ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(GCUPS KUNHIMANGALAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം. എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ സെൻട്രൽ യു പി സ്കൂൾ കുഞ്ഞിമംഗലം.

ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം
13564 7.jpg
വിലാസം
കുഞ്ഞിമംഗലം

കുഞ്ഞിമംഗലം പി.ഒ.
,
670309
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0497 2811222
ഇമെയിൽgcupsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്13564 (സമേതം)
യുഡൈസ് കോഡ്32021400701
വിക്കിഡാറ്റQ64458248
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ219
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ424
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദലി കെ പി
പി.ടി.എ. പ്രസിഡണ്ട്എം സത്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ എം
അവസാനം തിരുത്തിയത്
25-03-2024GCUPSKunhimangalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്. കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി  ഉണ്ട് . ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.കൂടുതൽവായിക്കുക

മാനേജ്‌മെന്റ്

1919ൽ ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച് പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടി.ഇന്ന് കുഞ്ഞിമംഗലം പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം.

മുൻസാരഥികൾ

ക്രമനമ്പർ ഹെഡ് മാസ്റ്റർ കാലഘട്ടം
1 പീതാംബരൻ മാസ്റ്റർ
2 കെ കുഞ്ഞിരാമൻ
3 വിജയലക്ഷ്മി
4 കെ.വി ശീധരൻ
5 നരസിംഹൻ നമ്പൂതിരി
6 പി പി ദേവസ്സി മാസ്റ്റർ
7 ടി.കരുണാകരൻ
8 എം പി ഗോവിന്ദൻ നമ്പ്യാർ
9 ഒ രാമചന്ദ്രൻ
10 മണ്ണാടി നാരായണൻ
12 കെ.ജി ശ്രീകുമാരി
12 എൻ സുബന്മണ്യൻ 2016 2021
13 മുഹമ്മദലി കെ പി 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുനിതാ തൃപ്പാണിക്കര - ലോക പ്രശസ്ത മൗത്ത് പെയിന്റർ

ഗണേഷ് കുമാർ-ലോക പ്രശസ്ത മൗത്ത് പെയിന്റർ

രതീഷ് കാളിയാടൻ-മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

സിറാജ്-ശാസ്ത്രജ്ഞൻ

മീര-ശാസ്ത്രജ്ഞ

വഴികാട്ടി

നാഷണൽ ഹൈവേ എടാട്ട് നിന്നും  കുഞ്ഞിമംഗലം- ഹനുമാരമ്പലം റോഡിലൂടെ 1.5 കി മീ പിന്നിട്ടാൽ സ്കൂളിലെത്താം.

Loading map...