സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും -ലേഖനം

പ്രകൃതിയും മനുഷ്യനും

ഇന്ന് നാം നേരിടുന്ന പ്രധാപ്പെട്ട വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി മലിനീകരണം . ഫാക്ടറികളിൽ നിന്നും അറവുശാലകളിൽ നിന്നും ആശുപത്രികളിൽ നിന്നും മറ്റും മാലിന്യങ്ങളൾ സംസ്കരിക്കാതെ വലിച്ചെറിയുന്നന്നത് മനുഷ്യർക്ക്‌ മാത്രമല്ല മറ്റു ജീവജാലങ്ങൾക്ക് കൂടി ഭീഷണിയാണ് എന്നതിൽ സംശയമില്ല .ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചെറുതല്ല . അത് പോലെ തന്നെ മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ മനോഭാവത്തിന്റെ പരിണിത ഫലമെന്നോണം കുന്നുകളും വയലുകളും നദികളുമെല്ലാം ഇന്ന് മരണ ശയ്യയിൽ ആണ് . ഭൂമിയെ മലിനമാകാതെ ജീവ ശ്വാസം പോലെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച ഒരു പഴയ തലമുറ നമുക്ക് ഉണ്ടായിരുന്നു എന്ന് നാം വിസ്മരിക്കരുത് . അവരുടെ ഭാവി തലമുറയക്കുറിച്ചുള്ള കരുതലാണ് ഇന്നിവിടെ അവശേഷിക്കുന്ന പച്ചപ്പുകൾ .അവരുടെ പാതയിലൂടെ സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞു വരും തലമുറക്ക് വേണ്ടി കൂടി നമുക്കു ഭൂമിയെ സംരക്ഷിക്കാം .ഒരു നല്ല നാളെക്കായി നമുക്ക് പരസ്പരം കൈകൾ കോർക്കാം .

സൽമാനുൽ ഫാരിസി എൻ
5 A സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ വീർപ്പാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം