സെന്റ് ജോസഫ്‌സ് എൽപിഎസ് പൊടിമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോസഫ്‌സ് എൽപിഎസ് പൊടിമറ്റം
32327-school.jpg
32327-school.jpg
വിലാസം
പൊടിമറ്റം

പാറത്തോട് പി ഒ പി.ഒ.
,
686512
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽsjlpspodimattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്32327 (സമേതം)
യുഡൈസ് കോഡ്32100401102
വിക്കിഡാറ്റQ87659471
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ50
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡിലൻ സാന്റോസ്
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സബിത
അവസാനം തിരുത്തിയത്
22-02-202432327-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പൊടിമറ്റം ഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽപിഎസ് പൊടിമറ്റം

ചരിത്രം

ആയിരത്തിത്തോള്ളായിരമാണ്ടു കാലത്ത് നമ്മുടെ കേരളത്തിൽ എത്തിയ വിദേശ മിഷനറിമാർ പല ഗ്രാമങ്ങളിലും പള്ളികൾ സ്ഥാപിക്കുകയും ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി പള്ളിയോടു ചേർന്ന് പള്ളിക്കൂടം തുടങ്ങുകയും ചെയ്തു. ആതുരസേവനത്തിൻ്റെ ഭാഗമായി സാധാരണക്കാർക്ക അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഉദ്ദേശ്യം ഇതിനൊരു ഉദാഹരണമാണ് പൊടിമറ്റം സെൻ്റ് ജോസഫ്സ് എൽ. പി. സ്കൂൾ.

1904-ൽ പൊടിമറ്റത്തു സ്ഥാപിതമായ സെൻ്റ് ജോസഫ് പള്ളിയുടെ പഴയ

പള്ളി കെട്ടിടത്തിൽ 1918-ൽ റവ. ഫാദർ സലൂസ്റ്റിൻ ആണ് പൊടിമറ്റം സെൻ്റ് ജോസഫ്സ് എൽ.പി. സ്കൂളിന് ആരംഭം കുറിച്ചത്. ആദ്യം ഒരു ക്ലാസ്സും തുടർന്ന് രണ്ട്, മൂന്ന്, നാല്, അഞ്ച്, ക്ലാസ്സുകൾ നിർമ്മിക്കുകയും ചെയ്തു.

റവ. ഫാദർ ലോറൻസ് പുതുമന സെൻ് ജോസഫ്സ് പള്ളിയിൽ 44 വർഷം വികാരിയായിരുന്നു. ഈ കാലഘട്ടത്തിലാണ് ഈ സ്കൂളിൻ്റെ വളർച്ചയുടെ കാലഘട്ടം ഈ സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എം. എം. മാത്യു മടുക്കക്കുഴി 30 വർഷക്കാലം ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പുസ്തക പ്രസിദ്ധീകരണ വിതരണ രംഗത്തെ അധികായകനും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ഡോമിനിക്ക് ചെറിയാൻ കിഴക്കേമുറി ഈ സ്കൂളിലെ അധ്യാപകനായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.

ഈ സ്കൂളിൻ്റെ ചുമതല വിജയപുരം രൂപതയുടെ 7 പിതാക്കന്മാരും, 7 കോർപ്പറേറ്റ് മാനേജർമാരും,15 ഒാളം ഹെഡ്മാസ്റ്റർമാരും, 62 ഒാളം അധ്യാപകരും നിർവഹിച്ചിട്ടുണ്ട്

കലാരാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മതപരമായ രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നവരും ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരും ഈ

കാഞ്ഞിരപ്പള്ളി പ്രദേശത്തും, ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉണ്ട് എന്നുള്ളത് നമ്മുടെ സ്കൂളിൻ്റെ അഭിമാനമാണ്.

പൂർവ്വ വിദ്യാർഥികളായ വൈദീകശ്രേഷ്ഠർ, സിസ്റ്റേഴ്സ് , രാഷ്ട്രീയ നേതാക്കൾ, ഇന്ത്യ-ചൈന ഇക്കണോമിക്കൽ കൗൺസിൽ ചെയർമാൻ, അഡീഷണൽ ഡയറക്ടർ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക അക്കൗണ്ട് ഓഫീസർ കോളിഗ്രേറ്റ് എഡ്യൂക്കേഷൻ, ഇൻകം ടാക്സ് കമ്മീഷണർ, സെയിൽ ടാക്സ് കമ്മീഷണർ, ഐ.പി.എസ്. ഓഫീസർ ഇങ്ങനെ എല്ലാ ഡിപ്പാർട്ടുമെൻ്റുകളിലും

ഉയർന്ന ഉദ്യോഗം വരിച്ചവരും ഇപ്പോൾ ജോലിയിൽ ആയിരിക്കുന്നവരും അതിനുദാഹരണമാണ്.

ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത് മൂന്ന് കെട്ടിടങ്ങളിലായിട്ടാണ്. അതിനായി സ്ഥലം നൽകിയവർ ശ്രീമാൻമാരായ ജോർജ്ജ്കുട്ടി കരിപ്പാപ്പറമ്പിൽ, അപ്പച്ചൻ കരിപ്പാപ്പറമ്പിൽ, അഗസ്റ്റിൻ കുരിശുംമൂട്ടിൽ,എന്നീ മൂന്ന് മാന്യവ്യക്തികളാണ്. പൊതുജനങ്ങളുടെ സംഭാവന കൊണ്ട് അന്ന് ഈ മൂന്ന് കെട്ടിടങ്ങളും പണികഴിപ്പിച്ചത്.

ആദ്യ കാലങ്ങളിൽ ഒന്നു മുതൽ അഞ്ചാം ക്ലാസ്സു വരെയായിരുന്നു പിന്നീട് നാലാം ക്ലാസ്സു വരെ ആയി . അറബി ഭാഷ ഇവിടെ ഇപ്പോഴും പഠിപ്പിച്ചു വരുന്നു 2002 ൽ പ്രീപ്രൈമറി ആരംഭിച്ചു .

1918-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ഉദ്ഘാടനം 2017 മാർച്ച് മാസം റവ. ഫാ. ഫെലിക്സ് ദേവസ്യ യുടെയും Headmistress ശ്രീമതി അൽഫോൻസാ പാലത്തിങ്കലിന്റെയും നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു തുടർന്ന് പൂർവ്വ വിദ്യാർത്ഥിസംഗമം നടത്തി 2018 മാർച്ച് മാസം ശതാബ്ദി സമാപനം നടത്തി .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനു വേണ്ടി ചെറുകഥകൾ, കവിതകൾ, ശാസ്ത്ര, ഗണിത, പുസ്തകങ്ങൾ, പൊതുവിജ്ഞാനം, തുടങ്ങി വിവിധ വിഷയങ്ങളിലായി 400ഓളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്..

വായനയുടെ ലോകത്തേക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട

പുസ്തകങ്ങൾ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നു

ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ്  സ്‌കൂളിൽ  ലൈബ്രറി വിഭാവനം ചെയ്യ്തിരിക്കുന്നത്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

മുൻ അധ്യാപകർ

എബ്രഹാം മണ്ണിപ്പറമ്പിൽ

കെ ജെ ജോൺ കരിമ്പനാൽ

ഡൊമനിക് ചെറിയാൻ കിഴക്കേമുറി

മേരിക്കുട്ടി അത്താവയലിൽ

ദുരൈസ്വാമി

തങ്കമ്മ പള്ളം

എൻ എ അന്നമ്മ

പി ജെ ജോസഫ് പാണ്ടിയാംപറമ്പിൽ

റ്റി ടി ജോർജ്

എൻ.കെ. ജോസഫ്

റ്റി.എം.അലക്സാണ്ടർ

റോസമ്മ ഡൊമിനിക്

ആൻ്റണി തിരുവഞ്ചൂർ

വിഎം സ്കറിയ

എം.ജി.ചാക്കോ

പി.ജെ.ബ്രിജിത്ത

ജേക്കബ് എ

കെ.ഒ ഏലിക്കുട്ടി

എൻ വി ജോൺ

പി വി മത്തായി

വി എം ജോസഫ്

എൻ ഔസേപ്പ്

ഇ എ ജോൺസൺ

സാജൻ ആന്റണി

കെഎസ് നൂർജഹാൻ

പി ഡി ഫിലോമിന

റ്റി ഒ വർക്കി

സി ആലീസ് കെ എ

വി പി മറിയം

യു പി അന്ന

പി വൈ ജോസ്

ലൂസിയമ്മ ജേക്കബ്

സുമമോൾ സക്രിയ

സി ബീന വി ഡി

കരോളിൻ പി മെറീന

വിജയൻ പി റ്റി

ആനിക്കുട്ടി വി ജെ

റോസമ്മ ജോക്കബ്

ഡിലൻ സാൻഡോസ്

ലൂസി ജോർജ്

ടാറാസ് ഡിക്രൂസ്

ഫിലോമിന ചെറിയാൻ

ലിസി വി എം

അല്ലി പി വർഗീസ്

മാർഷൽ കെ ജേക്കബ്

ഷിജിമോൾ കെ എസ്

ഷക്കീല എ

ജിനുമോൻ കെ.എ

സ്റ്റാൻലി ബർണാഡ്

എലിസബത്ത് ഡാനിയേൽ

ആർ വൈ ഷൈജു

അനീഷ് റ്റി ദാനിയേൽ

റ്റീനാ ജോസഫ്

മരിയ ഫൗസ്റ്റാ ജെയിംസ് കെ

ലിജോ കെ.ജെ

മേരി ജോൺ

ജോസഫ് സെബാസ്റ്റ്യൻ

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

മാത്യു മടുക്കക്കുഴി

എൻ പി ജോസഫ് ഈട്ടിയ്ക്കൽ

വി.എ വർക്കി

കെ വി അന്നമ്മ

കെ സി ആൻറണി

സിറിയക് എം കെ

പി എസ് ജോൺ

കെ സി ഔസേപ്പ്

ജെ ലൂക്കാ

പി സി ജോസഫ്

ലിസി ചാണ്ടി

കെ ആർ വർഗീസ്

എ റ്റി ജോർജുകുട്ടി

ഫ്രാൻസിസ് കെ ജോസഫ്

അൽഫോൻസാ പാലത്തിങ്കൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ എ ജോൺസൺ ഇടത്തുംപറമ്പിൽ പൂർവ്വവിദ്യാർഥി , അധ്യാപകൻ

1918ൽ ആരംഭിച്ച പൊടിമറ്റം സെന്റ് ജോസഫ് എൽപി സ്കൂളിൽ 104 വർഷം പൂർത്തീകരിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന് സ്ഥിതി ചെയ്യാൻ സ്ഥലം തന്ന മാന്യ വ്യക്തികളെയും ഇതിൻ്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകളെയും സ്നേഹത്തോടെ സ്മരിക്കുന്നു. എനിക്ക് വിദ്യ പകർന്നു തന്ന അധ്യാപക ശ്രേഷ്ഠരോടൊപ്പം ഈ സരസ്വതി ക്ഷേത്രത്തിൽ തന്നെ അധ്യാപകനായിരിക്കാൻ എനിക്ക് ലഭിച്ച മഹാഭാഗ്യത്തെയും ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു .എൻ്റെ പിതാവും ഞാനും അടങ്ങുന്ന മൂന്ന് തലമുറയ്ക്ക് ആദ്യാക്ഷരം വിളമ്പിത്തന്ന ഈ മുതുമുത്തശ്ശിക്ക് എല്ലാ ആശംസകളും സ്നേഹാദരവും നേർന്നുകൊള്ളുന്നു.

പി സി ജയിൻ additional ഡയറക്ടർ എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കേരള സർക്കാർ പൂർവ്വവിദ്യാർഥി

എന്നെ ആദ്യാക്ഷരം പഠിപ്പിച്ച സ്കൂളിന് 104 വയസ്സ് ഈ സ്കൂളിലെ ഏറ്റവും പ്രായം കൂടിയ പൂർവവിദ്യാർഥി 98 വയസ്സ് . തലമുറകളുടെ ആത്മാഭിമാനം ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഞാൻ ഇവിടെ പഠിച്ചത് 1955-59 കാലഘട്ടത്തിൽ . ടാപ്പിംഗ് തൊഴിലാളിയുടെ മകന് പഠന വഴി തുറന്നത് സെന്റ് ജോസഫ് എൽപി സ്കൂൾ. തുടർന്ന് ധനതത്വശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടാനും സർക്കാർ ഉദ്യോഗസ്ഥനാകാനുമൊക്കെ പ്രേരണ ലഭിച്ചതും ഈ കൊച്ച് സ്കൂളിൻറെ അങ്കണത്തിൽ നിന്നുമാണെന്നോർക്കാൻ അഭിമാനം മാത്രം. മാർഗദർശികളായവർ ഒത്തിരി. അന്നമ്മ ടീച്ചർ, വർക്കിസാർ കുഞ്ഞപ്പൻസാർ റോസമ്മ ടീച്ചർ ഇന്നും മറക്കാതെ ഇവരുടെ മുഖങ്ങൾ . കുട്ടികളെ സ്നേഹിച്ചും ശാസിച്ചും ഓടിനടക്കുന്ന ഇടവക വികാരി അച്ഛനെയുെം ഒന്നുമില്ലായ്മയിൽനിന്നും എന്തെങ്കിലുമൊക്കെ ആയിത്തീരുവാൻ ശേഷി നൽകിയ ഈ സ്കൂളും പരിസരവും എന്നും ഓർമയിൽ ഉണ്ടാകും.

ഡോക്ടർ കെ എ ചാക്കോ കുരിശുംമൂട്ടിൽ പൂർവ്വ വിദ്യാർത്ഥി

കുന്നേസ്കൂൾ പള്ളിക്കൂടം എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ് ജോസഫ് എൽപിസ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ് ഞാൻ 104 വർഷം പിന്നിട്ടിരിക്കുകയാണ് ഈ വിദ്യാലയം, ഈ അവസരത്തിൽ എൻറെ അധ്യാപകരെയും സുഹൃത്തുക്കളെയും സ്നേഹത്തോടെ സ്മരിക്കുന്നു ഏതൊരാൾക്കും അയാളുടെ ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത ഒരു കാലഘട്ടമാണ് അവൻറെ ബാല്യകാലം എന്നെ ഇന്നത്തെ ഞാനാക്കിയ എൻറെ വിദ്യാലയത്തിന് ഒരുപാട് നന്ദി അർപ്പിക്കുന്നു

ഹാജി പി എം തമ്പികുട്ടി പൂർവ്വ വിദ്യാർത്ഥി

പഴയകാലത്ത് നമ്മുടെ പൊടിമറ്റം കരയിൽ ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ നമ്മുടെ കുന്നേപള്ളി സ്കൂൾ. എൻറെ ബാല്യകാലത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എൻറെ മനസ്സിലേക്ക് ഓടിയെത്തുന്നത് നമ്മുടെ ആത്മീയ ഗുരുവായ ലോറൻസ് അച്ഛനെയാണ് അദ്ദേഹത്തിൻറെ സ്നേഹം ഒരിക്കലും മറക്കാൻ സാധിക്കുകയില്ല മൺമറഞ്ഞുപോയ അധ്യാപകരെയും സഹപാഠികളെയും സ്മരിച്ചുകൊണ്ട് 104 വർഷം പിന്നിട്ടിരിക്കുന്ന ഈ സ്കൂളിന് എല്ലാവിധ ആശംസകളും നേരുന്നു

വഴികാട്ടി