ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

വിവരവിനിമയ സാങ്കേതികവീദ്യാധിഷ്ഠിത പഠനം സാർവത്രികമായ ഈ കാലത്ത് വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് മാത്രമേ ഏതു പ്രവർത്തനവും വിജയത്തിലെത്തിക്കാൻ സാധിക്കൂ.വിവരസംവേദനഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗത്തിലും അവർക്കുള്ള അതിയായ താൽപര്യത്തെ ശരിയായി വളർത്തിയെടുക്കുക,സാങ്കേതിക വിദ്യയെ ക്രിയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുക സ്കൂളിന്റെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാക്കിമാറ്റുക സൈബർസുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയുക മാത്രമല്ല സമൂഹത്തിൽ ബോധവൽക്കരണം​ നടത്താനും വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഹൈസ്കൂൾ കുട്ടികളുടെ ഒരുകൂട്ടായ്മ"ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതി"ആരംഭിച്ചിരിക്കുന്നു

ഹായ്സ്കൂൾ കുട്ടിക്കൂട്ടം കൂട്ടുകാർക്കുള്ള ഏകദിന പരിശീലനം സ്കൂളിൽ നടന്നു.ഞങ്ങളുടെ സ്കൂളിന്റെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പി റ്റി എ പ്രസിഡന്റ് എസ് സുരേന്രൻ പരിശീലനം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.ഹെഡ്മാസ്റ്റർ സലിൽകുമാർ ആശംസ പറഞ്ഞു. സ്കൂൾ ഐ റ്റി കോർഡിനേറ്റർ ഇന്റർനെറ്റ് &സൈബർ സെക്യൂരിറ്റി എന്ന വിഷയം പരിചയപ്പെടുത്തുകയും കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാൻമാരാക്കുകയും ചെയ്തു.ഹാക്കിംഗ് ക്രാക്കിംഗ് മേഖലകൾ പരിചയപ്പെടുത്തി നാമെപ്പോഴും സൈബർലോകത്ത് നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കുട്ടികളെ ബോധ്യപ്പെടുത്തി.സ്വന്തം നെറ്റ്വർക്കിന്റെ വൈ ഫൈ പാസ്സ് വേഡ് ലൈവായി ഹാക്ക് ചെയ്തു കാണിച്ച് സെക്കന്റുകൾക്കകം ശക്തമായ ഒരു പാസ്സ് വേഡ് ആർക്കും ഹാക്കു ചെയ്യാൻ സാധിക്കുമെന്നും നമ്മൾ സൈബർലോകത്തു ഒട്ടും സുരക്ഷിതരല്ലെന്നും സൈബർ സെക്യുരിറ്റി പഠനത്തിന്റെ ആവശ്യകത എത്രത്തോളമെന്നും അവരെ ബോധ്യപെടുത്തി. ഉപകരണങ്ങളിൽ ഇലക്ട്രിക്കൽ ഇലക്ട്രോണിക് വേർതിരിവ് മാഞ്ഞുകൊണ്ടിരിക്കുന്ന ടെക്നോളജിയുടെ പുതിയ കാലം അപാരമായ സാധ്യതകളുടേയും കാലമാണെന്ന് അദ്ദേഹം പറഞ്ഞു.