വി.എൽ.പി.എസ് മായന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24637 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.എൽ.പി.എസ് മായന്നൂർ
വിലാസം
മായന്നൂർ

വി എൽ പി സ്കൂൾ, മായന്നൂർ
,
മായന്നൂർ പി.ഒ.
,
679105
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0488 4286035
ഇമെയിൽvlpsmnnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്24637 (സമേതം)
യുഡൈസ് കോഡ്32071301305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടാഴിപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ63
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിപു മാത്യു
പി.ടി.എ. പ്രസിഡണ്ട്പി ഉദയൻ
എം.പി.ടി.എ. പ്രസിഡണ്ട്വിജി എം പി
അവസാനം തിരുത്തിയത്
25-03-2024Vlpsmayannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ മായന്നൂർ സ്ഥലത്തുള്ള എയ്ഡഡ് സ്കൂൾ.

ചരിത്രം

തലപ്പിള്ളി താലൂക്കിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ ഗ്രാമത്തിൽ ഒന്നാം വാർഡിൽ മായന്നൂർ ചേലക്കര റോഡിനോട് ചേർന്നാണ് വി.എൽ.പി.സ്കൂൾ സ്ഥിതി ചെയുന്നത്.1927ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ 8 അദ്ധ്യാപകരാണുള്ളത്. 95 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ ഏകദേശം ഇരുന്നൂറോളം കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.

പണ്ട് ഏകദേശം മലയാള മാസം 1100 ആണ്ടിനോടടുത്തുള്ള കൊല്ലങ്ങളിൽ നമ്പൂതിരി ബാലന്മാരെ ഇല്ലങ്ങളിൽ വെച്ച് വിദ്യാഭ്യാസം ചെയ്യിക്കുക എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നു. അങ്ങനെ ഒരദ്ധ്യാപകന്റെ കീഴിൽ പഠിച്ചു സമാവർത്തനം കഴിഞ്ഞു തൃശൂരിലുള്ള നമ്പൂതിരി വിദ്യാലയത്തിലോ മറ്റു സ്കൂളുകളിലോ 7 ,8 തരങ്ങളിൽ അറിവനുസരിച്ചു ചേർന്ന് പഠിക്കുകയായിരുന്നു പതിവ്.  മായന്നൂരിൽ വിദ്യാലയം ഇല്ലാതിരുന്നാൽ നിറപ്പുഴ വെള്ളത്തിൽ ഒറ്റപ്പാലത്തു പോയി പഠിക്കുക നമ്മുടെ കുട്ടികൾക്ക് ദുഷ്കരമാണെന്ന ചിന്ത ജനങ്ങളിലുണ്ടായപ്പോഴാണ് മായന്നൂരിൽ ഒരു വിദ്യാലയം തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയത്.1102 ഇടവമാസം ഇരുപത്തി മൂന്നാം തിയ്യതി പരേതനായ മുണ്ടനാട്ട് മനക്കൽ വലിയ നീലകണ്ഠൻ നമ്പൂതിരിയുടെ മാനേജ്മെന്റിൽ മായന്നൂർ വി.എൽ.പി സ്കൂൾ സ്ഥാപിതമായി. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിൽ വയസ്സിൽ അന്തരമുള്ള ഏതാനും കുട്ടികളെ സംഘടിപ്പിച്ചിട്ടാണ് സ്കൂൾ ആരംഭിച്ചത്.ശ്രീ.പരമേശ്വരൻ നമ്പീശൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ.സ്കൂൾ പേരിനു നടത്തിക്കൊണ്ടു പോന്നു എന്ന് പറയുന്നതാവും ശരി.സ്വതവേ ഒരു രോഗിയായിരുന്ന ശ്രീ.നമ്പീശൻ ഒരു സായാഹ്നത്തിൽ അകാല ചരമ മടഞ്ഞു.പെട്ടെന്ന് തന്നെ ഒരു പ്രാപ്തനായ പിൻഗാമിയെ കണ്ടു പിടിക്കേണ്ടി വന്നു. അല്ലെങ്കിൽ സ്കൂൾ നാമാവശേഷമാകും.നമ്പീശന്റെ പിൻഗാമിയായി  കൊണ്ടാഴി കീർത്തിയിൽ രാവുണ്ണി നായരെ നിയമിച്ചു.ഇതിനിടെ മാനേജരുടെയും നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന് ഒരു ഓല മേഞ്ഞ കെട്ടിടം പണി കഴിപ്പിക്കുകയും അത്യാവശ്യം വേണ്ട ഉപകരണങ്ങളെല്ലാം ഉണ്ടാക്കുകയും ചെയ്തു.ക്രമേണ 2 ,3 ,4 ക്ലാസുകൾ തുറക്കപ്പെട്ടതോടെ സ്കൂൾ പൂർണ്ണ പ്രൈമറി വിദ്യാലയമായി മാറി.കൊല്ല വർഷം 1107 ലാണ് ബ്രഹ്മശ്രീ മുണ്ടനാട്ടുമനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിൽ നിന്നും ബ്രഹ്മശ്രീ ഓട്ടൂർ മനക്കൽ നാരായണൻ നമ്പൂതിരിപ്പാട് സ്കൂൾ മാനേജ്‌മന്റ് ഏറ്റെടുത്തത് . 

വിദ്യാലയങ്ങൾ കച്ചവട ചരക്കുകളായി മാറുന്ന ഇക്കാലത്തുപോലും ഈ വിദ്യാലയം നാട്ടുകാരുടേതാണെന്നു വിശാലമായി ചിന്തിച്ചു അതിനനുസൃതമായി പ്രവർത്തിക്കുകയും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഇന്നത്തെ പുരോഗതിക്കു ഒരു പ്രധാന കാരണമാണ്.പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്.ഈ കൊച്ചു ഗ്രാമത്തിലെ അനേകം കുട്ടികൾക്ക് വെളിച്ചം പകർന്നു കൊടുക്കുകയും വളരെ പേർക്ക് ശോഭനമായ ഭാവി നേടികൊടുക്കുകയും ചെയ്തിട്ടുള്ള ഈ വിദ്യാലയം ഇന്നാട്ടിലെ വിദ്യാഭ്യാസ രംഗത്തെ  ആദ്യത്തെ നാഴിക കല്ലാണ് .സ്കൂളിലെ കലാകായിക സാംസ്‌കാരിക പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ഒരു പൂർവവിദ്യാർഥി സംഘടന ഈ സ്കൂളിനുണ്ടായിരുന്നു. ദീർഘകാലം ഹെഡ്മാസ്റ്റർമാരായിരുന്ന സി. ഗോവിന്ദൻ മാസ്റ്ററും വി.രാധാകൃഷ്ണൻ മാസ്റ്ററും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ചെയ്ത സേവനങ്ങൾ അതുല്യമാണ്.ശ്രീ പരമേശ്വരൻ നമ്പീശൻ ,കീർത്തിയിൽ രാവുണ്ണി നായർ മാനേജരുടെ കുടുംബാംഗമായ ശ്രീ നാരായണൻ നമ്പൂതിരി ,ശ്രീ കടമ്പാട്ടു രാമൻ നായർ ,ഊരകത്തുകാരൻ നെല്ലിക്കൽ നാരായണൻ നായർ ,ശ്രീ വിശ്വനാഥയ്യർ ,രാമകൃഷ്ണയ്യർ, ശ്രീ.എം രാമ മാരാർ എന്നിങ്ങനെ പോകുന്നു അദ്ധ്യാപകരുടെ നിര.അന്നത്തെ നാട്ടുപ്രമാണിമാരായ സവർണ്ണ നേതാക്കൾക്ക് ഹരിജൻ കുട്ടികളെ തങ്ങളുടെ കൂടെയിരുത്തി പഠിപ്പിക്കുക എന്നത് അചിന്ത്യമായിരുന്നു. ഹരിജൻ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്തു ഹരിജൻ കുട്ടികളെ സ്കൂളിൽ ചേർത്തണമെന്നും ഇല്ലെങ്കിൽ ഗ്രാന്റുകൾ നിർത്തലാക്കുമെന്നുള്ള അറിയിപ്പ് സ്കൂളധികാരികളിൽ നിന്നും ലഭിച്ചു.അങ്ങനെയാണെങ്കിൽ സ്കൂളിൽ നിന്ന് സവർണ്ണ കുട്ടികളെ  മുഴുവൻ പിൻവലിക്കുമെന്ന് രക്ഷിതാക്കളും മുന്നറിയിപ്പ് നൽകി.ഹരിജൻ കുട്ടികളെ ചേർത്തപ്പോൾ ഹാജർ നില കുറഞ്ഞു. ആറുമാസത്തോളം സ്കൂളിൽ പഠിപ്പിച്ചു അവതാളത്തിലായി.പിന്നീട് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ.സി.വി.വൈദ്യനാഥയ്യർ രണ്ടു വിഭാഗം ആളുകളെയും വിളിച്ചു വരുത്തി അനുരഞ്ജന സംഭാഷണം നടത്തിയാണ് പ്രതിസന്ധി പരിഹരിച്ചത് .

കൊണ്ടാഴി പഞ്ചായത്തിലെ നല്ല നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണ് ഇപ്പോൾ വി.എൽ.പി.സ്കൂൾ .നല്ല കെട്ടിടങ്ങൾ,കളിസ്ഥലം ,കുടിവെള്ള സൗകര്യം എന്നിവ സ്കൂളിനുണ്ട്.ശ്രീ .ദിപു മാത്യു ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ .സ്കൂൾ പി.ടി.എ സജീവമായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നല്ല കെട്ടിടങ്ങൾ ,വിശാലമായ കളിസ്ഥലം ,ഓരോ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഉണ്ട്.കുടിവെള്ളസൗകര്യം ലഭ്യമാണ്.മൂത്രപ്പുരകൾ,കക്കൂസ്,കിണർ,വാട്ടർ ടാങ്ക് ,പൈപ്പ് സൗകര്യം ഉണ്ട്.ക്ലാസ് മുറികളിലെല്ലാം ടൈൽ ഇട്ടിട്ടുണ്ട്.ചിൽഡ്രൻസ് പാർക്ക് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.754712,76.379374 |zoom=18}}

"https://schoolwiki.in/index.php?title=വി.എൽ.പി.എസ്_മായന്നൂർ&oldid=2383427" എന്ന താളിൽനിന്ന് ശേഖരിച്ചത്