പുഴവാത് എൻ എസ് എസ് യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33315 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാ ധ്യത്തിൽ കേരളത്തിലെ ശക്തി

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


പുഴവാത് എൻ എസ് എസ് യുപിഎസ്
33315.jpg
വിലാസം
പുഴവാത്

ചങ്ങനാശ്ശേരി പി.ഒ.
,
686101
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽnssupspuzhavathu2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്33315 (സമേതം)
യുഡൈസ് കോഡ്32100100117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഎസ് എസ് ഗീത
പ്രധാന അദ്ധ്യാപികഎസ് എസ് ഗീത
പി.ടി.എ. പ്രസിഡണ്ട്സരിത മഹേഷ്‌
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു രതീഷ്
അവസാനം തിരുത്തിയത്
09-02-2024Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരുപതാം നൂറ്റണ്ടിൻ്റെ മധ്യത്തിൽ കേരളത്തിൽ ശക്തിപ്പെട്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഫലമായി രൂപംകൊണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെട്ട ഒരു വിദ്യാലയമാണ് ഇത്. ഈശ്വരാരാധനയ്ക്കായി നിർമ്മിച്ചിരുന്ന വേട്ടടി വഴനാകുളങ്ങര ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് ഇന്ന് കാണുന്ന ഈ സരസ്വതി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സംസ്കാരത്തിനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ മഹത്തുക്കൾക്ക് ജന്മം നൽകിയ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ പുഴവാത് എന്ന പ്രദേശത്ത് 1966 ൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വ്യക്തികൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ആകെ 20 കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ) ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...

School chitram nss ups puzhavathu nss ups puzhava