സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സി.എം.എസ്.ലോഗോ.png
സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ
22034 2.jpg
CMS HSS THRISSUR
വിലാസം
തൃശൂർ

തൃശൂർ
,
തൃശൂർ പി.ഒ.
,
680001
സ്ഥാപിതം01 - 06 - 1883
വിവരങ്ങൾ
ഫോൺ0487 2335047
ഇമെയിൽcmshsthrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22034 (സമേതം)
എച്ച് എസ് എസ് കോഡ്08070
യുഡൈസ് കോഡ്32071802708
വിക്കിഡാറ്റQ5116645
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ718
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ718
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ214
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ15
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫ്രാൻസിസ് എ ഡി
പ്രധാന അദ്ധ്യാപകൻസജി സാമുവേൽ
പി.ടി.എ. പ്രസിഡണ്ട്ഗായത്രി മേനോൻ
എം.പി.ടി.എ. പ്രസിഡണ്ട്SEEMA
അവസാനം തിരുത്തിയത്
22-02-2024Cmshsthrissur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ നഗരത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .ചർച്ച് മിഷ്യൻ സൊസൈറ്റിയുടെ മിഷണറി സംഘം 1883-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർജില്ലയിലെ 138 വർഷം പ്രായമായ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.


ചരിത്രം

1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി (CMS) യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ജാതി വ്യവസ്ഥ അത്യുന്നതിയിൽ നിന്നിരുന്ന കാലഘട്ടത്തിലാണ് ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിൽ ഈ സ്ഥാപനം ആരംഭിക്കുന്നത്. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിച്ചു തുടങ്ങി. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പട്ടണപ്രദേശത്തെ വിദ്യാലയമായതിനാൽ പരിമിതമായ കളിസ്ഥലം മാത്രമേ ഈ വിദ്യാലയത്തിനുള്ളൂ. പൂർവ്വ വിദ്യാർത്ഥിയും ബഹ്‍സാദ് ഗ്രൂപ്പ് സ്ഥാപകനായ പ്രവാസി വ്യവസായിയും പത്മശ്രീ ജേതാവുമായ ശ്രീ. സി.കെ.മേനോൻ ഒരു കോടി അറുപതു ലക്ഷം മുടക്കി ആധുനിക രീതിയിൽ പണിതു തന്ന 15 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)
  • ജൂനിയർ റെഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • സ്ക്കുൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രതിഭാ വേദി
  • ഫു‍ഡ്ബോൾ ക്ലബ്ബ്
  • ക്രിക്കറ്റ് ക്ലബ്ബ്
  • ബ്ലു ആർമി
  • ഗ്രീൻ സ്ക്കുൾ പ്രോഗ്രാം
  • നാഷണൽ ഗ്രീൻ ക്രോപ്സ്
  • ലിറ്റിൽ കൈറ്റ്സ്
  • മലയാളം ക്ലബ്ബ്

മാനേജ്മെന്റ്

ചർച്ച് മിഷ്ൻ സൊസൈറ്റി എന്നാണ് CMS ന്റെ വികസിത രൂപം. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I.) കൊച്ചിൻ ഏരിയ ഡയോസിസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിലായി 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ബേക്കർ നൈനാൻ ഫെൻ ഡയറക്ടറായും റവ. ഹെസക്കിയേൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മാസറ്റർ ശ്രീ.സജി സാമുവലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എ.ഡി.ഫ്രാൻസിസുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.

ഹൈസ്ക്കുൾ ഹയർ സെക്കണ്ടറി
കാലഘട്ടം പേര് കാലഘട്ടം പ്രിൻസിപ്പൽ
1968-1977 വെങ്കിടേശ്വരൻ എൻ എ
1977-1983 പി. ടി ജോർജ്ജ്
1983-1988 ടി ജി ദേവസ്സി
1988-1995 വി ഒ സഖറിയ പണിക്കർ
1995-2001 കെ എം ഈപ്പൻ
2001-2005 കെ എൻ ആര്യൻ
2005-2008 ‍ഡേവി‍ഡ് ജോൺ 2005-2014 ബി.എം.സണ്ണി
2008-2017 എം.എൻ.രാമചന്ദ്രൻ 2014-2020 കെ.വി.ജയരാജ്
2017-2024 സജി സാമുവൽ 2020- എ.‍ഡി.ഫ്രാൻസിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി അചുത മേനോൻ - മുൻ കേരള മുഖ്യമന്ത്രി
  • ഐ എം വിജയൻ - ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ - അർജ്ജുന അവാർഡ് ജേതാവ്
  • കെ ചന്ദ്രശേഖരൻ - മുൻ വിദ്യാഭ്യാസ മന്ത്രി
  • പുത്തേഴത്ത് രാമൻ മേനോൻ - സാഹിത്യ കാരൻ‍, ഭരണ കർത്താവ്
  • സർ കെ രാമുണ്ണി മേനോൻ -മുൻ വൈസ് ചാൻസിലർ, മദിരാശി സർവകലാശാല
  • മൂത്തേടത്ത് നരായണ മേനോൻ - സ്വാതന്ത്ര്യ സമര സേനാനി
  • പി.രാമദാസ്-സിനിമാ സംവിധായകൻ - ആദ്യ ചലനചിത്ര നിർമ്മാതാവ് - "ന്യൂസ് പേപ്പർ ബോയ്"
  • സി.കെ.മേനോൻ - പ്രമുഖ പ്രവാസി വ്യവസായി - പത്മശ്രീ ജേതാവ്
  • വിഷ്ണു രാജ് IAS - 2019 IAS ബാച്ച് - നിലവിൽ ഫോർട്ട് കൊച്ചി സബ്ബ് കളക്ടർ ആയി സേവനം ചെയ്യുന്നു.

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ റൗണ്ടിൽ