എ.എൽ.പി.എസ്.തോട്ടക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(20236 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.എൽ.പി.എസ്.തോട്ടക്കര
20236 schoolphoto.jpg
വിലാസം
തോട്ടക്കര

തോട്ടക്കര
,
ഒറ്റപ്പാലം പി.ഒ.
,
679102
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0466 2249437
ഇമെയിൽalpschoolthottakkaraotp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20236 (സമേതം)
യുഡൈസ് കോഡ്32060800405
വിക്കിഡാറ്റQ64691340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റപ്പാലം മുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു. പി
പ്രധാന അദ്ധ്യാപികബിന്ദു. പി
പി.ടി.എ. പ്രസിഡണ്ട്ജിഷ.പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
28-02-202420236


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര.1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .മുൻപ് പാണംപള്ളിയാലിൽ സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.അന്ന് ഈ പ്രദേശത്തെ എല്ലാവരും ഈ വിദ്യാലയത്തെ ആശ്രയിച്ചാണ് പഠനം നടത്തിയിരുന്നത് . 1998 -99 വർഷത്തിൽ ബെസ്ററ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.

ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ .കൂടുതൽ അറിയാൻ...

               ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്സ്മുറികൾ
  • കളിസ്ഥലം
  • കളി ഉപകരണങ്ങൾ
  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി
  • റാംപ് ആൻഡ് റെയിൽ
  • സൗകര്യപ്രദമായ പാചകപ്പുര
  • അടച്ചുറപ്പുള്ള ശേഖരണ മുറി
  • മാലിന്യ സംസ്കരണ സംവിധാനം
  • ശുദ്ധീകരിച്ച കുടിവെള്ളം
  • വൃത്തിയുള്ള ശൗചാലയം
    ഔഷധ ഗുണമേറെയുള്ള കുഞ്ഞിപ്ലാവിലെ ചക്കയും നിലം തൊട്ടു മാമ്പഴവും....ചക്കയുടെ സവിശേഷതകൾ കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്.ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌.ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.പഴങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന രാസപദാർത്ഥമായ പെക്ടിൻറ്റെ സമൃദ്ധ സ്രോതസ്സാണ് ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കിൽ പറയാം. 25 സെന്റീമീറ്ററിർ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കൾ ഉണ്ടാകും.മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു..ഇത്രയേറെ വിശേഷണങ്ങളാൽ വിശേഷമേറിയ ഒരു കുഞ്ഞിപ്ലാവിലെ ചക്കയാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യത്തിലെ ഇന്നത്തെ  താരമായ് നിറഞ്ഞു നിൽക്കുന്നത് .
ജൈവ വൈവിധ്യപാർക്
  1. മീൻകുളം
  2. പച്ചക്കറിത്തോട്ടം
  3. പൂന്തോട്ടം
    പൂന്തോട്ടം
  4. വിവിധതരം ചെടികൾ
  5. ശലഭോദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • മലയാളത്തിളക്കം
  • ഹാലോ ഇംഗ്ലീഷ്
  • വായനാ ചങ്ങാത്തം
  • ഉല്ലാസ ഗണിതം
  • ഗണിത വിജയം
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഗണിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ആരോഗ്യ ക്ലബ്
  • സ്കൂൾ തിരഞ്ഞെടുപ്പ്
  • IEDC പരിഗണന
  • ശില്പ ശാലകൾ
  • ഫീൽഡ് ട്രിപ്പ്
  • ഒന്നാംക്ലാസ് ഒന്നാംതരം [സചിത്ര പാഠപുസ്തകം സംയുക്ത ഡയറി ]
  • ഭാഷോത്സവം [ഒന്നാം ക്ലാസ് ]
  1. വായനോത്സവം
  2. കാഥോത്സവം
  3. പാട്ടരങ്
  4. കൂട്ടെഴുത്തു പത്രനിർമ്മാണം ,നാട്ടുവിശേഷകുറിപ്പ്
  5. റീഡേഴ്സ് തീയറ്റർ
  6. ചിത്രകഥ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകരുടെ

പേര്

പ്രവർത്തന കാലയളവ്

(മുതൽ)

പ്രവർത്തന കാലയളവ്

(വരെ)

1 ടി.ടി.അബ്ദുൽഖാദർ 01-06-1955 30-04-1969
2 സി.പത്മാവതി   01-05-1969 31-03-1986
3 എൻ .ജാനകി 01-04-1986 31-03-1988
4 എം.ആർ .രാമചന്ദ്രൻ നായർ 01-04-1988 01-04-1995
5 വി.ഇന്ദിര 01-04-1995 30-04-2018
6 പി.ബിന്ദു 01-05-2018 തുടരുന്നു ...

നേട്ടങ്ങൾ

  • 1998-99 ൽ ഡി .പി .ഇ .പി  യുടെ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചു .
  • 2014 ൽ സാധനയുടെ സ്കൂൾ ബ്യൂട്ടിഫിക്കേഷൻ അവാർഡ് ലഭിച്ചു .
  • 2015 ൽ സാധനയുടെ എഡ്യൂക്കേഷൻ ഫെസ്റ്റിൽ പങ്കെടുത്തു പേപ്പർ പ്രസന്റേഷൻ നടത്തി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ .പി.മോഹൻകുമാർ -അഡ്വക്കേറ്റ്
  • സത്യൻ പെരുമ്പറക്കോട് -വാർഡ് കൗണ്സിലർ
  • കൊലവൻ -ബാങ്ക് എംപ്ലോയീ
  • ചന്ദ്ര ശേഖരൻ-മിലിറ്ററി ഓഫിസർ
  •  പി.രമേശ് കുമാർ-ബാങ്ക് ഉദ്യോഗസ്ഥൻ
  • കൃഷ്ണരാജ് -തിറ-കലാകാരൻ
  • വിനീഷ് -വില്ലജ് ഉദ്യോഗസ്ഥൻ
  • കാർത്തിക് -വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ
  • സംഗീത -അഡ്വക്കേറ്റ്
  • സന്തോഷ് പവിത്രം -ഫിലിം പ്രൊഡ്യൂസർ
  • വൈശാഖ് -ഫിലിം  ആർട്ടിസ്റ്
  • ഷാരൂഖ് -ഫിലിം ആർട്ടിസ്‌റ്
  • സൈനുദ്ധീൻ -ഫിലിം ആർട്ടിസ്റ്
  • റിട്ടയേർഡ് ആർമി .ശ്രീ ഉണ്ണിക്കണ്ണൻ തേക്കിൻകാട്ടിൽ

പദ്ധതികൾ

  • ' വിദ്യാജ്യോതി ' സമഗ്ര ശിക്ഷാ അഭിയാൻ പാലക്കാട് .കൂടുതൽ  അറിയാൻ
  • ' നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി
  • മലയാളത്തിളക്കം
  • ഹാലോ ഇംഗ്ലീഷ്
  • വായനാ ചങ്ങാത്തം
  • പൂന്തേൻ മലയാളം
  • ഭാഷോത്സവം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ഒറ്റപ്പാലം ബസ് സ്റ്റേഷനിൽ / റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.5കിലോമീറ്റർ) 
   •തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും (2.5കിലോമീറ്റർ) ഒറ്റപ്പാലം ചെർപ്പുളശ്ശേരി  ദേശീയ പാതയിൽ നിന്നും തോട്ടക്കര പോസ്റ്റോഫീസ് നു സമീപം ഉള്ളിലേക്കുള്ള റോഡ് വഴി ഓട്ടോ മാർഗം എത്താം.

Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.തോട്ടക്കര&oldid=2116294" എന്ന താളിൽനിന്ന് ശേഖരിച്ചത്