മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(12018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്
വിലാസം
വെള്ളിക്കോത്ത്

അജാനൂർ പി.ഒ,
വെള്ളിക്കോത്ത്
,
അജാനൂർ പി.ഒ.
,
671531
സ്ഥാപിതം01 - 04 - 1906
വിവരങ്ങൾ
ഫോൺ04672266273
ഇമെയിൽ12018bellikoth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12018 (സമേതം)
വി എച്ച് എസ് എസ് കോഡ്914011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംകാ‍ഞ്ഞങ്ങാട്
താലൂക്ക്ഹോസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംGeneral
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംVHSE
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ669
പെൺകുട്ടികൾ618
ആകെ വിദ്യാർത്ഥികൾ1287
അദ്ധ്യാപകർ46
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ58
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൈജു ഫിലിപ്പ്
പ്രധാന അദ്ധ്യാപികസരള ചെമ്മഞ്ചേരി
പി.ടി.എ. പ്രസിഡണ്ട്ഗോവിന്ദരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോഡ് ജില്ലയിലെ തീരദേശഗ്രാമമായ അജാനൂരിന്റെ തലസ്ഥാനമെന്ന് വെള്ളിക്കോത്തിനെ വിശേഷിപ്പിക്കാം.ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം നിന്ന നാട്. വടക്കേ മലബാറിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും രൂപം കൊണ്ട പ്രദേശം. മലയാളഭാഷയെ സമ്പന്നമാക്കിയ കവിതകളും നാടകങ്ങളും രചിക്കപ്പെട്ട പ്രദേശം. വിദ്വാൻ പി. കേളുനായരുടെ കർമ്മകേന്ദ്രമെന്ന നിലയിലും മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും പുകൾകൊണ്ട നാട്. ഈ ധന്യഭൂമി ആദ്യകാലത്ത് കാഞ്ഞങ്ങാട് പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രവും അതോടൊപ്പം വാണിജ്യകേന്ദ്രവുമായിരുന്നു.

............................
സ്മരിപ്പിൻ ഭാരതീയരെ
നമിപ്പിൻ മാതൃഭൂമിയെ.........
മുലപ്പാൽ തന്നൊരമ്മയെ
എന്നാളും ഹാ മറക്കാമോ.........
.......വിദ്വാൻ പി കേളുനായർ.......

ചരിത്രം

വിദ്വാൻ പി കേളു നായരുടെ കർമ്മ കേന്ദ്രമെന്ന നിയലിലും മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജന്മദേശമെന്ന നിലയിലും വെള്ളിക്കോത്ത്‌ പുകൾകൊണ്ടു. ഒരു നാടിന്റെ സംസ്കാരം നിർണ്ണയിക്കുന്നതിൽ വിദ്യാകേന്ദ്രങ്ങൾക്കുള്ള പ്രസക്തി അനിഷേധ്യമാണ്‌. സാമൂഹ്യ ബോധം രൂപപ്പെടുത്തുന്നതിൽ വെള്ളിക്കോത്തിന്റെ അക്ഷയ ഖനി യായി മാറിയത്‌ വെള്ളിക്കോത്ത്‌ മഹാകവി പി സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളാണെന്ന യാഥാർത്ഥ്യം വിസ്മരിക്കാവുന്നതല്ല. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ്‌ ഗവൺമെന്റിന്റെ കീഴിൽ കാസർകോട താലൂക്കിൽ വെള്ളിക്കോത്ത്‌ ഒരു ബോർഡ്‌ എലിമെൻറി സ്കൂൾ. ‍1906 ഏപ്രിൽ മാസത്തിലാണ്‌ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്‌. കൊല്ലേടത്ത്‌ കണ്ണൻ നായരെന്നവിദ്യാഭ്യാസ സ്നേഹിയായിരുന്നു ഈ ഏകാധ്യാപക വിദ്യാലയം ഇന്ന്‌ പ്രൈമറി സ്കൂൾ സ്ഥിതി ചെയുന്ന സ്ഥലത്ത്‌ ആദ്യമായി സ്ഥാപിച്ചത്‌. കൂടുതൽ വായിക്കുക.

മഹാകവി പി കുഞ്ഞിരാമൻ നായർ

ഈ കവിയുടെ കാൽപാടുകൾ നമ്മെ ഭൂമിയുടെ അതിർത്തികൾക്കും അപ്പുറം എത്തിക്കുന്നു. കൂടെ നടക്കാൻ ആരുമില്ല. കാരണം അദ്ദേഹം ഉൾവഴികളിലൂുടെയാണ്‌ സഞ്ചരിച്ചത്. പുറം വഴികളിലൂടെയായിരുന്നില്ല. ജീവചരിത്രം എഴുതപ്പെടുമ്പോൾ പി കുഞ്ഞിരാമൻനായരുടെ ബയോഡാറ്റ തെറ്റാതെ നാം കൊടുക്കുന്നു. അദ്ദേഹം ജനിച്ച കൊല്ലം 1905, ദേശം കാഞ്ഞങ്ങാട്ടെ അജാനൂർ, വീട്‌ വെള്ളിക്കോത്ത്‌ പനയന്തട്ട, പിതാവ്‌ പുറവങ്കര കുഞ്ഞമ്പുനായർ, അമ്മ കുഞ്ഞമ്മയമ്മ.പട്ടാമ്പി സംസ്കൃതകലാലയത്തിലും മറ്റും വിദ്യാഭ്യാസം. പലയിടങ്ങളിലും പാർത്തു. കണ്ണൂരും തൃശ്ശൂരും കോഴിക്കോട്ടും തിരുവില്വാമലയിലും ഗുരുവായൂരിലും തിരുവനന്തപുരത്തും കൂടാളിയിലും കൊല്ലങ്കോടും അദ്ധ്യാപകനായി പ്രവർത്തിച്ചു. ചരമം തിരുവനന്തപുരം സത്രത്തിൽ. 1978. ഈ റെക്കാർഡ്‌ ശരിയല്ലെന്നല്ല. പക്ഷെ ഈ ശരിയിലൂടെയല്ല കവി ജീവിച്ചത്‌. ജീവിച്ചതാകട്ടെ തെറ്റാ യിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരും നാട്ടുകാരും കൂട്ടുകാരും എല്ലാം പറഞ്ഞു. അദ്ദേഹവും പറഞ്ഞു. ഏറ്റവും വലിയ തെറ്റ്‌, കവിത. അതിലദ്ദേഹം ശ്വസിച്ചു, നടന്നു, കിടന്നു, ജീവിച്ചു, മരിച്ചു. ഒടുവിൽ മരണത്തെ ജയിക്കുകയും ചെയ്തു.ഇപ്പോൾ ആ ജീവിതം ശരിയാണെന്നു പറയാൻ ആളുകൾ കൂടിവരുന്നു. അദ്ദേഹം ജനിച്ച സംഭവം തൊടു ഉണ്ടായിത്തുടങ്ങിയ തെറ്റുകളെക്കുറിച്ചു ഇനി പറയാം. അദ്ദേഹം പിറന്നത് അജാനുരിൽ തന്നെയാണോ? അദ്ദേഹം തന്റെ ജന്മസ്ഥലം അന്വേഷിച്ചുനടന്ന നാടോടിയായിരുന്നു. ഈ അന്വേഷണോ ദ്ദേശ്യത്തോടെയാണ്‌ പടിയിറങ്ങിയത്. അല്ല, കൂടിയിറങ്ങിയതോ? അങ്ങനെ നേരത്തെ സൂചിപ്പിച്ചതുപോലെ തെക്കോട്ടുനീങ്ങി ഒടുവിൽ തിവനന്തപുരത്തെത്തി നിര്യാതനായി. കൂടുതൽ വായിക്കുക

സാരഥികൾ

ഭൗതികസൗകര്യങ്ങൾ

സ്ഥലം
കെട്ടിടം
ക്ലാസ്സ് മുറികൾ
കളിസ്ഥലം
അസംബ്ലി ഹാൾ
ഐ ടി ലാബ്
ഓട്ടിസം സെന്റർ
വിദ്വാൻ പി കേളുനായർ സ്മാരകം
ലൈബ്രറി
വോളിബോൾ കോർട്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇക്കോ ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്
  • ഹരിത സേന
  • ജൂണിയർ റെഡ് ക്രോസ്
  • ഹെൽത്ത് ക്ലബ്
  • അക്കാദമിക് ക്ലബുകൾ

സ്കൂൾ വിശേഷങ്ങൾ അറിയാൻ താഴെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് വർഷം
കൊല്ലേടത്ത് കണ്ണൻ നായർ 1906-....
വിദ്വാൻ പി കേളുനായർ 1926-....
മഹാകവി പി കുഞ്ഞിരാമൻ നായർ 1929....
കൊറൂല ജോസഫ് 1990-1991
ദേവ കുമാരി 1991-1992
കെ ടി ജോർജ്ജ് 1992-1993
എം കെ ചെല്ലമ്മ 1993-1994
കെ എസ്സ് രാധാദേവി 1994-1995
പി പി കെ പൊതുവാൾ 1997-1998
കെ പി രവീന്ദ്രൻ 1999-2001
കെ പ്രഭാകരൻ 2001-2002
പി കെ പ്രേംകുമാർ 1990-1990
പി കെ പ്രേംകുമാർ 2006-2007
പി കെ മധുസൂദനൻ 2007-2008
പി എം ശ്രീധരൻ 2008-2009
കെ കൃഷ്ണൻ 2009-2012
കെ വി ലീല 2012-2013
കെ വി ജനാർദ്ദനൻ 2013-2013
ഇ സൗദാമിനി 2013-2013
വി വി ഭാസ്കരൻ 2014-2016
ഒ സി മനോജ് 2016-2017
ടി പി അബ്ദുൾ ഹമീദ് 2017-2021
എം മനോജ് കുമാർ 2021-തുടരുന്നു

പൂർണ്ണമല്ല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് പ്രശസ്തി
1 ബി വസന്ത ആന്ധ്രാ ബാങ്ക് ചെയർമാൻ
2 വെള്ളിക്കോത്ത് വിഷ്ണുഭട്ട് ഗായകൻ
3 വൈശാഖ് സിനിമാ സംവിധായകൻ(പൂലിമുരുകൻ ഫെയിം)

വഴികാട്ടി

  • NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കിഴക്കുംകര-വെള്ളിക്കോത്ത് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കി.മി. അകലെ സ്ഥിതിചെയ്യുന്നു
  • കെ.എസ്.ടി. പി കാഞ്ഞങ്ങാട് കാസറഗോഡ് പാതയിൽ മഡിയൻ ജംഗ്ഷനിൽ നി്ന്നും 3 കി.മി. കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

{{#multimaps:12.34264, 75.08876 |zoom=18}}