to13-08-1995
6 സി മീനാക്ഷി 23-08-1995 to 06-11-1995
7 പികെ പൊന്നമ്മ 17-1995 to 03-06-1996
8 പി സുശീല 04-06-1996 to 04-07-1996
9 എം ദാമോദരൻ 05-07-1996 to 31-03-2001
10 കെ വി നാരായണൻ 30-05-2001 to 30-06-2004
11 എം ടി രവീന്ദ്രൻ 09-06-2004 to 31-03-2005
12 സി കെ ഗോപാലകൃഷ്ണൻ 18-06-2005 to 31-03-2006
13 കെ ദാമോദരൻ 10-06-2006 to 12-07-2009
14 പി കുമാരൻ 13-07-2009-31-3-2020
15 കെ ബാബു 01-07-2020 to 31-05-2022
16 മുരളീധരൻ വി വി 01-07-2022 തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ പ്രവർത്തന മേഖല
1 പത്മനാഭൻ ഡോക്ടർ വെങ്ങരയുടെ ജനകീയ ഡോക്ടർ
2 ടി.പവിത്രൻ നാടകപ്രവർത്തകൻ
3 മനോഹരൻ വെങ്ങര സാഹിത്യകാരൻ
4 പി.പി.കരുണാകരൻ അധ്യാപകൻ

സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ

5 പ്രസന്നകുമാർ യു സിനിമാ തിരക്കഥാകൃത്ത്

നാടകപ്രവർത്തകൻ

6 പ്രകാശ് വാടിക്കൽ സിനിമാ സംവിധായകൻ

നാടക പ്രവർത്തകൻ

7 അഖിൽ മാടായി ഷോർട്ട് ഫിലിം മേക്കർ

വഴികാട്ടി

Loading map...

പഴയങ്ങാടി മുട്ടം റൂട്ടിൽ വെങ്ങര റെയിൽവെ ഗേറ്റിനു ശേഷം ഇടതു വശത്തേക്ക് സുൽത്താൻ കനാലിന് സമീപത്ത് കൂടെയുള്ള റോഡ്.